ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
18028-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18028
ബാച്ച്2023-26
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലMALAPPURAM
വിദ്യാഭ്യാസ ജില്ല MALAPPURAM
ഉപജില്ല MANJERI
ലീഡർAMAYYA NANDAKI
ഡെപ്യൂട്ടി ലീഡർSHAHABAS
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1SADIKALI
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2SHEEBA
അവസാനം തിരുത്തിയത്
21-08-2024Shee

അഭിരുചി പരീക്ഷ

ജി വി എച് എസ എസ നെല്ലികുത്ത് സ്കൂളിലെ 2023- 26 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 28/6/2023 ശനിയാഴ്ച സ്കൂൾ ഐടി ലാബിൽ നടന്നു. 129വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 124കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു. വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ് മറ്റ് ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി. കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം,5,6,7 ഐ.സി.ടി പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്. സെർവർ ഉൾപ്പെടെ 28 കമ്പ്യൂട്ടറുകളിലാണ് പരീക്ഷ ഇൻസ്റ്റാൾ ചെയ്തത്. രാവിലെ പത്ത്‌ മണിക്കു തുടങ്ങിയ എക്സാം വൈകുന്നേരം നാലു മണിക്ക് അവസാനിച്ചു .

ലിറ്റിൽ കൈറ്റ്സ് ഐഡി കാർഡ് വിതരണം

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ വിദ്യാർഥികൾക്ക് അംഗത്വം ഉറപ്പാക്കുവാനും, വിദ്യാർത്ഥികളുടെ പേര്, അഡ്മിഷൻ നമ്പർ, ബാച്ച്, രക്ഷകർത്താവിന്റെ പേര് വിവരങ്ങൾ ,സ്കൂളിന്റെ വിവരങ്ങൾ ഇവ വേർതിരിച്ച് കാണിക്കുന്ന  ഐഡി കാർഡുകൾ എല്ലാ ബാച്ചിനും വിതരണം ചെയ്യുന്നു. എല്ലാ വിദ്യാർത്ഥികളും കൃത്യമായി ലിറ്റിൽ കൈറ്റ്സ് റൂട്ടീൻ  ക്ലാസുകളിലും യൂണിറ്റ് ക്യാമ്പുകളിലും ഈ ഐഡി കാർഡ് ധരിക്കാറുണ്ട്

ലിറ്റിൽ കൈറ്റ്സ് യൂണിഫോം

202-26ബാച്ചിന്റെ കൈറ്റ്‌സ് യൂണിഫോം വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്‌സിന്റെ വിവിധ പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ ഈ യൂണിഫോം ധരിക്കുന്നുണ്ട്. മറ്റ് വിദ്യാർത്ഥികളിൽ നിന്നും വ്യത്യസ്തമാകുന്ന തരത്തിൽ സ്കൂൾ എംബ്ലവും ലിറ്റിൽ കൈറ്റ്സ് എംബ്ലവുമുള്ള യൂണിഫോമാണ് വിദ്യാർഥികൾക്ക് ക്രമീകരിച്ചിരിക്കുന്നത്

പോസ്റ്റർ മത്സരം

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ഡിജിറ്റൽ പോസ്റ്റർ മത്സരം നടത്തി. മൂന്ന് ബാച്ചിലേയും കുട്ടികൾ പങ്കെടുത്തു. പോസ്റ്ററുകൾ വീഡിയോ ആക്കി സ്കൂൾ ഫേസ്ബുക്കിൽ നൽകി. ലഹരി വിരുദ്ധ ദിന റാലിയുടെ പ്രസക്ത ഭാഗങ്ങൾ ക്യാമറയിൽ പകർത്തി. വീഡിയോ തയ്യാറാക്കി സ്കൂൾ യൂടുബിൽ അപ്‌ലോഡ് ചെയ്തു.

