ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/ലിറ്റിൽകൈറ്റ്സ്/2022-25
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 19-06-2024 | Ohss19009 |
വൈവിധ്യമാർന്ന പ്രവർത്തനങ്ങളുമായി ലിറ്റിൽ കൈറ്റ്സ് (Little Kites )
സൈബർ സുരക്ഷാ ബോധവൽകരണം

സംസ്ഥാന സർക്കാറിൻെറ നൂറുദിന പരിപാടിയുടെ ഭാഗമായി അമ്മമാർക്ക് സൈബർ സുരക്ഷ ബോധവൽകരണ ക്ളാസ്സ് സംഘടിപ്പിചു. ലിറ്റിൽ കൈറ്റ്സ് ,ഐടി ക്ലബ്ബ് എന്നിവയുടെ സംയുകതാഭിമുഖ്യത്തിലാണ് അമ്മമാർക്ക് സൈബർ സുരക്ഷ ക്ലാസുകൾ നൽകിയത്. ജൂൺ 29, ജൂലായ് 14, ജൂലാ 16 എന്നീ ദിവസങ്ങളിൽ OHSS ലെ 8,9,10 ക്ലാസ്സകളിലെ വിദ്യാർത്ഥികളുടെ അമ്മമാർക്കാണ് പരിശീലനം നൽകിയത്.പുതിയ ലോകത്തെ അറിയൽ, സൈബർ ആക്രമണതെ പ്രതിരോധിക്കൽ, സൈബർ സുരക്ഷ, വ്യാജവാർത്തകൾ തിരിച്ചറിയലും വസ്തുതകൾ കണ്ടെത്തലും തുടങ്ങിയവയാണ് അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ പരിശീലകരാവുന്ന പദ്ധതിയൂടെ ഉള്ളടക്കം.
സൈബ൪ സുരക്ഷ ബോധവൽകരണ ക്ലാസ്സ്


വായനദിനം- പോസ്റ്റർ പ്രദർശനം നടത്തി.
OHSS തിരുരങ്ങാടി-(19-06-2024) വായന ദിനത്തോടനുബന്ധിച്ച് പത്താം ക്ലാസിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ Inkscape Software ൽ തയ്യാറാക്കിയ വായനദിന പോസ്റ്ററുകളുടെ പ്രകാശനം ഹെഡ് മാസ്റ്റർ ടി അബ്ദുറഷീദ് മാസ്റ്റർ നിർവ്വഹിച്ചു. സ്കൂൾ SITC കെ. നസീർ ബാബു മാസ്റ്റർ, കൈറ്റ് മാസ്റ്റർ കെ. ഷംസുദ്ദീൻ മാസ്റ്റർ, എ.മുഹമ്മദ് ഷാഫി മാസ്റ്റർ, ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. ഈ പോസ്റ്ററുകൾ എട്ടാം ക്ലാസുകളിൽ പതിക്കാനാക്കായി ക്ലാസ് ലീഡർമാർക്ക് പോസ്റ്ററുകൾ തയ്യാറാക്കിയ കുട്ടികൾ തന്നെ കൈമാറി ഇവ അതത് ക്ലാസുകളിൽ പതിക്കുകയും ചെയ്തു. ഒരു പോസ്റ്റർ സ്കൂൾ നോട്ടീസ് ബോർഡിലും പ്രദർശിപ്പിച്ചു.