സെന്റ് ജോർജ് എച്ച്.എസ്സ്.വിലങ്ങാട്/എന്റെ ഗ്രാമം
വിലങ്ങാട്
വടകര - കുറ്റിയാടി റോഡിലെ കല്ലാച്ചിയിൽനിന്നും 16 കിലോമീറ്റർ വടക്കോട്ടു പോയാൽ വിലങ്ങാടുത്താം.വാണിമേൽ പുഴയുടേയും വാളുക്ക് പുഴയുടെയും ഇടയിൽ കിടക്കുന്ന പ്രദേശമാണ് വിലങ്ങാട് .1940 കൾക്ക്ശേഷമാണ് വിലങ്ങാട് പ്രദേശത്ത് മനുഷ്യവാസം തുടങ്ങിയത്. തലക്കാട്ട് പാറ എന്നായിരുന്നു ഈ പ്രദേശത്തിന്റെ ആദ്യത്തെ പേര്.
ഭൂമി ശാസ്ത്രം:
.മലകളാൽ ചുറ്റപ്പെട്ട പ്രദേശം.
.നിരവധി ചെറുതും വലുതുമായ പുഴകൾ.
.ഉരുൾപൊട്ടൽ മേഖല.
.നിരവധി പ്രക്യതി ദുരന്തം അനുഭവിക്കുന്ന പ്രദേശം.
സെന്റ് ജോർജ് എച്ച്.എസ്സ്.വിലങ്ങാട്
വിലങ്ങാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോർജ് സ്കൂൾ . 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്. കോഴിക്കോട് ജില്ലയുടെ കിഴക്ക് മലയോരത്താണ്` ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ നാട്ടിലെ കുടിയേറ്റ ജനതയുടെ ഇളംതലമുറക്ക് അറിവിന്റെ അക്ഷരവെളിച്ചം പകർന്നു നൽകുന്ന ഈ നാടിന്റെ ജീവനാഡിയാണ് സെന്റ് ജോർജ്സ് ഹൈസ്കൂൾ വിലങ്ങാട് .
സെന്റ് ജോർജ് ഫെറോന ചർച്ച്
കോഴിക്കോട് ജില്ലയുടെ കിഴക്കൻ ഭാഗത്തെ ഒരു പ്രധാന കുടിയേറ്റ പ്രദേശമാണ് വിലങ്ങാട് .ഈ പ്രദേശത്തെ ഒരു പ്രധാന ദേവാലയമാണ് ഈ റോമൻ കത്തോലിക്കാ പള്ളി