ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ

11:32, 10 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haris k (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25

2022-23 അധ്യയന വർഷം ധാരാളം പ്രവർത്തനങ്ങൾ നടത്തി അക്കാദമിക രംഗം സജീവമാക്കാൻ ശ്രമിച്ചിട്ടുണ്ട്‌.പാഠ്യപ്രവർത്തനങ്ങളിലും പഠനാനുബന്ധ പ്രവർത്തനങ്ങളിലും ധാരാളം അനുഭവങ്ങൾ കുട്ടികൾക്ക് നൽകാൻ ശ്രദ്ധിച്ചിട്ടുണ്ട്. പ്രവേശനോത്സവം,വിജയോത്സവം, സ്വാതന്ത്യ ദിനാഘോഷം, ഒാണാഘോഷം, ശിശു ദനാഘോഷം, ക്ലബ്ബ്‌ പ്രവർത്തനങ്ങൾ, വിവിധ ദിനാചരണങ്ങൾ,ലഹരി വിരുദ്ധ ബോധവത്ക്കരണം, സ്കൂൾ തല മേളകൾ,പഠനോത്സവം,സ്കൂൾ വാ‍ർഷികം തുടങ്ങിയവ ശ്രദ്ധേയമായ പരിപാടികൾക്കൊപ്പം സബ്‍ജക്ട് ക്ലിനിക്ക്, അക്ഷരചെപ്പ്, "പിറന്നാളിനൊരു പൂച്ചട്ടി എൻെറ വിദ്യാലയത്തിന്" ,കെെത്താങ്ങ് തുടങ്ങിയ തനത് പ്രവർത്തനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്‌. സബ് ജില്ലാ തലം മുതൽ സംസ്ഥാന തലം വരെയുള്ള വിവിധ മത്സരങ്ങളിലും മികച്ച വിജയം നേടാൻ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. കൂടാതെ വിദ്യാലയത്തിൻെറ ഭൗതിത സൗകര്യങ്ങൾ മെച്ചെപ്പടുത്തുന്നതിലും ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.

പ്രവേശനോത്സവം

2022-23 അധ്യയന വർഷത്തെ പ്രവേശനോത്സവം നല്ല രൂപത്തിൽ സംഘടിപ്പിക്കാൻ കഴിഞ്ഞു. ചടങ്ങ് പി ടി എ പ്രസിഡൻറ്റിൻെറ അധ്യക്ഷതയിൽ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി ബുഷറ വെെശ്യൻ ഉദ്ഘാടനം നിർവ്വഹിക്കുകയും നവാഗതരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ സമ്മാനിക്കുകയും ചെയ്തു.

വിജയോത്സവം

2021-22 അധ്യയന വർഷത്തിൽ SSLC പരീക്ഷയിൽ ഉന്നത വിജയം നേടി സ്കൂളിൻെറ അഭിമാനമായ താരങ്ങളായ വിദ്യാർത്ഥികളെ വിജയോത്സവ വേദിയിൽ അനുമോദിച്ചു. 27-7-2022 ന് സംഘടിപ്പിച്ച ചടങ്ങ് പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർ‍പേഴ്സൺ ജസീല റംളത്തിൻെറ അദ്ധ്യക്ഷതയിൽ വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർ‍മാൻ എം മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ഒപ്പം വിവിധ ക്ലബ്ബ്കളുടെ ഉദ്ഘാടനവും, ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻെറ(BLUE MOON)പ്രകാശന കർമ്മവും ചടങ്ങിൽ നിർവ്വഹിക്കപ്പെടുകയുണ്ടായി. വിജയികൾക്കും മറ്റ് മേഖലകളിൽ മികവ് പുലർത്തിയവർക്കുമുള്ള ഉപഹാരങ്ങൾ , ക്യാഷ് പ്രെെസ് എന്നിവ വാർഡ് മെമ്പർ ബുഷറ വെെശ്യൻ, പി ടി എ പ്രസിഡൻറ് കെ മുഹമ്മദ് ഷാഫി എന്നിവർ നൽകി.

ലഹരി വിരുദ്ധ കാംപയിൻ

ലഹരി വിരുദ്ധ കാംപയിൻെറ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ബോധവത്ക്കരണ ക്ലാസുകൾ, പ്രതിജ്‍ഞ, ‍‍ഡോക്യുമെൻെററിപ്രദ‍ർശനം, ലഹരി വിരുദ്ധ റാലി ,വ്യാപാരികൾക്കുള്ള ബോധവത്ക്കരണം, തുടങ്ങിയ ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തിയ കാര്യം സൂചിപ്പിക്കുന്നു. ലോക ലഹരി വിരുദ്ധദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി സംഘടിപ്പിച്ച ബോധവത്ക്കരണ ക്ലാസിന് നശ മുക്ത് ഭാരത് ട്രെെനർ പി എസ് റോബിനും പടിഞ്ഞാറത്തറ ജനമെെത്രീ പോലീസിൻെറ നേത്യത്വത്തിൽ നൽകിയ ക്ലാസിന് സുമേഷ്,റോജോ എന്നിവരും നേത്യത്വം നൽകി. കേരളപ്പിറവി ദിനത്തിൽ ലഹരി വിരുദ്ധ കാംപയിൻെറ ഭാഗമായി വിദ്യാർത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും, ജനപ്രതിനിധികളും ചേർന്ന് മനുഷ്യ ചങ്ങല തീർത്തതും ഏറെ ശ്രദ്ധിക്കപ്പെട്ട പ്രവർത്തനമായിരുന്നു.

ദിനാചരണങ്ങൾ

ലോക പരിസ്ഥിതി ദിനത്തിൽ തൈകൾ നട്ടുപിടിപ്പിച്ച്‌ ഹരിത വിദ്യാലയ പ്രവർത്തനങ്ങൾക്ക്‌ തുടക്കം കുറിച്ചു. കുട്ടികൾക്ക്‌ പരിസ്ഥിതി ദിന സന്ദേശം നൽകുകയും, പോസ്റ്റർ രചന,ചിത്ര രചന,ക്വിസ്‌ തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജൂൺ 19 ന് സംഘടിപ്പിച്ച വായനാദിന പരിപാടിയുടെ വിശിഷ്ഠാതിത്ഥിയായി മാനന്തവാടി മുൻ ബ്ലോക്ക് പ്രോഗ്രാം ഒാഫീസർ മുഹമ്മദലി മാസ്റ്ററെ പങ്കെടുപ്പിച്ചു. ചാന്ദ്രദിനാചരണവുമായി ബന്ധപ്പെട്ട് വിവിധ മത്സര പരിപാടികളും, പ്രഫഷണൽ രീതിയിൽ ക്വിസ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.മലയാള സാഹിത്യത്തിലെ അതുല്യ പ്രതിഭയായ വെെക്കം മുഹമ്മദ്ബഷീറിൻെറ അനുസ്‍മരണവും വിവിധ പരിപാടികളോടെ നടത്തി.

സ്വാതന്ത്യദിനാഘോഷം

ഭാരതത്തിൻെറ ഏഴുപത്തി ആറാം സ്വാതന്ത്യദിനം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാൻ കഴിഞ്ഞു.ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് മാസ്റ്റർ സ്വാതന്ത്യദിന സന്ദേശം നൽകി. ചടങ്ങിൽ വിമുക്ത ഭടൻ അശോകൻ അവറുകളെ ആദരിച്ചു.ഇതോടൊപ്പം വർണ്ണാഭമായ റാലിയും കുട്ടികളുടെ കലാപരിപാടികളും നടത്തുകയുണ്ടായി.

ഓണാഘോഷം

വെെവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു.പൂക്കള മത്സരം,കുട്ടികളുടെ വിവിധ കലാപരിപാടികൾ, വിവിധ ഫണ്ണീ ഗെെമുകൾ എന്നിവ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. കുട്ടികൾക്ക് വിഭവ സമൃദമായ ഒാണസദ്യ ഒരുക്കാനും കഴിഞ്ഞിട്ടുണ്ട്.

സ്കൂൾ പാർലമെൻെറ് തെരഞ്ഞെടുപ്പ്

കുട്ടികളിൽ ജനാധിപത്യ ബോധം ഉണ്ടാക്കുക, പാർലമെൻററി സംവിധാനത്തെകുറിച്ച് അവബോധം സ്യഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തിയ സ്കൂൾ പാർലമെൻെറ് തെരഞ്ഞെടുപ്പ് വളരെ ശ്രദ്ധേയമായി.സാധാരണ തെരഞ്ഞെടുപ്പിനെ വെല്ലുന്ന രീതിയിലായിരുന്നു സംഘടിപ്പിച്ചത്. നാമനിർദ്ദേശ പത്രിക സമർപ്പണം മുതൽ പാർലമെൻറ് അംഗങ്ങളുടെ സത്യപ്രതിജ്‍‍ഞ വരെയുള്ള പ്രകൃയകൾ അനുഭവങ്ങളിലൂടെ കുട്ടികൾക്ക് പഠിക്കാൻ കഴിഞ്ഞു.