പ്രിലിമിനറി ക്യാമ്പ്

ജി വി എച് എസ എസ നെല്ലികുത്ത് സ്കൂളിലെ 2023-26 വർഷത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രീലിമിനറി  ക്യാമ്പ് 2023 ജൂലൈ അഞ്ചാം തീയതി ഐ ടി ലാബിൽ നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതി ടീച്ചർ ഉദ്ഘാടനം ചെയ്ത .ലിറ്റിൽ കൈറ്റ്സ്  അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും ബോധ്യപ്പെടുത്തുക, കൈറ്റ്സ് പ്രവർത്തന പദ്ധതികളെ കുറിച്ചുള്ള പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ് മുറികളിലെ പിന്തുണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് അംഗങ്ങളെ  സജ്ജമാക്കുക എന്നീ ഉദ്ദേശങ്ങളിലൂടെയാണ് പരിശീലനം സംഘടിപ്പിച്ചത്. KITE മാസ്റ്റർ ട്രൈനർ യാസർ അറഫാത്ത് സർ ക്ലാസ് നു നേതൃത്വം കൊടുത്തു.

രക്ഷിതാക്കൾക്കുള്ള സൈബർ ബോധവൽക്കരണ ക്ലാസ്

ജി വി എച് എസ എസ നെല്ലികുത്ത് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കുള്ള സൈബർ ബോധവൽക്കരണ ക്ലാസ് നടത്തി.രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം വിവിധ പ്രസന്റേഷനുകളുടെ സഹായത്താൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നടത്തി.എന്താണ് സൈബർ സുരക്ഷ, ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികൾ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ, നാം സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ  വഞ്ചിതരാകാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം  എന്നതിനെപ്പറ്റി വിശദമായ ക്ലാസുകൾ നൽകി. സൈബർ ഭീഷണിയുടെ തോത് വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ പാസ്സ്‌വേർഡുകൾ സുരക്ഷിതമാക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും , ധാരാളം വിദ്യാർത്ഥികൾ ഇന്റർനെറ്റിന്റെ ചതിക്കുഴിയിൽ അകപ്പെട്ട് ജീവിതം പാഴാകുന്നത് കൊണ്ട്,  പ്രതിസന്ധികളെ ചെറുക്കേണ്ട വഴികളെ പറ്റിയും നിർദ്ദേശം നൽകി.

ബാലവേല വിരുദ്ധ ദിനം.ജൂൺ 12

ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന മത്സരം ബാലവേലയ്ക്ക് എതിരെ ക്യാമ്പയിൻ എന്നിവ നടത്തി.കൗൺസിലിംഗ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ്ബാലവേല വിരുദ്ധ ദിനം ആചരിച്ചത്. ലിറ്റിൽ കൈറ്റ്സ്വിദ്യാർത്ഥികൾ മുഴുവൻ പ്രവർത്തനങ്ങളും ഡോക്കുമെന്റ്ചെയ്തു

ലഹരി വിരുദ്ധ ദിനം

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ഡിജിറ്റൽ പോസ്റ്റർ മത്സരം നടത്തി. മൂന്ന് ബാച്ചിലേയും കുട്ടികൾ പങ്കെടുത്തു. പോസ്റ്ററുകൾ വീഡിയോ ആക്കി സ്കൂൾ ഫേസ്ബുക്കിൽ നൽകി. ലഹരി വിരുദ്ധ ദിന റാലിയുടെ പ്രസക്ത ഭാഗങ്ങൾ ക്യാമറയിൽ പകർത്തി. വീഡിയോ തയ്യാറാക്കി സ്കൂൾ യൂടുബിൽ അപ്‌ലോഡ് ചെയ്തു.

സോഫ്റ്റ്‌വെയർ അധിഷ്ഠിതമായ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്

2023-24 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽസോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടത്തി. ക്ലാസ് തലത്തിലുള്ള ലീഡേഴ്സിന്റെ തെരഞ്ഞെടുപ്പിനെ തുടർന്ന് സ്കൂൾ പാർലമെന്റ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തി. വിദ്യാർത്ഥികളിൽ ജനാധിപത്യ ബോധവും, ഐക്യവും, സാഹോദര്യവും വളർത്തുവാൻ സഹായിക്കുന്ന തരത്തിലാണ് എല്ലാ പ്രവർത്തനങ്ങളും ആവിഷ്കരിച്ചത്. കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഇ-ഇലക്ഷനായി വിജയകരമായി പൂർത്തിയാക്കി.ഇലക്ഷന്റെ എല്ലാ രീതികളും മനസ്സിലാക്കിക്കുന്ന തരത്തിലായിരുന്നു ഇലക്ഷൻ നടത്തിയത്.ലിറ്റിൽ കൈറ്റ് കുട്ടികൾ നേതൃത്വം നൽകി.

