കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര/അക്ഷരവൃക്ഷം/ നന്മയുടെ കൈകൾ
നന്മയുടെ കൈകൾ
രുചിയൂറുന്ന അയ്യപ്പ അതിന്റെ മണം മൂക്കിൽ അടിച്ചു തുടങ്ങിയപ്പോൾ കളി നിർത്തി അടുക്കളയിലേക്കോടി. ഹായ് നെയ്യപ്പം, അപ്പു പറഞ്ഞു. അവ അവൻ മേശയിൽ കണ്ട് പാത്രത്തിലേക്ക് കയ്യിട്ടു. പാത്രത്തിലേക്ക് കൈയ്യിട്ട് അതും അമ്മ അവന്റെ കൈ പിടിച്ചു. പോയി കഴുകി വരൂ. നിന്റെ കൈ നിറയെ ചളി ആണ്. അമ്മ അവനെ തടഞ്ഞു. അവൻ മടിച്ചുമടിച്ച് അവിടെ നിന്നും പുറത്തേക്ക് നടന്നു. പുറത്തെത്തിയത് വീടിന്റെ ഗേറ്റ് അടുത്ത് ഒരു യാചകനെ അവൻ കണ്ടു. മോനേ വല്ലതും തരണേ. അയാളുടെ നോട്ടം അവനെ സങ്കടപ്പെടുത്തി. അവൻ കൈ കഴുകി അയാളുടെ മുഖത്ത് നോക്കി പുഞ്ചിരിച്ച അതിനുശേഷം അടുക്കളയിലേക്കോടി. അമ്മയെ എനിക്കൊരു നെയ്യപ്പം തരൂ അവൻ പറഞ്ഞു. പുഞ്ചിരിച്ചുകൊണ്ട് അവൻ അവന്റെ അമ്മ അവനൊരു നെയ്യപ്പം നൽകി.അതുമായി അവൻ പെട്ടെന്ന് പുറത്തേക്ക് പോയി. വളരെ പ്രതീക്ഷയോടെ അവിടെ നിൽക്കുന്നുണ്ടായിരുന്നുഅപ്പുപ്പൻ. നെയ്യപ്പം നൽകിക്കൊണ്ട് അപ്പു പറഞ്ഞു. കഴിച്ചോളൂ അപ്പൂപ്പാ അയാൾ നിറഞ്ഞ കണ്ണുകളോടെ യും പുഞ്ചിരിയോടെയും അത് വാങ്ങി തിരിച്ചു നടക്കുമ്പോൾ അയാൾ പറഞ്ഞു. മോനെ നിന്നെ ദൈവം അനുഗ്രഹിക്കും. അത് കേട്ട് അവനു സന്തോഷമായി. അവൻ തിരിച്ച് അടുക്കളയിലേക്ക് നടന്നു.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 08/ 07/ 2024 >> രചനാവിഭാഗം - കഥ |