കെട്ടിടോദ്ഘാടനം

വിദ്യാലയം 2013ൽ സെക്കന്ററി സ്കൂളായി അപ്ഗ്രേഡ്‌ ചെയ്‍തെങ്കിലും കെട്ടിട സൗകര്യമുൾ പ്പെടെയുള്ള ധാരാളം പരിമിതികൾ ഉണ്ടായിരുന്നു.കേരള സർക്കാറിൻെറ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി സ്കൂളിനനുവദിച്ച ഒരു കോടി രൂപ ഉപയോഗപ്പെടുത്തി എട്ട് ക്ലാസ് മുറികളുള്ള മനോഹരമായൊരു കെട്ടിടം പൂർത്തിയാക്കി ഉദ്ഘാടനം നടത്താനും ഈ കാലയളവിൽ കഴിഞ്ഞിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് വിപുലമായ സ്വാഗതസംഘം രൂപീകരിക്കുകയും ആവശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ ചിട്ടയായിനടത്തി ഉദ്ഘാടനം വി‍ജയിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. അഡ്വ. ടി സിദ്ധിഖ് എം എൽ എ യുടെ അധ്യക്ഷതയിൽ കേരള പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ജില്ലാ വിദ്യാഭ്യാസ അധികാരികൾ, പൂർവ്വാധ്യാപകർ, സാമൂഹിക- സാംസ്കാരിക-രാഷ്ട്രീയ-വിദ്യഭ്യാസ രംഗത്തെ പ്രമുഖർ, രക്ഷിതാക്കൾ, പൊതു ജനങ്ങൾ ഉൾപ്പെടെയുള്ള നിരവധിയാളുകളുടെ സാനിധ്യം ചടങ്ങിന് മാറ്റ് കൂട്ടി. കുട്ടികളുടെ അപേക്ഷ പരിഗണിച്ച് സ്കൂളിനായി ഒരു ബസ് നൽകുമെന്നും, പുതിയ ക്ലാസ് മുറികൾ ഹെെടെക് വത്ക്കരിക്കുന്നതിനാവശ്യമായ പ്രൊജക്ടർ ഉൾപ്പെടെയുള്ളവ അനുവദ്ക്കാമെന്നുമുള്ള ശ്രീ ടി സിദ്ധിഖ് എം എൽ എ യുടെ പ്രഖ്യാപനം ഹർഷാരവത്തോടെയാണ് സദസ്സ് സ്വീകരിച്ചത്.

മികവുകൾ

2022-23 അധ്യയന വർഷം മികവുകളുടെ വർഷമായിരുന്നു. സ്കൂളിൻെറ ചരിത്രത്തിലാധ്യമായി രണ്ട് കുട്ടികൾ NMMS സ്കോളർഷിപ്പിന് അർഹത നേടി. രണ്ട് കുട്ടികൾക്ക USS സ്കോളർഷിപ്പും, ഒരു കുട്ടിക്ക് LSS സ്കോളർഷിപ്പിനും അർഹത നേടികൊടുക്കാൻ നമ്മുക്ക് കഴിഞ്ഞു.സബ്‌ ജില്ല, ജില്ലാ തല ശാസ്ത്ര മേളകളിലും, കലാ-കായിക മേളകളിലും, വിവിധ ഏജൻസികൾ സംഘടിപ്പിച്ച ക്വിസ്‌ മത്സരങ്ങൾ,കവിതാരചന, കഥാരചന, ഉപന്യാസരചന, ഉർദു ടാലൻെറ്‌ ടെസ്ററ്‌ തുടങ്ങിയവ കളിലും‍ ഉയർന്ന പ്രകടനം കാഴ്ച്ചവെക്കാൻ കുട്ടികൾക്ക്‌ കഴിഞ്ഞു. SSLC പരീക്ഷയിലെ നൂറ് ശതമാനം വിജയത്തിന് അഡ്വ. ടി സിദ്ധിഖ് എം എൽ എ യുടെ എക്സലൻറ്സ് അവാർഡും ലഭിച്ചിട്ടുണ്ട്.

ഇത്തരം ധാരാളം പ്രവർത്തനങ്ങളെ കൊണ്ട് ഈ അധ്യയന വർഷം സമ്പന്നമാക്കാൻ കഴിഞ്ഞിട്ടുണ്ട്.സ്കൂൾ തല കലാ-കായിക-ശാസ്ത്ര മേളകൾ, മികച്ച ആരോഗ്യ ശീലം പരിശീലിപ്പിക്കുന്നതിനായി ഹെൽത്ത്‌ ഡിപ്പാർട്ട്‌മെൻറുമായി സഹകരിച്ച്‌ നടത്തിയ ആരോഗ്യക്ലാസുകൾ, യോഗ പരിശീലനം, മെഡിക്കൽ ക്യാമ്പുകൾ,കുഷ്ഠ രോഗ നിവാരണ യജ്‍ഞത്തിൻെറ ഭാഗമായി അധ്യാപക‍ർക്കായി നടത്തിയ ബാലമിത്ര പരിശീലനം, ശുചീകരണ പ്രവർത്തനങ്ങൾ, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട നടത്തിയ കഥ-കവിതാ- ഉപന്യാസ രചന, ചിത്രരചന മത്സരങ്ങളും, “ശ്രദ്ധ”, "ഇല ” തുടങ്ങിയ പദ്ധതികളും മാത്യകാപരമായി സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്‌.കൂടാതെ രക്ഷിതാക്കൾ, മറ്റ് പ്രമുഖ വ്യക്തിത്തങ്ങൾ എന്നിവരെ ഉൾപ്പെടുത്തി പാഠ്യപദ്ധതി ചട്ടകൂട് പരിഷ്‍ക്കരണവുമായി ബന്ധപ്പെട്ട് നടത്തിയ പൊതു ചർച്ച, എന്നിവയെല്ലാം ഈ അധ്യയന വർഷത്തെ സംമ്പുഷ്ടമാക്കി. കുട്ടികളുടെ മികവുകളുടെ പ്രദർപ്പിച്ച് നടത്തിയ പഠനോത്സവവും, സ്കൂൾ വാർഷികാഘോഷവും വളരെ ആകർഷകമായി നടത്താൻ കഴിഞ്ഞതിൽ നമ്മുക്കഭിമാനിക്കാം.

ശാസ്ത്ര ക്ലബ്ബുകൾ, ഭാഷാ ക്ലബ്ബുകൾ, വിദ്യാരംഗം കലാ സാഹിത്യ വേദി, സോഷ്യൽ സർവ്വീസ് സ്കീം, ഡി എം ക്ലബ്ബ് , ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ് തു‍ടങ്ങിയ ക്ലബ്ബുകളുടെ നേത്യതത്തിൽ ധാരാളം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിട്ടുണ്ട്. ഫീൽഡ് ട്രിപ്പുകളും, ഇൻൻറസ്ട്രിയൽ വിസിറ്റുകളും, പഠന വിനോദ യാത്രകളും സംഘടിപ്പിക്കാൻ കഴി‍ഞ്ഞിട്ടുണ്ട്. ലിറ്റിൽ കെെറ്റ്സി ൻെറ നേത്യതത്തിൽ മറ്റ് കുട്ടികൾക്കും, രക്ഷിതാക്കൾക്കും,ഭിന്ന ശേഷി വിദ്യാർത്ഥി കൾക്കും ഏെ ടി പരിശീലനം നൽകിയിട്ടുണ്ട്. കഴിഞ്ഞ അവധിക്കാലത്ത് അമ്മ അറിയാൻ എന്ന പേരിൽ അമ്മമാർക്കുള്ള സെെബർ സുരക്ഷാ പരിശീലനം നൂറിലേറെ അമ്മമാരെ പങ്കെടുപ്പിച്ച് നല്ല രൂപത്തിൽ സംഘടിപ്പിക്കാൻ കഴി‍ഞ്ഞിട്ടുണ്ട്. പത്താം തരത്തിലെ മുഴുവൽ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കും എ ഗ്രെെഡോടെ ഗ്രെെസ് മാർക്കിന് അർഹത നേടികൊടുത്ത ജില്ലയിലെ അപൂർവ്വം സ്കൂളുകളിലൊന്നാണ് നമ്മുടെ വിദ്യാലയം.പരിസ്ഥിതി ക്ലബ്ബിൻെറ നേതൃതത്തിൽ ആകർഷകമായ രീതിയിൽ പച്ചക്കറിത്തോട്ടം ഒരുക്കി നൂറു മേനി കൊയ്യാൻ കഴിഞ്ഞിട്ടുണ്ട്.

