എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
09:19, 10 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39050schoolwiki (സംവാദം | സംഭാവനകൾ) (guide captains name)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് ഈ സ്കൂളിൽ വളരെ സജീവമായി പ്രവർത്തിക്കുന്നു. 4 യൂണിറ്റുകൾ ഉണ്ട് . പ്രളയദുരിതാശ്വാസ പ്രവർത്തനം, കോവിഡ്19, തുടങ്ങിയ സാഹചര്യങ്ങളിൽ സ്തുത്യർഹമായ സേവനമാണ് ഇവിടുത്തെ ഗൈഡ്സ് കാഴ്ചവെച്ചത്. ജില്ലാ തലത്തിൽ ഓക്സി മീറ്റർ , മാസ്കു നിർമ്മാണം, സംസ്ഥാന തലത്തിൽ വിദ്യാകരണം പദ്ധതിയിൽ സാമ്പത്തിക സഹായം  സ്വപ്ന വീട് പദ്ധതി, കുട്ടിക്കൊരു ലൈബ്രറി എന്നീ മേഖലകളിലെല്ലാം , അനിർവചനീയമായ പങ്കാളിത്തം കാഴ്ചവെച്ച് , മികച്ച സാമൂഹിക പ്രതിബദ്ധത ഉള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ ഈ സ്കൂളിലെ ഗൈഡ്സ് പ്രവർത്തിക്കുന്നുണ്ട്. ശ്രീമതി ലിജിമോൾ ജെ , ശ്രീമതി ജിജി സി ജോൺ, ശ്രീമതി ആൻ സൂസൻ മാത്യൂസ്, ശ്രീമതി അനു എസ് ജോൺ എന്നിവർ ഗൈഡ് ക്യാപ്റ്റൻമാരായി പ്രവർത്തിക്കുന്നു.