വർഗ്ഗം:ധന്യൻ മാർ ഇവാനിയോസ് അനുസ്മരണവും, വിദ്യാരംഗം, കലാസാഹിത്യം

Schoolwiki സംരംഭത്തിൽ നിന്ന്
23:14, 25 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stgeorgehss (സംവാദം | സംഭാവനകൾ) (മാർ ഈവാനിയോസ് അനുസ്മരണവും   വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി)

മാർ ഈവാനിയോസ് അനുസ്മരണവും   വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി

വേളങ്കോട്: വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ മലങ്കര സഭയുടെ പിതാവും സ്ഥാപകനുമായ മാർ ഈവാനിയോസ് പിതാവിന്റെ അനുസ്മരണവും സ്കൂളിലെ സയൻസ്,  സോഷ്യൽ, ഐ ടി, മാത്‍സ്, ഭാഷ, വർക്ക് എക്സ്പീരിയൻസ്, ആർട്സ്, സ്പോർട്സ്, ലൈബ്രറി, ഇക്കോ, ടീൻസ്,

ഹെൽത്ത് എന്നീ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ് ഐ സി അധ്യക്ഷത വഹിച്ച ചടങ്ങിൽ നാടൻ പാട്ട് കലാകാരൻ മാത്യൂസ് വയനാട് ഉദ്ഘാടന കർമ്മം നടത്തി. ധന്യൻ മാർ ഈവാനിയോസ് പിതാവിനെ അനുസ്മരിച്ചുകൊണ്ട് സിസ്റ്റർ വചന എസ് ഐ സി അനുഗ്രഹ പ്രഭാഷണം നടത്തി. വിദ്യാർത്ഥികളായ കുമാരി ദിയ തെരെസ് കുമാരി അമേയ വി പ്രേം എന്നിവർ പിതാവിന്റെ പ്രേത്യേക അനുസ്മരണം നടത്തി.  ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ഇൻ ചാർജ് ബിബിൻ സെബാസ്റ്റ്യൻ, എം പി ടി എ പ്രസിഡന്റ് ഷംന എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് ഹൈസ്കൂൾ എസ് ആർ ജി കൺവീനർ ബെനില ജേക്കബ് നന്ദി അറിയിച്ചു. തുടർന്ന് നാടൻപാട്ട് കലാകാരൻ മാത്യൂസ് വയനാടിന്റെ  നാടൻ പാട്ടുകളുടെ സംഗീത വിരുന്നിൽ കുട്ടികൾ ആടിയും പാടിയും രസിച്ചു. തുടർന്ന് എൽ പി, യു പി, ഹൈ സ്കൂൾ വിദ്യാർത്ഥികളുടെ മനം കവരുന്ന വിവിധ കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു.

ഈ വർഗ്ഗത്തിൽ താളുകളോ പ്രമാണങ്ങളോ ഇല്ല.