തനത് പ്രവർത്തനങ്ങൾ

സബ്‍ജക്ട് ക്ലിനിക്ക്,അക്ഷരചെപ്പ്

പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് ആവശ്യമായ കെെത്താങ്ങ് നൽകി ഉയർത്തികൊണ്ട് വരിക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച സബ്‍ജക്ട് ക്ലിനിക്ക് എന്ന പ്രോഗ്രാം ജില്ലയിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന പരിപാടിയാക്കാൻ നമ്മുക്ക് കഴിഞ്ഞിട്ടുണ്ട്.ഒാരോ വിഷയത്തിലും പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്കായി പ്രത്യേക പിരിശീലനം നൽകുന്ന പരിപാടിയാണിത്. അധിക സമയം ഉപയോഗപ്പെടുത്തിയാണ് സബ്‍ജക്ട് ക്ലിനിക്ക് സംഘടിപ്പിച്ചത്.

വിജയജ്വാല

SSLC കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തി ഉന്നത വിജയം നേടുക എന്ന ഉദ്ദേശ്യത്തോടെ വിജയജ്വാല എന്ന പേരിൽ നടത്തിയ പ‍‍ഠന ക്യാമ്പുകൾ വളരെ വിജയകരമായിരുന്നു. കുട്ടികൾക്ക് ചായയും, ലഘു ഭക്ഷണവും ഉൾപ്പെടെ നൽകി രാവിലെ 8:30 മുതൽ വെെ. 5: 15 വരെയായിരുന്നു ക്യാമ്പുകൾ സംഘടിപ്പിച്ചത്.ക്യാമ്പുകൾ കാര്യക്ഷമമായി നടത്തി മുഴുവൻ കുട്ടികളെയും പരീക്ഷ എഴുതിച്ച് അത് വഴി നൂറു ശതമാനം റിസൾട്ട് നേടാനും മൂന്ന് ഫുൾ എ പ്ലസും, നാല് ഒമ്പത് എ പ്ലസും മറ്റുള്ളവർക്കെല്ലാെ അറുപത് ശതമാനത്തിലെറെ സകോർ ചെയ്യാനും കഴിഞ്ഞിട്ടുണ്ട്.ഇവർക്കെല്ലാം സ്കൂൾ ഹെൽപ്പ് ഡെസ്കിലൂടെയും മറ്റും പ്ലസ് വൺ അഡ്‍മിഷൻ ഉറപ്പ്‍വരുത്തുവാനും കഴിഞ്ഞിട്ടുണ്ട്.

കെെത്താങ്ങ്

അശരണരായ രോഗികളെ സഹായിക്കുക എന്ന ഉദ്ദേശ്യത്തോടെ ഭക്ഷ്യധാന്യ കിറ്റുകൾ ഒരുക്കി പെെൻ & പാലിയേറ്റീവ് പ്രവർത്തകരെ ഏൽപ്പിച്ചിട്ടുണ്ട്.സാമ്പത്തികമായി പിന്നാക്കം നിൽകുന്ന കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് പഠനോപകരങ്ങൾ സംഘടിപ്പിച്ച് നൽകാനുംകഴിഞ്ഞിട്ടുണ്ട്

പിറന്നാളിനൊരു പൂച്ചട്ടി എൻെറ വിദ്യാലയത്തിന്

വിദ്യാലയത്തിൻെറ സൗന്ദര്യവത്ക്കരണത്തിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം ഉണ്ടാക്കുക, വിദ്യാലയം ഒരു ഹരിത ഉദ്ദേനമാക്കുന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണിത് . കുട്ടികളും അധ്യാപകരും അവരുടെ പിറന്നാൾ ദിനത്തിൽ സ്കൂളിലേക്കായി ഒരു പൂച്ചട്ടി സമ്മാനിക്കുന്നു.

ക്ലാസ് പി ടി എ യോഗങ്ങൾ

എല്ലാ മാസവും ക്ലാസ് ടെസ്റ്റുകളും യൂണിറ്റ് പരീക്ഷകളും നടത്തി, ശേഷം LP,UP,HS സെക്ഷനു കളുടെ ക്ലാസ് പി ടി എ യോഗങ്ങൾ പ്രത്യേകം വിളിച്ച് ചേർക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ യോഗങ്ങളിലും രക്ഷിതാക്കളുടെ നല്ല പങ്കാളിത്തമാണ് ഉണ്ടായിട്ടുള്ളത്. ഇത്തരം സംഗമങ്ങളിൽ വിദഗ്ദരായ എക്സ്പേർട്ടുകളെ ഉപയോഗപ്പെടുത്തി മോട്ടിവേഷൻ ക്ലാസുകളും, ബോധവത്ക്കരണ ക്ലാസുകളും നൽകിയിട്ടുണ്ട്. പത്താം തരം രക്ഷിതാക്കളുടെ മാത്രം പത്തോളം ക്ലാസ് പി ടി എ യോഗങ്ങൾ ചേർന്നിട്ടുണ്ട്.

ഭൗതിക സൗകര്യങ്ങൾ

സ്കൂളിൻെറ ഭൗതിക സൗകര്യങ്ങൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഹെെസ്കൂൾ വിഭാഗത്തിന് പുതിയ കെട്ടിടം വന്നു.ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ആൺ കുട്ടികളുടെ ടേയിലറ്റ് ബ്ലോക്കിൻെറ പണി പൂർത്തിയായി.പെൺ കുട്ടികളുടെ ടേയിലറ്റ് ബ്ലോക്കിൻെറ പണി അവസാന ഘട്ടത്തിലാണ്.ഏറെക്കുറെ പൂർണ്ണമായിട്ടുണ്ട്.ജില്ലാ പഞ്ചായത്ത് അനുവദിച്ച 5 ലക്ഷം രൂപയുടെ ഫൺണീച്ചർ ഉപയോഗപ്പെടുത്തി ലെെബ്രറി നവീകരിച്ചിട്ടുണ്ട്.സർക്കാറിൻെറ സ്പാർക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി SSK വയനാട് അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ച് പ്രീ പ്രെെമറി സ്മാർട്ടാക്കിട്ടുണ്ട്. ഭാഷാ ഇടം, സംഗീതം,ഇ ഇടം,ഗണിത ഇടം,തുടങ്ങിയ പതിമൂന്നോളം ഇടങ്ങളും, കുട്ടികൾക്കുള്ള പഠനോപകരങ്ങൾ, ടി വി, ടോയിസുകൾ, ഊഞ്ഞാൽ, മെറീഗോ റൗണ്ട്, പാർക്ക് തുടങ്ങിയവ ഒരുക്കി ഉദ്ഘാടനത്തിന് ഒരുങ്ങി നിൽക്കുകയാണ്. കെെറ്റിൽ നിന്ന് കൂടുതൽ ലാപ്‍ടോപ്പുകൾ ലഭ്യമാക്കി പ്രെെമറി, ഹെെസ്കൂൾ വിഭാഗങ്ങൾക്കായി രണ്ട് ഐ ടി ലാബുകൾ ഒരുക്കിയുട്ടുണ്ട്. ലാബിൽ UPS സൗകര്യവും, സ്കൂളിൽ ഇൻവെർട്ടർ സൗകര്യവും നിലവിലുണ്ട്. സിദ്ധിഖ് എം എൽ എ സ്കൂൾ ബസ് അനുവദിക്കുന്നതിനായി ഇരുപത്തി ഒന്ന് ലക്ഷം അനുവദിക്കുകയും അതിൻെറ നടപടിക്രമങ്ങൾ പുരോഗമിക്കുകയും ചെയ്യുന്നു.

പി ടി എ കമ്മിറ്റി

എക്സിക്യുട്ടീവ് കമ്മറ്റി യോഗങ്ങളിലെല്ലാം പരമാവധി അംഗങ്ങൾ പങ്കെടുക്കുകയും ചർച്ചകളിലൂടെ തീരുമാനങ്ങളെടുത്ത് കൂട്ടായി നടപ്പിലാക്കുന്നു. പല പ്രോഗ്രാമുകളും നടത്തുന്നതിനായുള്ള സാമ്പത്തിക ആവശ്യങ്ങൾക്കായി അംഗങ്ങൾ സ്വയം തുക നൽകി സഹകരിക്കുന്നു. SSLC പരീക്ഷയ്ക്ക് ഗോത്ര വർഗ്ഗ വിദ്യാർത്ഥികളെ സ്കൂളിലെത്തിച്ച് പരീക്ഷ എഴുതിക്കുന്നതിൽ പി ടി എ അംഗങ്ങളുടെ സഹകരണം എടുത്ത് പറയേണ്ടതാണ്.വിദ്യാലയ വികസനങ്ങളും നേട്ടങ്ങളും പരിസരവാസികളെ അറിയിക്കുന്നതിനും കുട്ടികളുടെ കുടുംബ സാഹചര്യം മനസ്സിലാക്കുന്നതിനും നടത്തിയ ഗൃഹ സന്ദർശനങ്ങളിലും പി ടി എ അംഗങ്ങളുടെ സഹകരണം ഉണ്ടായിട്ടുണ്ട്.

