എ കെ ടി എം എ എൽ പി എസ് മണൽവയൽ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലയോര മേഖലയായ മണൽവയൽ പ്രദേശത്തെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരം കാണാനായയി, കത്തറമ്മൽ ഡാപ്പൊയിൽ ഹുസൈൻ കുട്ടി ഹാജിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ട്രസ്റ്റ് 1979ൽ മണൽവയലിൽ ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി. മർഹും കാരക്കാട്ട് അബൂബക്കർ കോയ തങ്ങളുടെ നാമകരണത്തിലുള്ള വിദ്യാലയം തുടക്കത്തിൽ 100-ഓളം വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ നാനൂറോളം വിദ്യാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി.ഡി.ഹുസൈൻ കുട്ടി ഹാജിയാണ് ഇപ്പോഴത്തെ മാനേജർ. ഇവിടുത്തെ പ്രഥമ പ്രധാനാധ്യാപിക ശ്രീമതി.ചിന്നമ്മ ടീച്ചർ ആയിരുന്നു. ശ്രീ.സക്കീർ പാലയുള്ളതിൽ ആണ് ഇപ്പോഴത്തെ പ്രധാനധ്യാപകൻ. നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ ഈ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
പുതുപ്പാടി പഞ്ചായത്തിലെ മട്ടിക്കുന്ന്, വള്ളിയാട്,കാക്കവയൽ, കൈതപൊയിൽ, പുതുപ്പാടി എന്നീ പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. സർക്കാരിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്. സുസജ്ജമായ ഒരു ലൈബ്രറിയും ഇപ്പോഴത്തെ എം.എൽ.എ ശ്രീ.ജോർജ്.എം.തോമസ് അവർകളുടെ സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും മുൻ എം.എൽ.എ ശ്രീ.മോയിൻ കുട്ടി അവർകളുടെ ആസ്തി വികസനഫണ്ടിൽ നിന്നുള്ള സ്മാർട്ട് ക്ലാസ് മുറിയും ഈവിദ്യാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.