എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25

23:23, 25 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijaya248091 (സംവാദം | സംഭാവനകൾ) (→‎ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂൺ 5 പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു .പരിസ്ഥിതിദ്ദിന സന്ദേശം ,മുദ്രാവാക്യം സോഷ്യൽ സയൻസ് കോർണറിൽ പ്രദർശിപ്പിച്ചു. ക്ലൈബിന്റെ നേതൃത്വത്തിൽ പോസ്റ്റർരചനാമത്സരം.ക്വിസ് മത്സരം ഇവ നടത്തി.

ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനം

ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി  സോഷ്യൽ സയൻസ് ക്ലബ് ക്വിസ് മത്സരം .ഡോക്യുമെന്ററി പ്രദർശനം  തുടങ്ങിയവ സംഘടിപ്പിച്ചു.

ജൂലൈ 11 ലോക ജനസംഖ്യ ദിനം

ലോക ജനസംഖ്യ ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള പ്രഭാഷണം,ക്വിസ് മത്സരം,കാർട്ടൂൺ മത്സരം നടത്തി.

ഓഗസ്റ് 6 ഹിരോഷിമദിനം

ഹിരോഷിമദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു .10Aയിലെ ഫിദ ഫാത്തിമ ഓഗസ്റ്റ് 6 ന്റെ പ്രസക്തി വിവരിച്ചു. 9Bയിലെ ആൻ മേരി സഡാക്കോസസാക്കിയുടെ കഥ കൂട്ടുകാർക്കായി പറഞ്ഞു.എല്ലാ ക്ലാസ്സിലെയും കുട്ടികൾ കടലാസുകൊക്കുകളെ നിർമ്മിച്ചു .സ്കൂൾ ഗ്രൗണ്ടിൽ അണിനിരന്ന കുട്ടികളും അദ്ധ്യാപകരും ചേർന്ന് ലോകസമാധാനത്തിനായി കൊക്കുകളെ പ്രതീകാത്മകമായി പറത്തി .സഡാക്കോസസാക്കിയുടെ സ്മാരകത്തിൽ സീമ ടീച്ചർ കടലാസുകൊക്കുകൾ കൊണ്ട് മാലചാർത്തി .തുടർന്ന് നടത്തിയ റാലിയിൽ കുട്ടികൾ ആവേശത്തോടെ പങ്കു ചേർന്ന്.ഹിരോഷിമ- നാഗസാക്കി ബോംബാക്രമണത്തിൽ വിവരങ്ങൾ കോർണറിൽ പ്രദർശിപ്പിച്ചു.

ഓഗസ്റ് 9 ക്വിറ്റ് ഇന്ത്യാ ദിനം

അസംബ്ലിയിൽ  ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ക്വിറ്റ് ഇന്ത്യാ ദിനത്തിന്റെ പ്രാധാന്യം ആൻ മേരി9B  അവതരിപ്പിച്ചു.

ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം

രാവിലെ 9 മണിക്ക് വി. എച്ച് .എസ്. ഇ പ്രിൻസിപ്പൽ ശ്രീ ബിജു ഈപ്പൻ സർ പതാക ഉയർത്തി. എച്ച് .എം .സീമ ടീച്ചർ സ്വാഗതവും പി .ടി. എ പ്രസിഡണ്ട് ശ്രീ പി .ബി. സുജിത് സ്വാതന്ത്ര്യ ദിനസന്ദേശവും പറഞ്ഞു .തുടർന്ന് സ്വാതന്ത്ര്യസമര സേനാനികളുടെ വേഷമണിഞ്ഞു കുട്ടികൾ അണിനിരന്നു .ദേശഭക്തി ഗീതങ്ങൾ ആലപിച്ചു.

ഒക്ടോബർ 2 ഗാന്ധി ജയന്തി

ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ചു9B യിലെ ആർച്ച ,10Cജ്യോത്സന എന്നിവർ ചേർന്ന് രഘുപതി രാഘവ ഭജൻ ആലപിച്ചു.വിനീത ടീച്ചർ ഗാന്ധിജിയെ അനുസ്മരിച്ചു.വള്ളത്തോളിന്റെ എന്റെ ഗുരുനാഥൻ കവിത ജ്യോത്സന ആലപിച്ചു .ഗാന്ധി ക്വിസ് ,ഉപന്യാസ മത്സരം നടത്തി. ഗാന്ധിജിയുടെ മൊഴികൾ കോർണറിൽ പ്രദർശിപ്പിച്ചു.