പി ടി എ റിപ്പോർട്ട് 2022-23

കുറുമ്പാല പ്രദേശത്തെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ വിജ്ഞാനത്തിൻെറ പ്രാകാശം ചൊരിഞ്ഞ് നാടിൻെറ അഭിമാനമായി നിലകൊള്ളുന്ന സ്ഥാപനമാണ് കുറുമ്പാല ഗവ: ഹെെസ്കൂൂൾ. ഒരു നൂറ്റാണ്ടിലേറെയായി പതിനായിരക്കണക്കിന്‌ അക്ഷര പ്രേമികൾക്ക്‌ പ്രാഥമികവിദ്യാഭ്യാസം നൽകിയ ഈ വിദ്യാലയം ഇന്ന്‌ ജില്ലയിലെ സമ്പൂർണ്ണ ഹൈടെക്‌ ഹൈസ്കൂളായി മികച്ച നിലവാരത്തോടെ പ്രവർത്തിക്കുന്നു. നൂറിന്റെ നിറവിൽ നിലകൊള്ളുന്ന നമ്മുടെ വിദ്യാലയം 1911ലാണ് സ്ഥാപിതമായത്. 1978-ൽ അപ്പർ പ്രൈമറിയായും 2013ൽ സെക്കന്ററി സ്കൂളായും അപ്ഗ്രേഡ്‌ ചെയ്യപ്പെട്ടു. നിലവിൽ ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ 15 ഡിവിഷനുകളിലായി 366കുട്ടികളും, ‍പ്രീപ്രൈമറി തലത്തിലെ 52 കുട്ടികളും ഉൾപ്പെടെ 418കുട്ടികൾ പഠനം നടത്തുന്നുണ്ട്‌. അർപ്പണ മനോഭാവത്തോടെയും ആത്മാർത്ഥതയോടെയും നിലകൊള്ളുന്ന അധ്യാപകരും,അവർക്ക്‌ മികച്ച പിന്തുണ നൽകുന്ന പി.ടി.എ, എം.പി.ടി.എ, എസ്‌.എം.സി അംഗങ്ങളും നമുക്ക്‌ മുതൽ കൂട്ടായുണ്ട്‌. മികച്ച ഭാതിക സാഹചര്യങ്ങൾ ഇന്ന്‌ വിദ്യാലയത്തിനുണ്ട്‌. പരിമിതികളോടും പരാധീനതകളോടും പോരാടി ഇന്നത്തെ സ്ഥിതിയിലേക്ക്‌ സധൈര്യം നയിച്ച പൂർവിക ഗുരുവര്യന്മാരെ നന്ദിപൂർവ്വം നമുക്ക്‌ ഈ വേളയിൽ ഓർക്കാം.

പി ടി എ ഭരണ സമിതി

2022 ആഗസ്റ്റ് 3ന് ചേർന്ന സ്കൂൾ വാർഷിക ജനറൽ ബോഡിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പതിനഞ്ചംഗങ്ങളാണ് നിലവിലുള്ള ഭരണ സമിതിയിലുള്ളത്. മുഹമ്മദ് ഷാഫി കെ എ, മമ്മൂട്ടി എം, ശ്രീനിവാസൻ കെ എസ്, ഹസീന കെ, മുഹമ്മദ് കെ, ഫൗസിയ, പ്രിയ, സഫിയ എന്നീ രക്ഷിതാക്കളുടെ പ്രതിനിധികളും ,ഹെഡ്‍മാസ്റ്റർ ശ്രീ അബ്ദുൾ റഷീദ് കെ, ഹാരിസ് കെ, ഗോപീദാസ് എം എസ്, സിബി ടി വി , അന്നമ്മ പി യു , ജിൻസി ജോർജ്, ലിജിന ബാലൻ എന്നീ അധ്യാപക പ്രതിനിധികളുമാണ് പി ടി എ കമ്മറ്റിയിലുള്ളത്. പ്രസിഡൻറ് കെ എ മുഹമ്മദ് ഷാഫിയുടെയും ഹെഡ്‍മാസ്റ്റർ ശ്രീ അബ്ദുൾ റഷീദ് മാസ്റ്ററുടെയും നേത്യതത്തിൽ പി ടി എ യുടെ പ്രവർത്തനം വളരെ മികച്ച രീതിയിൽ നടക്കുന്നു. മദർ പി ടി എ പ്രസിഡൻറ് ശ്രീമതി റഫീന മറ്റ് അംഗങ്ങളായ നാദിറ,സിന്ദു,നസീമ, വത്സല, ജസീല, ഉമെെമ എന്നിവരുടെ സേവനവും എടുത്ത് പറയേണ്ടതാണ്.

സ്കൂൾ മാനേജ്മെൻറ് കമ്മറ്റി

കാഞ്ഞായി ഉസ്മാൻ ചെയർമാനും,സെെനുൽ ആബിദ് വെെ.ചെയർമാനും, ചന്ദ്രശേഖരൻ, ബഷീർ, ഷമീർ, ഇബ്രാഹീം സഖാഫി, അലീമ, ബിന്ദു, തസ്നിജ, മിനി, സുമയ്യ, നസീറ,വാർഡ് മെമ്പ‍ർ ശ്രീമതി ബുഷറ വെെശ്യൻ,സ്കൂൾ ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ, സീനയർ അസിസ്റ്റൻറ് ഹാരിസ് കെ തുടങ്ങിയവ‍ർ അംഗങ്ങളുമായ സ്കൂൾ മാനേജ്മെൻറ് കമ്മറ്റിയുടെ പ്രവർത്തനം അഭിനന്ദനീയമാണ്. വിദ്യാലയത്തിൻെറ ഭൗതിക സൗകര്യങ്ങൾ മെച്ചെപ്പെടുത്തുന്നതിൽ മികച്ച പിന്തുണ നൽകുന്ന എസ് എം സി അംഗങ്ങളെ നന്ദിയോടെ സ്മരിക്കുന്നു.

അക്കാദമിക പ്രവർത്തനങ്ങൾ

2022-23 അധ്യയന വർഷം ധാരാളം പ്രവർത്തനങ്ങൾ നടത്തി അക്കാദമിക രംഗം സജീവമാക്കിയിട്ടുണ്ട്‌.പാഠ്യപ്രവർത്തനങ്ങളിലും പഠനാനുബന്ധ പ്രവർത്തനങ്ങളിലും ധാരാളം അനുഭവങ്ങൾ കുട്ടികൾക്ക് നൽകാൻ നാം ശ്രദ്ധിച്ചിട്ടുണ്ട്. പ്രവേശനോത്സവം, വിജയോത്സവം, സ്വാതന്ത്യദിനാഘോഷം, ഒാണാഘോഷം, ശിശു ദനാഘോഷം, ക്ലബ്ബ്‌ പ്രവർത്തനങ്ങൾ, വിവിധ ദിനാചരണങ്ങൾ,ലഹരി വിരുദ്ധ കാംപയിൻ, സ്കൂൾ തല മേളകൾ,പഠനോത്സവം,സ്കൂൾ വാ‍ർഷികം തുടങ്ങിയവ ശ്രദ്ധേയമായ പരിപാടികൾക്കൊപ്പം സബ്‍ജക്ട് ക്ലിനിക്ക്, അക്ഷരചെപ്പ്, "പിറന്നാളിനൊരു പൂച്ചട്ടി എൻെറ വിദ്യാലയത്തിന്" ,കെെത്താങ്ങ് തുടങ്ങിയ തനത് പ്രവർത്തനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്‌. സബ് ജില്ലാ തലം മുതൽ സംസ്ഥാന തലം വരെയുള്ള വിവിധ മത്സരങ്ങളിലും മികച്ച വിജയം നേടാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. കൂടാതെ നമ്മുടെ ഭൗതിത സൗകര്യങ്ങൾ മെച്ചെപ്പടുത്തുന്നതിലും നമമുക്കേറെ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു.2022-23 അധ്യയന വർഷത്തെ പ്രവേശനോത്സവം നല്ല രൂപത്തിൽ സംഘടിപ്പി ക്കാൻ നമ്മുക്ക് കഴിഞ്ഞിട്ടുണ്ട്.ചടങ്ങ് പി ടി എ പ്രസിഡൻറ്റിൻെറ അധ്യക്ഷതയിൽ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി ബുഷറ വെെശ്യൻ ഉദ്ഘാടനം നിർവ്വഹിക്കുകയും നവാഗതരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ സമ്മാനിക്കുകയും ചെയ്തു.

2021-22 അധ്യയന വർഷത്തിൽ SSLC പരീക്ഷയിൽ ഉന്നത വിജയം നേടി സ്കൂളിൻെറ അഭിമാന താരങ്ങളായ വിദ്യാർത്ഥികളെ വിജയോത്സവ വേദിയിൽ അനുമോദിച്ചു. 27-7-2022 ന് സംഘടിപ്പിച്ച ചടങ്ങ് പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് ആരോഗ്്യ - വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർ‍പേഴ്സൺ ശ്രീമതി ജസീല റംളത്തിൻെറ അദ്ധ്യക്ഷതയിൽ വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർ‍മാൻ ശ്രീ. എം മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ഒപ്പം വിവിധ ക്ലബ്ബ്കളുടെ ഉദ്ഘാടനവും, ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻെറ(BLUE MOON)പ്രകാശന കർമ്മവും ചടങ്ങിൽ നിർവ്വഹിക്കപ്പെടുകയുണ്ടായി. വിജയികൾക്കും മറ്റ് മേഖലകളിൽ മികവ് പുലർത്തിയവർക്കു മുള്ള ഉപഹാരങ്ങൾ , ക്യാഷ് പ്രെെസ് എന്നിവ വാർഡ് മെമ്പർ ശ്രീമതി ബുഷറ വെെശ്യൻ, പി ടി എ പ്രസിഡൻറ് കെ എ മുഹമ്മദ് ഷാഫി എന്നിവർ നൽകി.

