ഫാദർ അഗൊസ്തീനോ വിച്ചീനിസ് സെപ്ഷ്യൽ സ്ക്കൂൾ മുണ്ടംവേലി/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
2024-25 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ
ജൂൺ-5 ലോക പരിസ്ഥിതിദിനം
പരിസ്ഥിതിപ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്തിയെടുക്കാനായി എല്ലാവർഷത്തെയുംപോലെ ഈവർഷവും ഞങ്ങളുടെ വിദ്യാലയത്തിലും ജൂൺ-5 പരിസ്ഥിതിദിനം ആചരിക്കുകയുണ്ടായി. സ്കൂൾതലത്തിൽ പരിസ്ഥിതിദിന ഉത്ഘാടനം പ്രധാനാധ്യാപിക സിസ്റ്റർ മരിയദീപ നിർവ്വഹിച്ചു.അതിന്റെ പ്രാധാന്യത്തെ കുറിച്ചും വ്യക്തമാക്കി കൊടുത്തു. അതിനുശേഷംപ്രധാനാധ്യാപികയുടെയും പി.ടി.എയുടെയും നേതൃത്വത്തിൽ കുട്ടികൾ സ്കുൾ അങ്കണത്തിൽ വൃക്ഷതൈകൾ വച്ചുപിടിപ്പു, ആവശ്യത്തിന് വെള്ളവും വളവും നൽകേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കികൊടുക്കുകയും ചെയ്തു. പരി സ്ഥിതിയുമായി കുട്ടികൾക്ക് ഇണങ്ങിചേരാനുള്ള ഒരു അവസരം കൂടിയായിരുന്നു ഇത്. പരിസ്ഥിതി പോസ്റ്റ്റുകൾ തയ്യാറാക്കി സ്കൂളിൽ സ്ഥാപിക്കുകയും ചെയ്തു.
ജൂൺ-12 മുതൽ 21 വരെ പാരിസ്ഥിതികാവബോധം ഉളവാക്കുന്നതിനായി ഇക്കോക്ലബിന്റെ ആഭിമുഖ്യത്തിൽ താഴെ പറയുന്ന പ്രമേയവുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.
- ആരോഗ്യകരമായ ജീവിതശൈലി അനുവർത്തിക്കുക
ജലസംരക്ഷണവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മ്ച്ച് റാലി നടത്തുകയുണ്ടായി. ശുചിമുറികൾ, കൈകഴുകുന്നയിടം എന്നിവിടങ്ങളിലെ പൈപ്പുകളിലെ ലീക്ക് പരിശോധിക്കുകയുണ്ടായി. അതോടെപ്പം ജലസംരക്ഷണത്തെക്കുറിച്ച് ബോധവൽക്കരണവും നടത്തുകയുണ്ടായി.
ജൂൺ-19 വായന ദിനം
ജൂൺ-19 മുതൽ ജൂൺ-19 വരെയുള്ള രാഴ്ച കേരളത്തിലെ വിദ്യാഭ്യാസവകുപ്പ് വായനവാരമായി അഘേഷിച്ചു.