ജെ.ഡി.ടി.ഇസ്ലാം എച്ച്.എസ്സ്.എസ്സ്./എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വെള്ളിമാട്‌കുന്ന്‌

കോഴിക്കോട്‌ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ്‌ വെള്ളിമാട്‌കുന്ന്‌. കോഴിക്കോട് നഗരത്തിൽ നിന്ന്‌ എട്ടു കിലോമീറ്റർ അകലെ കോഴിക്കോട്‌--വയനാട്‌--മൈസൂർ ദേശീയപാതയോട് (NH 212) ചേർന്ന് ഈ പ്രദേശം സ്ഥിതി ചെയ്യുന്നു. കോഴിക്കോട്‌ കോർപ്പറേഷന്റെഭാഗമായ വെള്ളിമാട്‌കുന്നിന്‌ മേരിക്കുന്ന്‌ എന്നും സിൽവർ ഹിൽസ്‌ (Silver hills) എന്നും പേരുണ്ട്‌.

വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരോഗ്യ-സാമൂഹ്യ-സേവന രംഗങ്ങളിലെ സ്ഥാപനങ്ങളും പത്രസ്ഥാപനങ്ങളും ഇവിടെയുണ്ട്‌. ചേവായൂർ പോലീസ് സ്റ്റേഷൻ, കോഴിക്കോട്ടെ പോലീസ് ആംഡ് റിസർവ് ക്യാമ്പ് (എ.ആർ. ക്യാമ്പ്), ഗവ. ലോ കോളേജ് എന്നിവ ഈ പ്രദേശത്തെ പ്രമുഖ സ്ഥാനപങ്ങളാണ്.

പ്രധാന സ്ഥാപനങ്ങൾ

  • ഗവ. ലോ കോളേജ് കോഴിക്കോട്
  • സിൽവർ ഹിൽസ് ഹയർ സെക്കന്ററി സ്കൂൾ
  • ജെ.ഡി.ടി ഇസ്ലാം ഓർഫനേജും വിദ്യാഭ്യാസ സമുച്ചയവും
  • അമൃത വിദ്യാലയം
  • നിർമ്മല ആശുപത്രിയും കോളേജ് ഓഫ് നഴ്സിംഗും
  • ഗവണ്മെന്റ് പ്രസ്സ്
  • ഗവ. ജുവനൈൽ ഹോം ആന്റ് ആഫ്റ്റർ കെയർ ഹോം ആസ്ഥാനം
  • ചേവായൂർ പോലീസ് സ്റ്റേഷൻ‌
  • മാധ്യമം, ആരാമം‌‌, മലർവാടി, പ്രബോധനം തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ ആസ്ഥാനം.
  • മറ്റ് ഗവൺമെന്റ് സ്ഥാപനങ്ങൾ: ഫയർ സ്റ്റേഷൻ യൂണിറ്റ്, ടെലിഫോൺ എക്‌സ്‌ചേഞ്ച്, ഇലക്ട്രിസിറ്റി ബോർഡ് ഓഫീസ്, റീജിണൽ പ്രൊഫഷണൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ലാഭം മാർക്കറ്റ്

അവലംബം

  • Govt. Law College Kozhikode : HISTORY OF COLLEGE
  • "Nirmala Hospital : Location". Archived from the original on 2009-06-19. Retrieved 2009-11-27