ശാസ്ത്ര ക്ലബ്ബുകൾ, ഭാഷാ ക്ലബ്ബുകൾ,പരിസ്ഥിതി ക്ലബ്ബ്, വിദ്യാരംഗം കലാ സാഹിത്യ വേദി, സോഷ്യൽ സർവ്വീസ് സ്കീം, ഡി എം ക്ലബ്ബ് , ലിറ്റിൽ കെെറ്റ്സ് തു‍ടങ്ങിയ ക്ലബ്ബുകളുടെ നേത്യതത്തിൽ ധാരാളം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിട്ടുണ്ട്. ഫീൽഡ് ട്രിപ്പുകളും, ഇൻൻറസ്ട്രിയൽ വിസിറ്റുകളും,സഹവാസ ക്യാമ്പുകൾ,പഠന വിനോദ യാത്രകളും സംഘടിപ്പിക്കാൻ കഴി‍ഞ്ഞിട്ടുണ്ട്. സ്കൂൾ തല കലാ-കായിക-ശാസ്ത്ര മേളകളൊക്കെ സംഘാടന മികവ് കൊണ്ടും, കുട്ടികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. മികച്ച ആരോഗ്യ ശീലം പരിശീലിപ്പിക്കുന്നതിനായി ഹെൽത്ത്‌ ഡിപ്പാർട്ട്‌മെൻറുമായി സഹകരിച്ച്‌ നടത്തിയ ആരോഗ്യക്ലാസുകൾ,പ്രഥമ ശുശ്രൂഷ പരിശീലനം, യോഗാ പരിശീലനം, മെഡിക്കൽ ക്യാമ്പുകൾ,കുഷ്ഠ രോഗ നിവാരണ യജ്‍ഞത്തിൻെറ ഭാഗമായി അധ്യാപക‍ർക്കായി നടത്തിയ ബാലമിത്ര പരിശീലനം, ശുചീകരണ പ്രവർത്തനങ്ങൾ, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട നടത്തിയ കഥ-കവിതാ- ഉപന്യാസ രചന, ചിത്രരചന മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. അക്കാദമിക മികവ് ഉയർത്താൻ " വിംഗ്സ് ", “ശ്രദ്ധ”, "ഇല ” തുടങ്ങിയ പദ്ധതികളും മാത്യകാപരമായി സംഘടിപ്പിക്കാൻ നമ്മുക്ക് ‍ കഴിഞ്ഞു. അമ്മമാരിൽ വായനാ ശീലം വളർത്തുക എന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കിയ " അമ്മ വായന" എന്ന പരിപാടിക്ക് അമ്മമാരിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്.കൂടാതെ രക്ഷിതാക്കൾ, മറ്റ് പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവരെ ഉൾപ്പെടുത്തി പാഠ്യപദ്ധതി ചട്ടകൂട് പരിഷ്‍ക്കരണവുമായി ബന്ധപ്പെട്ട് നടത്തിയ ജനകീയ ചർച്ച, എന്നിവയെല്ലാം ഈ അധ്യയന വർഷത്തെ സംമ്പുഷ്ടമാക്കി.സ്കൂൾ പോൾട്ടി പദ്ധതിയിലൂടെ മൃഗ സംരക്ഷണ വകുപ്പ്മായി ചേർന്ന് വിദ്യാർത്ഥികൾക്ക് കോഴികുഞ്ഞുങ്ങളെ വിതരണം ചെയ്യാനും കഴിഞ്ഞു. കുട്ടികളുടെ മികവുകളുടെ പ്രദർശിപ്പിച്ച് നടത്തിയ പഠനോത്സവവും, സ്കൂൾ വാർഷികാഘോഷവും വളരെ ആകർഷകമായി നടത്താൻ കഴിഞ്ഞതിൽ നമ്മുക്കഭിമാനിക്കാം.ലിറ്റിൽ കെെറ്റ്സിൻെറ നേത്യതത്തിൽ മറ്റ് കുട്ടികൾക്കും, രക്ഷിതാക്കൾക്കും,ഭിന്ന ശേഷി വിദ്യാർത്ഥികൾക്കും െഎ ടി പരിശീലനം നൽകി. പരിസ്ഥിതി ക്ലബ്ബിൻെറ നേതൃതത്തിൽ ആകർഷകമായ രീതിയിൽ പച്ചക്കറിത്തോട്ടം ഒരുക്കി നൂറു മേനി കൊയ്യാനും കഴിഞ്ഞിട്ടുണ്ട്.

2022-23 അധ്യയന വർഷം മികവുകളുടെ വർഷമായിരുന്നു. സ്കൂളിൻെറ ചരിത്രത്തിലാധ്യമായി രണ്ട് കുട്ടികൾ NMMS സ്കോളർഷിപ്പിന് അർഹത നേടി.മുഹമ്മദ് നാഫിൽ ഇ, മുബഷിറ പി പി എന്നിവരായിരുന്നു ആ മിടുക്കർ.കൂടാതെ സക്കിയ ഫാത്തിമ കെ എ, ശിവന്യ കെ എസ് എന്നി രണ്ട് കുട്ടികൾക്ക് USS സ്കോളർഷിപ്പും, അനീസ് ഇബ്രാഹീം എന്ന കുട്ടിക്ക് LSS സ്കോളർഷിപ്പിനും അർഹത നേടികൊടുക്കാൻ നമ്മുക്ക് കഴിഞ്ഞിട്ടുണ്ട്. ഇവരെയും, മാസങ്ങളോളം കുട്ടികൾക്ക് പരീശീലനം നൽകിയ അധ്യാപകരെ പ്രത്യേകം അഭിനന്ദിക്കുന്നു. സബ്‌ ജില്ല, ജില്ലാ തല ശാസ്ത്ര മേളകളിലും, കലാ-കായിക മേളകളിലും, വിവിധ ഏജൻസികൾ സംഘടിപ്പിച്ച ക്വിസ്‌ മത്സരങ്ങൾ,കവിതാരചന, കഥാരചന, ഉപന്യാസരചന, തുടങ്ങിയവകളിലും‍ ഉയർന്ന പ്രകടനംകാഴ്ച്ചവെക്കാൻ നമ്മുടെ കുട്ടികൾക്ക്‌ കഴിഞ്ഞു.ഉർദു ടാലൻറ്‌ ടെസ്ററ് പരീക്ഷയിൽ അൻഷിത കെ, ഫെെറൂസ ഫാത്തിമ എന്നിവർക്ക് സംസ്ഥാനതലത്തിൽ A ഗ്രേഡ് നേടാൻ കഴിഞ്ഞിട്ടുണ്ട്.പത്താം തരത്തിലെ മുഴുവൽ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കും എ ഗ്രെെഡോടെ ഗ്രെെസ് മാർക്കിന് അർഹത നേടികൊടുത്ത ജില്ലയിലെ അപൂർവ്വം സ്കൂളുകളിലൊന്നാണ് നമ്മുടെ വിദ്യാലയം. SSLC പരീക്ഷയിലെ നൂറ് ശതമാനം വിജയത്തിന് കൽപ്പറ്റ എം എൽ എ ശ്രീ ടി സിദ്ധിഖ് അവറുകളുടെ എക്സലൻറ്സ് അവാർഡും നമ്മേ തേടിയെത്തി.

SSLC കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തി ഉന്നത വിജയം നേടാൻ അവരെ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെ വിജയജ്വാല എന്ന പേരിൽ നടത്തിയ പ‍‍ഠന ക്യാമ്പുകൾ വിജയകരമായിരുന്നു.കുട്ടികൾക്ക് ചായയും, ലഘു ഭക്ഷണവും ഉൾപ്പെടെ നൽകി രാവിലെ 8:30 മുതൽ വെെകുന്നേരം 5:15 വരെയായിരുന്നു ക്യാമ്പുകൾ സംഘടിപ്പിച്ചത്. ക്യാമ്പുകൾ കാര്യക്ഷമമായി നടത്തി മുഴുവൻ കുട്ടികളെയും പരീക്ഷ എഴുതിച്ച് അത് വഴി നൂറു ശതമാനം റിസൾട്ട് ഉണ്ടാക്കാനും കഴിഞ്ഞു. മൂന്ന് കുട്ടികൾക്ക് ഫുൾ എ പ്ലസും, നാൽപേർക്ക് ഒമ്പത് എ പ്ലസും മറ്റുള്ളവർക്കെല്ലാെം അറുപത് ശതമാനത്തിലെറെ മാർക്കും ലഭിച്ചിട്ടുണ്ട്. ഇവർക്കെല്ലാം തുടർ പഠനത്തിനായി സ്കൂൾ ഹെൽപ്പ് ഡെസ്കിലൂടെയും മറ്റും പ്ലസ് വൺ അഡ്‍മിഷൻ ഉറപ്പ്‍വരുത്തുവാനും കഴിഞ്ഞിട്ടുണ്ട്.

രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ധാരാളം ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. അവധിക്കാലത്ത് ലിറ്റിൽ കെെറ്റ്സിൻെറ നേത്യതത്തിൽ 'അമ്മ അറിയാൻ' എന്ന പേരിൽ അമ്മമാർക്കുള്ള സെെബർ സുരക്ഷാ പരിശീലനം നൂറിലേറെ അമ്മമാരെ പങ്കെടുപ്പിച്ച് നല്ല രൂപത്തിൽ സംഘടിപ്പിക്കാൻ കഴി‍ഞ്ഞു.'രക്ഷിതാവ് അറിയാൻ' എന്ന പേരിൽ സംഘടിപ്പിച്ച മോട്ടിവേഷൻ ക്ലാസിന് പ്രമുഖ എജുക്കേഷണൽ മോട്ടിവേഷണൽ സ്പീക്ക‍ർ ശ്രീ ബിജു പച്ചിരയനും, വനിതാ ശിശുവികസന വകുപ്പ് വയനാടുമായി ചേർന്ന് 'സെെബർ ജാഗരൂക ദിവസ്' എന്ന പേരിൽ രക്ഷിതാക്കൾക്ക് നടത്തിയ ക്ലാസിന് വുമൺ വോയിസ് ലീഗൽ കൗൺസിലർ അഡ്വ. ചിത്ര മാഡവും നേതൃത്വം നൽകി.സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം ക്ലബ്ബ്, പ്രമുഖ മോട്ടിവേഷണൽ സ്പീക്ക‍ർ ശ്രീ ബിഷർ മാസ്റ്ററെ പങ്കെടുപ്പിച്ച് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മോട്ടിവേഷൻ ക്ലാസ് വളരെ ശ്രദ്ധയമായിരുന്നു. വെെത്തിരി മുൻ എ ഇ ഒ ശ്രീ.മമ്മു മാസ്റ്ററെ പങ്കെടുപ്പിച്ച് രക്ഷിതാക്കൾക്ക് ബോധവത്ക്കരണ ക്ലാസ് നൽകിയിട്ടുണ്ട്. 'സത്യമേവ ജയതേ’ എന്ന പേരിൽ കുട്ടികൾക്കായി സെെബർ സുരക്ഷാ പരിശീലനവും, വിദ്യാർത്ഥികളുടെ നവീന ആശയങ്ങൾക്ക് ചിറക് നൽകുക എന്ന ഉദ്ദേശ്യത്തോടെ YIP പരിശീലന ക്ലാസുകളും നൽകിയിട്ടുണ്ട്. കൂടാതെ ലഹരി വിരുദ്ധ കാംപയിൻെറ ഭാഗമായും ധാരാളം ബോധവത്ക്കരണ ക്ലാസുകൾ നൽകാൻ കഴിഞ്ഞിട്ടുണ്ട്.

വിവിധദിനാചരണങ്ങൾ,ആഘോഷങ്ങൾ

ലോക പരിസ്ഥിതി ദിനത്തിൽ തൈകൾ നട്ടുപിടിപ്പിച്ച്‌ ഹരിത വിദ്യാലയ പ്രവർത്തനങ്ങൾക്ക്‌ തുടക്കം കുറിച്ചു. കുട്ടികൾക്ക്‌ പരിസ്ഥിതി ദിന സന്ദേശം നൽകുകയും, പോസ്റ്റർ രചന,ചിത്ര രചന,ക്വിസ്‌ തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജൂൺ 19 ന് സംഘടിപ്പിച്ച വായനാദിന പരിപാടിയുടെ വിശിഷ്ഠാതിത്ഥിയായി മാനന്തവാടി മുൻ ബ്ലോക്ക് പ്രോഗ്രാം ഒാഫീസർ ശ്രീ. മുഹമ്മദലി മാസ്റ്ററെ പങ്കെടുപ്പിക്കാനും നമ്മുക്ക് കഴിഞ്ഞിട്ടുണ്ട്. ചാന്ദ്രദിനാചരണവുമായി ബന്ധപ്പെട്ട് വിവിധ മത്സര പരിപാടികളും, പ്രഫഷണൽ രീതിയിൽ ക്വിസ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.മലയാള സാഹിത്യത്തിലെ അതുല്യ പ്രതിഭയായ വെെക്കം മുഹമ്മദ്ബഷീറിൻെറ അനുസ്‍മരണവും വിവിധ പരിപാടികളോടെ നാം നടത്തിയിട്ടുണ്ട്.

ഭാരതത്തിൻെറ ഏഴുപത്തി ആറാം സ്വാതന്ത്യദിനം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാൻ നമ്മുക്ക് കഴിഞ്ഞിട്ടുണ്ട്. വിമുക്ത ഭടൻ ശ്രീ അശോകൻ അവറുകളെ ആദരിക്കുകയും, വർണ്ണാഭമായ റാലി, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടത്തുകയുമുണ്ടായി.വെെവിധ്യമാർന്ന പരിപാടികളോടെയാണ് നാം ഒാണാഘോഷം സംഘടിപ്പിച്ചത്. പൂക്കള മത്സരം,കുട്ടികളുടെ വിവിധ കലാപരിപാടികൾ, വിവിധ ഫണ്ണീ ഗെെമുകൾ എന്നിവ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. പായസം ഉൾപ്പെടെ ഉളള വിഭവസമൃദമായ ഒാണസദ്യ ഒരുക്കാനും കഴിഞ്ഞിട്ടുണ്ട്. സ്വാതന്ത്യ ദിനാഘോഷം, ഒാണാഘോഷം എന്നിവ വിജയിപ്പിക്കുന്നതിൽ പി ടി എ അംഗങ്ങൾ നൽകിയ സഹകരണം പ്രത്യേകം എടുത്ത് പറയാൻ ആഗ്രഹിക്കുന്നു.

കുട്ടികളിൽ ജനാധിപത്യ ബോധം ഉണ്ടാക്കുക, പാർലമെൻററി സംവിധാനത്തെകുറിച്ച് അവബോധം സ്യഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തിയ സ്കൂൾ പാർലമെൻെറ് തെരഞ്ഞെ ടുപ്പ് വളരെ ശ്രദ്ധേയമായി.സാധാരണ തെരഞ്ഞെടുപ്പിനെ വെല്ലുന്ന രീതിയിലായിരുന്നു തെരഞ്ഞെടുപ്പ്. നാമനിർദ്ദേശ പത്രിക സമർപ്പണം മുതൽ പാർലമെൻറ് അംഗങ്ങളുടെ സത്യപ്രതിജ്‍‍ഞ വരെയുള്ള പ്രകൃയകൾ കുട്ടികൾക്ക് പഠനാർഹമായിരുന്നു.

തനത് പ്രവർത്തനങ്ങൾ

സബ്‍ജക്ട് ക്ലിനിക്ക്,അക്ഷരചെപ്പ്

പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് ആവശ്യമായ കെെത്താങ്ങ് നൽകി ഉയർത്തികൊണ്ട് വരിക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച സബ്‍ജക്ട് ക്ലിനിക്ക് എന്ന പ്രോഗ്രാം ജില്ലയിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്ന പരിപാടിയാക്കാൻ നമ്മുക്ക് കഴിഞ്ഞു. ഓരോ വിഷയത്തിലും പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്കായി പ്രത്യേക പിരിശീലനം നൽകുന്ന പരിപാടിയാണിത്. അധിക സമയം ഉപയോഗപ്പെടുത്തിയാണ് സബ്‍ജക്ട് ക്ലിനിക്ക് സംഘടിപ്പിച്ചത്.

പിറന്നാളിനൊരു പൂച്ചട്ടി എൻെറ വിദ്യാലയത്തിന്

വിദ്യാലയത്തിൻെറ സൗന്ദര്യവത്ക്കരണത്തിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം ഉണ്ടാക്കുക, വിദ്യാലയം ഒരു ഹരിത ഉദ്യയനമാക്കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണിത് . കുട്ടികളും അധ്യാപകരും അവരുടെ പിറന്നാൾ ദിനത്തിൽ സ്കൂളിലേക്കായി ഒരു പൂച്ചട്ടി സമ്മാനിക്കുന്നു.ഇത്തരത്തിൽ ധാരാളം പൂച്ചട്ടികൾ സ്കൂളിൽ ലഭിച്ചിട്ടുണ്ട്.

