ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/പ്രവർത്തനങ്ങൾ/2024-25
ജൂൺ 1 - ശുചീകരണ പ്രവർത്തനങ്ങൾ - 2024
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. റൂമുകളും പരിസരവും സജ്ജമാക്കി. എസ് പി സി, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ്, ഗൈഡ് കുട്ടികൾ, PTA SMC പ്രതിനിധികൾ, അധ്യാപകർ, തുടങ്ങിയവർ പങ്കാളികളായി....
ജൂൺ 3 - പ്രവേശനോത്സവം- 2024
നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻ്‍ററി ഹൈസ്ക്കൂളിലെ സ്കൂൾതല പ്രവേശനോത്സവം നെടുമങ്ങാട് നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. സി എസ് ശ്രീജ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശ്രീ പി വി റെജി അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പാൾ നീതാ നായർ സ്വാഗതം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ ശ്രീ രവീന്ദ്രൻ, എസ് എം സി വൈസ് ചെയർമാൻ അൻസിൽ, സ്റ്റാഫ് സെക്രട്ടറി സജയകുമാർ, കൺവീനർ കലേഷ് കാർത്തികേയൻ എന്നിവർ ആശംസകൾ അറിയിച്ചു. ഹെഡ്മിസ്ട്രസ് രമണി മുരളി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
ജൂൺ 5 - പരിസ്ഥിതി ദിനം- 2024
ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാവിലെ സ്പെഷ്യൽ അസംബ്ലി വിളിച്ചുചേർത്ത് കൊണ്ട് പ്രോഗാമുകൾ ആരംഭിച്ചു. പരിസ്ഥിതിദിന പ്രതിജ്ഞയെടുത്തു. തുടർന്ന് സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ കുട്ടികളും അദ്ധ്യാപകരും ചേർന്ന് നട്ടു. പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ക്വിസ്, പോസ്റ്റർ രചനാ തുടങ്ങിയ മത്സരങ്ങളും നടത്തി വിജയികളെ തിരഞ്ഞെടുത്തു. "ഹരിതം" എന്ന പേരിൽ ഒരു മാഗസിനും പ്രകാശനം ചെയ്തു.
ജൂൺ 12 - "സംവാദ"- 2024
തിരുവനന്തപുരം ലീഗൽ സർവീസ് അതോറിറ്റി (TDLSA) സംഘടിപ്പിച്ച SAMVADA 12ജൂൺ2024 വഞ്ചിയൂർ കോടതിയിൽ നടന്നു. ഈ പരിപാടിയിൽ നമ്മുടെ സ്കൂളിൽ നിന്നും തിരഞ്ഞെടുത്ത 30 കുട്ടികളും അധ്യാപകരും പങ്കെടുത്തു. കോടതിയുടെ വിവിധ നടപടിക്രമങ്ങൾ മനസ്സിലാക്കുന്നതിനും വിവിധ കോടതിയിലേക്ക് കോർട്ട് ടൂർ, ജഡ്ജിമാരുമായുള്ള സംവാദം, മാജിക് ഷോ എന്നിവ ഈ പരിപാടിയിൽ ഉൾപ്പെട്ടു. കുട്ടികള‍്‍ക്ക് വ്യത്യസ്ത അനുഭവമായിരുന്നു.
ജൂൺ 12 - ബാലവേല വിരുദ്ധ ദിനം- 2024
ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടന്ന സ്കൂൾ അസംബ്ലിയിൽ ബാലവേല വിരുദ്ധ പ്രതിജ്ഞ ചൊല്ലി. പോസ്റ്റർ രചന മത്സരങ്ങളും നടത്തി.