വൈ.ഐ.പി

വൈ ഐ. പി യെ കുറിച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് ക്ലാസ് നൽകി.ലിറ്റിൽകൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിലെ മറ്റ് വിദ്യാർത്ഥികൾക്ക് ഈ പ്രോഗ്രാം സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി.സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നൂതന ആശയങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിശീലനം നടത്തിയത്. പുതിയ ആശയങ്ങൾ കണ്ടെത്തിയ അറുപതോളം കുട്ടികൾ വൈഐപിയിൽ രജിസ്റ്റർ ചെയ്തു. വൈ ഐ പി രജിസ്റ്റർ ചെയ്യുന്നതിന് വേണ്ടി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അവരെ സഹായിച്ചു

റോബോട്ടിക്സ്എക്സ്പോ

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിൽ റോബോട്ടിക്സ് എക്സ്പോ നടത്തി. ഓർഡിനോ ക്വിറ്റിന്റെ സഹായത്താൽ കുട്ടികൾ പലതരത്തിലുള്ള റോബോട്ടുകൾ തയ്യാറാക്കി. റോബോട്ടിക്സ് മറ്റുള്ള കുട്ടികൾക്ക് വളരെ രസകരമായിട്ടാണ് അനുഭവപ്പെട്ടത്. പല കുട്ടികളും റോബോട്ടിക്സ് പഠിക്കാൻ താൽപര്യപ്പെടുകയും ലിറ്റിൽ സ്കൂട്ടികൾ മറ്റു കുട്ടികൾക്ക് റോബോട്ടിക്സിൽ പരിശീലനം നൽകുകയും ചെയ്തു.

ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു

സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നിർമ്മിച്ച കമ്പ്യൂട്ടർ ഗെയിമിൽ ആണ് കുട്ടികൾക്ക് പരിശീലനം നൽകിയത്.പരിശീലനത്തിന്2023-26 ബാച്ച് കുട്ടികൾ നേതൃത്വം നൽകി. തുടർച്ചയായുള്ള കമ്പ്യൂട്ടർ പരിശീലനം കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കുകയും മറ്റുള്ളവരോട്കൂടുതൽ ഫലപ്രദമായി ആശയ വിനിമയം നടത്തുന്നതിന് സഹായിക്കുകയും ചെയ്തു. കമ്പ്യൂട്ടർ പരിശീലനം കുട്ടികൾക്ക് വളരെ രസകരമായിട്ടാണ് അനുഭവപ്പെട്ടത്.

പ്രീ പ്രൈമറി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം

പ്രീ പ്രൈമറി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം കുട്ടികളുടെ പ്രാരംഭ സാങ്കേതിക പഠനത്തിന് മികച്ച വഴിയൊരുക്കുന്നു. ഇങ്ങനെ ഒരു പരിശീലന പരിപാടി ആസൂത്രണം ചെയ്യുമ്പോൾ, കുട്ടികളുടെ പ്രായത്തിന് അനുയോജ്യമായ, വിനോദപ്രദവും അറിവുനൽകുന്നതുമായ മാർഗങ്ങൾ ഉൾപ്പെടുത്തുന്നത് പ്രധാനമാണ്.
പരിശീലന പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ:..
പരിചയപ്പെടുത്തൽ:- കമ്പ്യൂട്ടർ എന്താണ് എന്ന് അടിമുടി പരിചയപ്പെടുത്തുക. മൗസ്, കീബോർഡ്, സ്ക്രീൻ എന്നിവ ഉപയോഗിക്കാൻ എളുപ്പമുള്ള രീതിയിൽ അവരെ പ്രാപ്തരാക്കുക..
ഗെയിമുകൾ: പ്രൈമറി പാഠഭാഗങ്ങൾ പഠിക്കാൻ സഹായിക്കുന്ന പഠനപൂർവ്വമായ ഗെയിമുകൾ. ആകർഷകമായ ഗ്രാഫിക്സ് ഉപയോഗിച്ച്, എണ്ണം, അക്ഷരങ്ങൾ, നിറങ്ങൾ, ആകൃതികൾ തുടങ്ങിയവയെക്കുറിച്ചുള്ള അറിവ് നൽകുക.