കെെത്താങ്ങ്

പാഠപുസ്തകങ്ങളിൽ നിന്നുള്ള അറിവുകൾ സ്വായത്തമാക്കുന്ന ജ്ഞാനകേന്ദ്രങ്ങൾ മാത്രമല്ല വിദ്യാലയങ്ങൾ. വ്യക്തിയുടെ സാമൂഹിക ഉത്തരവാദിത്തങ്ങൾ പാകപ്പെടുത്തേണ്ട ഇടങ്ങൾ കൂടിയാണ്.ഈ ഉദ്ദേശ്യത്തോടെ നടപ്പിലാക്കിയ 'കെെത്താങ്ങ്' പദ്ധതി ഏറെ പ്രശംസക്കർഹമായി. ഇതിൻെറ ഭാഗമായി അശരണരായ രോഗികൾക്കായി അവശ്യ വസ്തുക്കൾ ഉൾപ്പെടുത്തി ഭക്ഷ്യധാന്യ കിറ്റുകൾ, സാമ്പത്തിക സാഹായം എന്നിവ ഒരുക്കി പെെൻ & പാലിയേറ്റീവ് പ്രവർത്തകരെ ഏൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.കൂടാതെ സാമ്പത്തികമായി പിന്നാക്കം നിൽകുന്ന കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് പഠനോപകരങ്ങൾ സംഘടിപ്പിച്ച് നൽകാനും കഴിഞ്ഞിട്ടുണ്ട്.

ലഹരി വിരുദ്ധ കാംപയിൻ

ലഹരി വിരുദ്ധ കാംപയിൻെറ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ നാം നടത്തിയിട്ടുണ്ട്. കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ബോധവത്ക്കരണ ക്ലാസുകൾ, പ്രതിജ്‍ഞ, ‍‍ഡോക്യുമെൻെററിപ്രദ‍ർശനം, ലഹരി വിരുദ്ധ റാലി ,വ്യാപാരികൾക്കുള്ള ബോധവത്ക്കരണം, തുടങ്ങിയ ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തിയ കാര്യം ഇവിടെ സൂചിപ്പിക്കുന്നു. ലോക ലഹരി വിരുദ്ധദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി സംഘടിപ്പിച്ച ബോധവത്ക്കരണ ക്ലാസിന് നശ മുക്ത് ഭാരത് ട്രെെനർ ശ്രീ. പി എസ് റോബിനും പടിഞ്ഞാറത്തറ ജനമെെത്രീ പോലീസിൻെറ നേത്യത്വത്തിൽ നൽകിയ ക്ലാസിന് ശ്രീ സുമേഷ്, ശ്രീ റോജോ എന്നിവരും നേത്യത്വം നൽകി. കേരളപ്പിറവി ദിനത്തിൽ ലഹരി വിരുദ്ധ കാംപയിൻെറ ഭാഗമായി വിദ്യാർത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും, ജനപ്രതിനിധികളും ചേർന്ന് മനുഷ്യ ചങ്ങല തീർത്തതും ഏറെ ശ്രദ്ധിക്കപ്പെട്ട പ്രവർത്തനമായിരുന്നു.

ഭൗതിക സൗകര്യങ്ങൾ

നമ്മുടെ വിദ്യാലയം 2013ൽ സെക്കന്ററി സ്കൂളായി അപ്ഗ്രേഡ്‌ ചെയ്‍തെങ്കിലും കെട്ടിട സൗകര്യമുൾപ്പെടെയുള്ള ധാരാളം പരിമിതികൾ ഉണ്ടായിരുന്നു.നിലവിൽ സ്കൂളിൻെറ ഭൗതിക സൗകര്യങ്ങൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്.കേരള സർക്കാറിൻെറ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി സ്കൂളിനനുവദിച്ച ഒരു കോടി രൂപ ഉപയോഗപ്പെടുത്തി എട്ട് ക്ലാസ് മുറികളുള്ള മനോഹരമായൊരു കെട്ടിടം പൂർത്തിയാക്കി ഉദ്ഘാടനം നടത്താനും ഈ കാലയളവിൽ നമ്മുക്ക് കഴിഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിപുലമായ സ്വാഗതസംഘം രൂപീകരിക്കുകയും ആവശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ ചിട്ടയായിനടത്തി ഉദ്ഘാടനം വി‍ജയിപ്പിക്കാനും കഴിഞ്ഞു. ബഹു. കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ ശ്രീ ടി സിദ്ധിഖ് അവറുകളുടെ അധ്യക്ഷതയിൽ ബഹു. കേരള പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ജില്ലാ വിദ്യാഭ്യാസ അധികാരികൾ, പൂർവ്വാധ്യാപകർ, സാമൂഹിക- സാംസ്കാരിക-രാഷ്ട്രീയ-വിദ്യഭ്യാസ രംഗത്തെ പ്രമുഖർ, രക്ഷിതാക്കൾ, പൊതു ജനങ്ങൾ ഉൾപ്പെടെയുള്ള നിരവധിയാളുകളുടെ സാനിധ്യം ചടങ്ങിന് മാറ്റ് കൂട്ടി. കുട്ടികളുടെ അപേക്ഷ പരിഗണിച്ച് സ്കൂളിനായി ഒരു ബസ് നൽകുമെന്നും, പുതിയ ക്ലാസ് മുറികൾ ഹെെടെക് വത്ക്കരിക്കുന്നതിനാവശ്യമായ പ്രൊജക്ടർ ഉൾപ്പെടെയുള്ളവ അനുവദിക്കാമെന്നുമുള്ള ശ്രീ ടി സിദ്ധിഖ് എം എൽ എ യുടെ പ്രഖ്യാപനം ഹർഷാരവത്തോടെയാണ് സദസ്സ് സ്വീകരിച്ചത്.

ജില്ലാ പഞ്ചായത്തിൻെറ ഇരുപത്തി അഞ്ച് ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ആൺ കുട്ടികളുടെ ടേയിലറ്റ് ബ്ലോക്കിൻെറ പണി പൂർത്തിയായി. പെൺ കുട്ടികളുടെ ടേയിലറ്റ് ബ്ലോക്കിൻെറ പണി അവസാന ഘട്ടത്തിലാണ്.ജില്ലാ പഞ്ചായത്ത് അനുവദിച്ച അഞ്ച് ലക്ഷം രൂപയുടെ ഫൺണീച്ചർ ഉപയോഗപ്പെടുത്തി ലെെബ്രറി നവീകരിച്ചിട്ടുണ്ട്. ലെെബ്രറി പുസ്തകങ്ങൾക്ക് പുറമേ ആനുകാലിക പ്രസിദ്ധീകരണങ്ങളും, പത്രങ്ങളും ലഭ്യമാക്കി വായനാ കോർണർ സ‍‍ജ്ജീകരിച്ചിട്ടുണ്ട്.

സർക്കാറിൻെറ "സ്‍റ്റാർസ്" പദ്ധതിയിൽ ഉൾപ്പെടുത്തി SSK വയനാട് വഴി അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ച് പ്രീ പ്രെെമറി സ്മാർട്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഭാഷാ വികസന ഇടം, സംഗീത ഇടം,ഇ ഇടം,നിർമ്മാണ ഇടം,ശാസ്ത്ര ഇടം,ഗണിത ഇടം,വര ഇടം,പഞ്ചേന്ദ്രിയ ഇടം,കരകൗശല ഇടം,കളി ഇടം,കുഞ്ഞരങ്ങ്,ഹരിതോദ്ദ്യാനം,ഫർണ്ണീച്ചർ തുടങ്ങിയ പതിമൂന്നോളം ഇടങ്ങളും, കുട്ടികൾക്കുള്ള പഠനോപകരങ്ങൾ, ടി വി, ടോയിസുകൾ, ഊഞ്ഞാൽ, മെറീഗോ റൗണ്ട്, പാർക്ക് മുതലായവ ഒരുക്കി ഉദ്ഘാടനത്തിന് ഒരുങ്ങി നിൽക്കുകയാണ്.

പ്രെെമറി, ഹെെസ്കൂൾ വിഭാഗങ്ങൾക്കായി പ്രത്യകം രണ്ട് ഐ ടി ലാബുകൾ ഒരുക്കിയുട്ടുണ്ട്.ഇതിനായി വയനാട് കെെറ്റിൽ നിന്ന് കൂടുതൽ ലാപ്‍ടോപ്പുകൾ ലഭ്യമാക്കി. ഒരു കുട്ടിക്ക് ഒരു ലാപ്‍ടോപ്പ് എന്ന രൂപത്തിൽ പ്രവർത്തനങ്ങൾ ചെയ്യാനുള്ള സൗകര്യം ഇന്ന് നമ്മുടെ ലാബിലുണ്ട്. ജില്ലാ പഞ്ചായത്ത് അനുവദിച്ച UPS സൗകര്യവും,എം ൽ എ ഫണ്ടിൽ നിന്ന് അനുവദിച്ച ഇൻവെർട്ടർ സൗകര്യവും നമ്മുക്കുണ്ട്. ശ്രീ സിദ്ധിഖ് എം എൽ എ സ്കൂൾ ബസ് അനുവദിക്കുന്നതിനായി ഇരുപത്തി ഒന്ന് ലക്ഷം അനുവദിക്കുകയും അതിൻെറ ഭരണാനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥാപനത്തിൻെറ ഭൗതിക സൗകര്യങ്ങൾ മെച്ചെപ്പെടുത്തുന്നതിൽ ഫണ്ട് അനുവദിച്ച് കേരള സർക്കാർ,SSK വയനാട്, കെെറ്റ് വയനാട്, ശ്രീ ടി സിദ്ധിഖ് എം എൽ എ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ എം മുഹമ്മദ് ബഷീർ എന്നിവരോടും മറ്റ് ജനപ്രതിനിധികളോടുമുള്ള നന്ദിയും കടപ്പാടും പ്രത്യേകം രേഖപ്പെടുത്തുന്നു.

