2022-23 വരെ2023-242024-25


പ്രവേശനോത്സവം 2024

പ്രവേശനോത്സവം വിദ്യാർത്ഥികൾക്ക് വർണ്ണാഭമായ സ്വീകരണം. ചെട്ടിയാം കിണർ ഗവ. ഹൈസ്കൂളിൽ പ്രവേശനോത്സവത്തിൻ്റെ ഭാഗമായി വർണ്ണാഭമായ സ്വീകരണം ഒരുക്കി ,കൊടിതോരണങ്ങളാൽ അലങ്കരിച്ച വിദ്യാലയം നവാഗതരെ ലഡു വിതരണം ചെയ്തു കൊണ്ടു സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ യാസ്മിൻ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. പെരുമണ്ണ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജസ്ന പൂഴിത്തറ അധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ മുസ്തഫ കളത്തിങ്ങൽ ,വാർഡ് മെംബർ ഷാജു കാട്ടകത്ത്, എസ്‌. എം.സി ചെയർമാൻ സുബൈർ കോഴിശ്ശേരി, പി.ടി എ പ്രഡിഡൻറ് എം.സി മാലിക്ക്, വി.എച്ച്.എസ്.സി പ്രിൻസിപ്പാൾ നിബി ആൻറണി, എന്നിവർ സംബന്ധിച്ചു.. പ്രഥമാധ്യാപകൻ പി. പ്രസാദ് പ്രവേശനോത്സവ സന്ദേശം നൽകി .ശിഹാബുദ്ദീൻ കാവപ്പുര, അസൈനാർ എടരിക്കോട് എന്നിവർ രക്ഷിതാക്കൾക്ക് ബോധവൽക്കരണം നൽകി. വരമ്പനാ ല ഓയിൽ ആൻഡ് ഫ്ലോർ മിൽ മാനേജർ കുഞ്ഞിമൊയ്തീൻ കുട്ടി കുട്ടികൾക്ക് ലഡു വിതരണം ചെയ്തു. പ്രിൻസിപ്പാൾ ഡെയ്സമ്മ സി.എൽ സ്വാഗതവും രഞ്ജിത്ത് എൻ.വി നന്ദിയും പറഞ്ഞു.

പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഫോറസ്ട്രി ക്ലബ്ബ് ,നല്ല പാഠം ,ഹരിത സേന എന്നിവയുടെ ആഭിമുഖ്യത്തിൽ പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്തിലെ യുവജന കബ്ബുകൾക്ക് വിദ്യാർത്ഥികൾ സ്വന്തമായി ഉൽപാദിപ്പിച്ച വൃക്ഷ തൈകൾ വിതരണം ചെയ്തു. ഗസൽ പാലച്ചിറമാട്, ടി.എഫ്.സി തോട്ടും കയ എന്നീ ക്ലബ്ബുകൾ വൃക്ഷ തൈകൾ ഏറ്റു വാങ്ങി മുന്നൂറോളം തൈകൾ വിതരണത്തിന് തയ്യാറാക്കിയിട്ടുണ്ട്. പ്രഥമാധ്യാപകൻ പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. എം. ജമാലുദ്ദീൻ രഞ്ജിത്ത് എൻ.വി, അസൈനാർ എടരിക്കോട് എന്നിവർ സംബന്ധിച്ചു.