ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/വിദ്യാരംഗം/2024-25
ദൃശ്യരൂപം
| Home | 2026-27 |
വായനാദിനാഘോഷം (ജൂൺ 19)
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി കൂടുകയും പി.ടി.എ പ്രസിഡന്റ് ശ്രീ. സതീഷ്കുമാർ "വായനയുടെ വളർത്തച്ഛൻ" ശ്രീ. പി എൻ പണിക്കരുടെ ഛായാചിത്രത്തിനു മുന്നിൽ ഭദ്രദീപം കൊളുത്തി വായനോത്സവത്തിന് തുടക്കം കുറിച്ചു. പ്രഥമ അധ്യാപിക ശ്രീമതി. ആനി ഹെലൻ ടീച്ചർ വായനാദിന സന്ദേശം നൽകി. എസ്.എം.സി ചെയർമാൻ ശ്രീ. സന്തോഷ് കുമാർ ആശംസകൾ അർപ്പിച്ചു. വായനാദിന പ്രസംഗം, വായനാ ഗീതം, നൃത്താവിഷ്കാരം എന്നിവ മികച്ചതായിരുന്നു. അവധികാല വായനയിൽ വിജയികളായ മിടുക്കികൾക്ക് സമ്മാനങ്ങൾ നൽകി. അമ്മമാരിലൂടെ കുട്ടികളിലെ വായന പരിപോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടെ നടത്തിയ "അമ്മവായന" യിൽ വിജയികളായ അമ്മമാരെ ആദരിച്ചു. ശ്രീമതി. സതി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.