എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പരിസ്ഥിതി ക്ലബ്ബ്/2024-25
ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി.സ്കൂൾ മുറ്റത്ത് ലവ് ലോലിക്ക ചെടി നട്ടുകൊണ്ടാണ് ആഘോഷത്തിന് തുടക്കം കുറിച്ചത്.ഹൈസ്കൂൾ വിഭാഗം കുട്ടികളുടെ പോസ്റ്റർ രചനാ പ്രദർശനം നടക്കുകയുണ്ടായി.നമ്മുടെ ഭൂമി നമ്മുടെ ഭാവി എന്നതാണ് ഈ വർഷത്തെ പരിസ്ഥിതിദിന സന്ദേശം.അത് ഉൾക്കൊണ്ടുകൊണ്ടുള്ള രചനകളുടെ പ്രദർശനമാണ് നടന്നത്.സ്കൂൾ അസംബ്‍ളിയിൽ അൻരാജ് ആർ സ്വന്തം കവിത അവതരിപ്പിച്ചു.അഞ്ചാം ക്ലാസിലെ നവജ് കൃഷ്ണ എ എസ് പരിസ്ഥിതി ദിന പ്രഭാഷണം നടത്തി.ഉച്ചക്ക് മൂന്നു മണിക്ക് ഹൈസ്കൂൾ വിഭാഗം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടു നടത്തിയ പരിസ്ഥിതി ദിന ക്വിസ് മൽസരത്തിൽ പത്ത് സി യിലെ അൻരാജ് ആർ ഒന്നാം സ്ഥാനവും ആദർശ് വി എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി
-
പോസ്റ്റർ പ്രദർശനം കാണുന്ന ജെ ആർ സി പ്രവർത്തകർ
-
പോസ്റ്റർ പ്രദർശനം കാണുന്ന യുപി വിഭാഗം കുട്ടികൾ
-
പത്ത് ബി യിലെ അദ്വൈത് കൃഷ്ണ വരച്ച് തയ്യാറാക്കിയ പോസ്റ്റർ
-
സ്വന്തം കവിത അവതരിപ്പിക്കുന്ന അൻരാജ് ആർ
-
പരിസ്ഥിതി ദിന പ്രഭാഷണം നടത്തുന്ന നവജ് കൃഷ്ണ