എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്/വിദ്യാരംഗം‌/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
12:22, 22 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KrishnapriyaP (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രശസ്ത സാഹിത്യകാരി ശ്രീമതി മിനി നായർ വായന ദിനം ഉദ്ഘാടനം ചെയ്യുന്നു

വായനദിനം 2024

മുണ്ടത്തിക്കോട് എൻ എസ് എസ് ഹയർസെക്കൻഡറി സ്കൂളിൽ വായനദിനം ആചരിച്ചു. വായനാദിനത്തോടനുബന്ധിച്ച് നടത്തിയ സ്പെഷ്യൽ അസംബ്ലിയിൽ പ്രധാന അധ്യാപിക ശ്രീമതി. കെ ഗിരിജ കുട്ടികൾക്ക്‌ വായനദിന സന്ദേശം നൽകി. തുടർന്ന് പ്രശസ്ത സാഹിത്യകാരി ശ്രീമതി മിനി നായർ വായന ദിനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വായനയുടെ പ്രാധാന്യത്തോടൊപ്പം വായിക്കുന്നതിനും എഴുതുന്നതിനും ഉള്ള പ്രചോദനം കുട്ടികൾക്ക് നൽകി. വായനയാണ് എഴുത്തിന്റെ ലോകത്തേക്ക് തന്നെ കൈ പിടിച്ച് ഉയർത്തിയതെന്ന് കുട്ടികളെ ഓർമപ്പെടുത്തുകയും  കവിത ആലപിക്കുകയും ചെയ്തു. കുട്ടികൾ വായനദിന പ്രതിജ്ഞ എടുത്തു.എട്ടാം ക്ലാസ്സിലെ ദേവിപ്രിയ വായനയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു . പത്താം ക്ലാസിലെ സരയു കൃഷ്ണ"ഭൂമിയുടെ അവകാശികൾ "എന്ന പുസ്തകപരിചയം നടത്തുകയും അളകനന്ദ കവിത ആലപിക്കുകയും ചെയ്തു.സീനിയർ  അധ്യാപിക ശ്രീമതി ജ്യോതി ടീച്ചർ  നന്ദി പ്രകാശിപ്പിച്ചു.