ഉള്ളടക്കത്തിലേക്ക് പോവുക

ജി എം എൽ പി ആന്റ് യു പി സ്കൂൾ വെളിമണ്ണ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float
പ്രവേശനോത്സവം 2024

2024-25 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം വെളിമണ്ണ ജി എം എൽ പി &യൂ പി സ്കൂളിൽ ആഘോഷിച്ചു. ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സീനത്ത് തട്ടാഞ്ചേരി ഉദ്ഘടനം നിർവഹിച്ചു. ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ഷീല ഷൈജു നവാഗതർക് സമ്മാന വിതരണം നടത്തി. പി ടി എ വൈസ് പ്രസിഡണ്ട്‌ മുജീബ് കുനിമ്മൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ മെഹ്‌റൂഫ് സംസാരിച്ചു. നിർദ്ധന വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ നോട്ട് ബുക്ക്‌ വിതരണം ഓമശ്ശേരി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ സഫീർ നിർവഹിച്ചു. എസ് എം സി ചെയർമാൻ ശരീഫ്, എം പി ടി എ പ്രസിഡന്റ്‌ പ്രജിത എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. രക്ഷകർതൃ ബോധവൽകരണ പരിപാടിയിൽ നസീബ സംസാരിച്ചു. പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ അബൂബക്കർ കുണ്ടായി സ്വാഗത ഭാഷണവും സ്റ്റാഫ്‌ സെക്രട്ടറി നജ്മുദ്ധീൻ നന്ദിയും നിർവഹിച്ചു. 47454-pravesanolsavam2024-1.jpg 47454-pravesanolsavam2024-2.jpg 47454-pravesanolsavam2024-3.jpg 47454-pravesanolsavam2024-4.jpg 47454-pravesanolsavam2024-5.jpg