ജൂൺ 19 -വായനാദിനം - 2024
വായനാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം സാഹിത്യ വേദിയുടെയും ഉദ്ഘാടനം നടന്നു. പ്രശസ്ത സാഹിത്യകാരൻ ശ്രീ സപ്തപുരം അപ്പുക്കുട്ടൻ നിർവഹിച്ചു. പിടിഎ പ്രസിഡൻറ് പി വി റെജി അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, സ്റ്റാഫ് സെക്രട്ടറി ,എസ്. ആർ ജി വിദ്യാരംഗം കൺവീനർ, സീനിയർ അസിസ്റ്റൻറ്, വിദ്യാരംഗം കൺവീനർ ,സീനിയർ അസിസ്റ്റൻറ് എന്നിവർ സന്നിഹിതരായിരുന്നു. പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം അമാന ഫാത്തിമ നിർവഹിച്ചു.പൂർണ്ണ, അമേയ വിവേക്, എന്നിവർ കവിത ആലാപനം നടത്തി. പോസ്റ്റർ പ്രദർശനം ഉണ്ടായിരുന്നു. വായന മത്സരം, വായന കുറുപ്പ്, പോസ്റ്റർ രചന മത്സരം, എന്നിവ സംഘടിപ്പിച്ചു.
ജൂൺ 21 - അന്താരാഷ്ട്ര യോഗ ദിനം- 2024
ജൂൺ 21 ന് അന്താരാഷ്ട്ര യോഗാ ദിനം നമ്മുടെ സ്കൂളിൽ സമു ചിതമായി ആഘോഷിച്ചു. യോഗ ദിനത്തിൽ യുപി വിഭാഗത്തിലെ 35 കുട്ടികൾ പങ്കെടുത്ത യോഗ പ്രകടനം ശ്രദ്ധേയമായിരുന്നു.
ജൂൺ 26 - ലഹരി വിരുദ്ധ ദിനം - 2024
ലഹരി വിരുദ്ധ ക്ലബ്ബിന്റെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂൺ 26ന് സ്കൂൾ ഓഡിറ്റോറിയത്തിൽ ലഹരി വിരുദ്ധ പാർലമെൻറ് നടത്തി .സ്പീക്കറായി 10 ഡി ക്ലാസിലെ ലക്ഷ്മിയും ഡെപ്യൂട്ടി സ്പീക്കർ ആയി 9 എച്ച് ക്ലാസിലെ മോൺസിയും പാർലമെൻറ് നേതൃത്വം നൽകി. പാർലമെന്റിലെ അംഗങ്ങളായി യുപി ഹൈസ്കൂൾ ക്ലാസുകളിലെ ലീഡർമാർ പങ്കെടുത്തു. ലഹരി ഉപയോഗത്തിനെതിരെ എടുക്കേണ്ട നടപടികളെ കുറിച്ച് ചർച്ച ചെയ്തു തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.
ജൂലൈ 1 - ഡോക്ടർസ് ദിനം - 2024
ക്വിസ് കോർണർ, സ്പീക്കർസ് കോർണർ
സ്കൂൾ കുട്ടികളുടെ ഇടയിൽനിന്ന് ആനുകാലിക പ്രാധാന്യമുള്ള വിഷയങ്ങളിൽ പ്രത്യേകമായി പഠിച്ച് അവതരിപ്പിക്കാനുള്ള കഴിവ് വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച പ്രോഗ്രാമാണ് "സ്പീക്കർസ് കോർണർ" . മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ മൂന്ന് ഭാഷകളിലും സംവദിക്കാനുള്ള ക്വിസ് ശേഷി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി. ആഴ്ചയിൽ മൂന്ന് ദിവസം ചൊവ്വ,വ്യാഴം,വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒരു മണിക്ക് ലൈബ്രറിയിൽ നടത്തിവരുന്നു. കൂടാതെ തിങ്കൾ,ബുധൻ ദിവസങ്ങളിൽ മത്സര പരീക്ഷകൾക്കും, മത്സരങ്ങൾക്കും തയ്യാറാക്കുന്നതിനും ഉന്നതിയിലേക്ക് നയിക്കുന്നതിനും വേണ്ടി ക്വിസ് കോർണറും സജ്ജീകരിച്ചു വരുന്നു.
ജൂലൈ 5 - ബഷീർ ദിനം - 2024
ജൂലൈ 5 ന് ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ കൃതിയായ ബാല്യകാലസഖിയുടെ ദൃശ്യാവിഷ്ക്കാരം നടത്തി. കൂടാതെ ബഷീർദിന ക്വിസ് വിദ്യാരംഗത്തിൻറെ ആഭിമുഖ്യത്തിൽ നടത്തി.