ക്ലാസ് പി ടി എ യോഗങ്ങൾ

എല്ലാ മാസവും ക്ലാസ് ടെസ്റ്റുകളും യൂണിറ്റ് പരീക്ഷകളും നടത്തി, ശേഷം LP,UP,HS സെക്ഷനുകളുടെ ക്ലാസ് പി ടി എ യോഗങ്ങൾ പ്രത്യേകം വിളിച്ച് ചേർക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ യോഗങ്ങളിലും ഏതാണ്ടെല്ലാം രക്ഷിതാക്കളും പങ്കെടുത്തിരുന്നു. ഇത്തരം സംഗമങ്ങളിൽ വിദഗ്ദരായ എക്സ്പേർട്ടുകളെ ഉപയോഗപ്പെടുത്തി മോട്ടിവേഷൻ ക്ലാസുകളും, ബോധവത്ക്കരണ ക്ലാസുകളും നൽകിയിട്ടുണ്ട്. പത്താം തരം രക്ഷിതാക്കളുടെ മാത്രം പത്തോളം ക്ലാസ് പി ടി എ യോഗങ്ങൾ ചേർന്നത് ഇവിടെ പ്രത്യേകം പരാമർശിക്കാൻ ആഗ്രഹിക്കുന്നു.

പി ടി എ എക്സിക്യുട്ടീവ് കമ്മറ്റി യോഗങ്ങൾ

പി ടി എ കമ്മറ്റി നിലവിൽ വന്ന ശേഷം നാല് എക്സിക്യൂട്ടീവ് യോഗങ്ങൾ, രണ്ട് പി ടി എ & എം പി ടി എ സംയുക്ത യോഗങ്ങൾ,നാല് പി ടി എ , എം പി ടി എ & എസ് എം സി സംയുക്ത യോഗങ്ങൾ എന്നിവ ഉൾപ്പെടെ ആകെ പത്ത് യോഗങ്ങൾ ചേർന്നിട്ടുണ്ട്. യോഗങ്ങളിലെല്ലാം പരമാവധി അംഗങ്ങൾ പങ്കെടുക്കുകയും കൂട്ടായ ചർച്ചകളിലൂടെ തീരുമാനങ്ങളെടുത്ത് നടപ്പിലാക്കിയിട്ടുമുണ്ട്. പല പ്രോഗ്രാമുകളും നടത്തുന്നതിനായുള്ള സാമ്പത്തിക ആവശ്യങ്ങൾക്കായി അംഗങ്ങൾ സ്വയം തുക നൽകി സഹരിച്ച കാര്യം കൂടി ഇവിടെ രേഖപ്പെടത്തട്ടേ. കഴിഞ്ഞ SSLC പരീക്ഷയ്ക്ക് ഗോത്ര വർഗ്ഗ വിദ്യാർത്ഥികളെ സ്കൂളിലെത്തിച്ച് പരീക്ഷ എഴുതിക്കുന്നതിൽ പി ടി എ അംഗങ്ങളുടെ സഹകരണം എടുത്ത് പറയേണ്ടതാണ്.വിദ്യാലയ വികസനങ്ങളും നേട്ടങ്ങളും പരിസരവാസികളെ അറിയി ക്കുന്നതിനും കുട്ടികളുടെ കുടുംബ സാഹചര്യം മനസ്സിലാക്കുന്നതിനും നടത്തിയ ഗൃഹ സന്ദർശനങ്ങളിലും പി ടി എ അംഗങ്ങളുടെ സഹകരണം ഉണ്ടായിട്ടുണ്ട്.

2022-23 അധ്യയന വർഷം പാഠ്യ-പാഠ്യേതര രംഗങ്ങളിൽ ഉയർ നിലവാരം പുലർത്താന് ‍നമ്മുക്ക് കഴിഞ്ഞു.സ്കൂളിൻെറ അക്കാദമിക നിലവാരം ഉയർന്നിട്ടുണ്ട്.ഭൗതിക സാഹചര്യങ്ങളിൽ വലിയ മാറ്റം വന്നിട്ടുണ്ട്. ഇനിയും സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുണ്ട്. കുടിവെള്ള പ്രശ്നം പരിഹരിക്കപ്പെടണം.സയൻസ് ലാബുകൾ കൂടുതൽ സൗകര്യപ്പെ ടുത്തണം, .ചുറ്റുമതിലും, ഗെെറ്റും പുന.നിർമ്മിക്കണം.വാഷ് ഏരിയകൾ പണിയണം. ഭക്ഷണ ശാല സൗകര്യപ്പെടുത്തണം.വിശായമായ ഓഡിറ്റോറിയം വേണം. കൂടുതൽ വിശാലമായ പ്ലേ ഗ്രൗണ്ടിനായി ഭൂമി കണ്ടെത്തണം, ഇതോരു ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തണം ...........ഇനിയും ഒരുപാട് ലക്ഷ്യങ്ങൾ നമ്മുക്ക് മുന്നിലുണ്ട്. ഈ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന് വരുന്ന പി ടി എ കമ്മറ്റിക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.

നമ്മുടെ വിദ്യാലയത്തിൻെറ ഭൗതിക സൗകര്യങ്ങൾ മെച്ചെപ്പെടുത്തുന്നതിനും, അക്കാദമിക നിലവാരം ഉയർത്തുന്നതിനും സഹായിച്ച ജനപ്രതിനിധികൾ, പി ടി എ, എം പി ടി എ, എസ് എം സി അംഗങ്ങൾ, അധ്യാപകർ,രക്ഷിതാക്കൾ,നാട്ടുകാർ,മറ്റ് ഗുണകാംക്ഷികൾ എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും അറിയിച്ച് കൊണ്ട് 2022-23 അധ്യയന വർഷത്തെ പ്രവർത്തന റിപ്പോർട്ട് ഈ ജനറൽ ബോഡി മുമ്പാകെ സമർപ്പിക്കുന്നു.


സ്കൂൾ മാനേജ്മെൻറ് കമ്മറ്റി 2022-24

ശ്രീ കാഞ്ഞായി ഉസ്മാൻ ചെയർമാനും ശ്രീ സെെനുൽ ആബിദ് വെെ.ചെയർമാനും ചന്ദ്രശേഖരൻ, ബഷീർ, ഷമീർ, ഇബ്രാഹീം സഖാഫി, അലീമ, ബിന്ദു, തസ്നിജ, മിനി, സുമയ്യ, നസീറ,വാർഡ് മെമ്പ‍ർ ശ്രീമതി ബുഷറ വെെശ്യൻ,സ്കൂൾ ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ, സീനയർ അസിസ്റ്റൻറ് ഹാരിസ് കെ തുടങ്ങിയവ‍ർ അംഗങ്ങളടങ്ങിയതാണ് സ്കൂൾ മാനേജ്മെൻറ് കമ്മറ്റി.വിദ്യാലയത്തിൻെറ ഭൗതിക സൗകര്യങ്ങൾ മെച്ചെപ്പെടുത്തുന്നതിൽ എസ് എം സി അംഗങ്ങൾ മികച്ച പിന്തുണ നൽകുന്നു.

പേര് സ്ഥാനം ഫോൺനമ്പർ
കാഞ്ഞായി ഉസ്‍മാൻ ചെയർമാനും 8547230105
സെെനുൽ ആബിദ് വെെ.ചെയർമാനും 9946634915
ബുഷറ വെെശ്യൻ വാർഡ്‍മെമ്പർ 9747994946
അബ്ദുൾ റഷീദ് കെ ഹെഡ്‍മാസ്റ്റർ 9961958577
ഹാരിസ് കെ സീനയർ അസിസ്റ്റൻറ് 9961173090
ചന്ദ്രശേഖരൻ അംഗം 9497831479
ബഷീർ അംഗം 9847868715
ഷമീർ അംഗം 9747260370
ഇബ്രാഹീം സഖാഫി അംഗം 9847017507
അലീമ അംഗം 9745122383
ബിന്ദു അംഗം 9961816534
തസ്‍നിജ അംഗം 8086755910
മിനി അംഗം
സുമയ്യ അംഗം
നസീറ അംഗം 9400957147
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം