സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
21:33, 2 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smhskoodathai (സംവാദം | സംഭാവനകൾ) ('== '''<u>ഉരുൾ തകർത്ത വിലങ്ങാടിന് കൈത്താങ്ങുമായി കൂടത്തായ് സെന്റ് മേരീസ് SPC യൂണിറ്റ്</u>''' == നടുവിൽ|ലഘുചിത്രം|560x560ബിന്ദു|S P C നാദാപുരം : കൂടത്തായ് സെന്റ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഉരുൾ തകർത്ത വിലങ്ങാടിന് കൈത്താങ്ങുമായി കൂടത്തായ് സെന്റ് മേരീസ് SPC യൂണിറ്റ്

S P C

നാദാപുരം : കൂടത്തായ് സെന്റ് മേരീസ് ഹൈസ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ആഭിമുഖ്യത്തിൽ വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക്  അവശ്യവസ്തുക്കൾ സമാഹരിച്ചു നൽകി. അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, വസ്ത്രങ്ങൾ ഉൾപ്പടെ രണ്ടുലക്ഷത്തോളം രൂപയുടെ സാധനങ്ങൾ CPO റെജി. ജെ കരോട്ടിന്റെ നേതൃത്വത്തിൽ വാണിമേൽ പഞ്ചായത്ത് ഓഫീസിൽ എത്തിച്ചു.

നാദാപുരം ഡി വൈ എസ് പി എ.പി ചന്ദ്രൻ ADNO ഷൈനിയുടെ സാന്നിധ്യത്തിൽ SPC യൂണിറ്റിന്റെ സഹായം പഞ്ചായത്ത് അധികൃതർക്ക് കൈമാറി. സ്കൂൾ മാനേജർ ഫാദർ ബിബിൻ ജോസ്, ഹെഡ് മാസ്റ്റർ തോമസ് അഗസ്റ്റിൻ, PTA പ്രസിഡണ്ട് മുജീബ്കെ.കെ, DI കാസിം എം,CPO രജീഷ് ചെമ്മേരി,സത്താർ പുറായിൽ, സ്റ്റാഫ് സെക്രട്ടറി സെബാസ്റ്റ്യൻ ടി. എ, ACPO സുമി ഇമ്മാനുവൽ അജേഷ് കെ ആന്റോ, അധ്യാപകരായ  ഷിതിൻ വർഗീസ്, സുധേഷ് വി, സ്റ്റുഡന്റ് പോലീസ് ലീഡർമാരായ കേഡറ്റുകൾ എന്നിവർ സംബന്ധിച്ചു.