ജൂലൈ 11 - ജനസംഖ്യാദിനം - 2024
ജനസംഖ്യാദിനത്തിൽ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ജനസംഖ്യാ ക്വിസ്, പോസ്റ്റർ നിർമ്മാണം, പതിപ്പ് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.
ജൂലൈ 11 - ആദരവ് - 2024
എസ് എസ് എൽ സി, ഹയർസെക്കൻ്‍റി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഉജ്ജ്വല കൗമാരങ്ങൾക്ക് അനുമോദനം നൽകിയ പരിപാടിയായിരുന്നു 'ആദരവ്'. ഈ ചടങ്ങ് ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട നെടുമങ്ങാട് നഗരസഭ ചെർപേഴ്സൺ ശ്രീമതി സി എസ് ശ്രീജയായിരുന്നു. എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 68 വിദ്യാർത്ഥികൾക്കും ഹയർ സെക്കൻ്റി വിഭാഗത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 58 വിദ്യാർത്ഥികൾക്കും പാരിതോഷികങ്ങൾ നൽകി അനുമോദിച്ചു. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനോദ്ഘാടനം പ്രശസ്ത സാഹിത്യകാരനായ ശ്രീ ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.
ജൂലൈ 22 - ചാന്ദ്രദിനം - 2024
ജൂലെെ 21 ചാന്ദ്രദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. ചാന്ദ്രദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സംഭാഷണം, ഇന്ത്യയുടെ ചാന്ദ്രദൗത്യങ്ങൾ ,"തിങ്കൾക്കല" എന്ന ചാന്ദ്രദിന പതിപ്പ് പ്രകാശനം, ക്വിസ് , വീഡിയോ പ്രദർശനം, റോക്കറ്റ് സ്റ്റിൽ മോഡൽ നിർമ്മാണം എന്നിവ നടത്തി.
-
ചാന്ദ്രദിന പതിപ്പ്
-
ചാന്ദ്രദിന പോസ്റ്റർ
-
ക്വിസ് വിജയികൾ
-
ക്വിസ് വിജയികൾ
ജൂലൈ 25, 26 - സ്കൂൾ കായികോത്സവം - 2024
സ്കൂൾ കായികോത്സവം ഈ അധ്യയനവർഷത്തെ കായികോത്സവം ജൂലൈ 25,26 എന്നീ ദിവസങ്ങളിൽ നടന്നു. ജൂലൈ 25, ന് രാവിലെ 9 മണിക്ക് ദക്ഷിണ മേഖല ജോയിൻ എക്സൈസ് കമ്മീഷണർ ആയ ശ്രീ ബാലചന്ദ്രൻ. ഡി ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡൻറ് ശ്രീ പി വി റെജി അധ്യക്ഷനായ യോഗത്തിൽ പ്രിൻസിപ്പൽ ശ്രീമതി നീതാനായർ കൃതജ്ഞത പറഞ്ഞു.
സ്കൂളിലെ മുഴുവൻ വിദ്യാർത്ഥിനികളും അധ്യാപകരും നാല് ഹൗസുകളായി തിരിഞ്ഞ് ഓരോ മത്സരങ്ങളിലും വാശിയോടെ പങ്കെടുത്തു. മത്സരത്തിനൊടുവിൽ ഒന്നാം സ്ഥാനത്തിന് റെഡ് ഹൗസ് അർഹരായി. ജൂലൈ 26 വൈകുന്നേരം നാലുമണിക്ക് നടന്ന സമാപന സമ്മേളനത്തിൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ ശ്രീമതി സി എസ് ശ്രീജ ഉദ്ഘാടനം നിർവഹിച്ചു.
.
-
ചാന്ദ്രദിന പതിപ്പ്
-
ചാന്ദ്രദിന പോസ്റ്റർ
-
ക്വിസ് വിജയികൾ
-
ക്വിസ് വിജയികൾ