ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/എന്റെ ഗ്രാമം
ദൃശ്യരൂപം
തോപ്പുംപടി
എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണു് തോപ്പുംപടി. വിനോദ സഞ്ചാര കേന്ദ്രങ്ങളായ, ഫോർട്ട്കൊച്ചി, വില്ലിങ്ടൺ ദ്വീപ്, പള്ളുരുത്തി എന്നീ സ്ഥലങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു സ്ഥലം കൂടിയാണ് തോപ്പുംപടി.

നിലവിലുള്ള ചരിത്ര രേഖകളിൽ ഒന്നും തോപ്പുംപടിയെ കുറിച്ച് യാതൊരു പരാമർശവും കാണുന്നില്ല. പഴയ പാലത്തിന്റെ ചരിത്രവുമായി ബന്ധ പെട്ടതാണ് തോപ്പുംപടിയുടെ ചരിത്രം വില്ലിങ്ടൺ ഐലന്റിനെ തോപ്പുംപടിയുമായി ബന്ധിപ്പിക്കുന്ന, കപ്പൽ വരുമ്പോൾ ഉയർത്താൻ പറ്റുന്ന പാലം, ബ്രിട്ടീഷ് സാങ്കേതിക വിദ്യയുടെ സ്മാരകമാണ് .