ജി എം എൽ പി ആന്റ് യു പി സ്കൂൾ വെളിമണ്ണ/പ്രവർത്തനങ്ങൾ/2023-24
| Home | 2026-27 |
Hundred Plants; പച്ചവിരിച്ച നാളേക്കായി ഫലവൃക്ഷത്തൈ നടൽ
വെളിമണ്ണ ജി.എം.എൽ.പി & യു.പി സ്കൂളിൽ ശതാരവത്തിന്റെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ, പരിസ്ഥിതി ദിനത്തിന്റെയും ഹരിതവൽകൃത നാടിന്റെയും പ്രാധാന്യം കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യം മുന്നിൽകണ്ടുകൊണ്ട് 'Hundred plants' എന്ന പേരിൽ ഒരു പരിപാടി സംഘടിപ്പിച്ചു. അന്നേ ദിവസം രാവിലെ സ്കൂൾ അങ്കണത്തിൽ വച്ച് ഒരു അസംബ്ലിയോട് കൂടി 'Hundred plants' എന്ന പദ്ധതി സ്കൂൾ ഹെഡ്മാസ്റ്റർ ഔദ്യോഗികമായി കുട്ടികളെ അറിയിച്ചു. വാർഡ് മെമ്പർ ശ്രീമതി സീനത്ത് തട്ടാഞ്ചേരി സ്കൂൾ ഗ്രൗണ്ടിൽ ഹെഡ്മാസ്റ്ററുടെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ ഒരു ഫലവൃക്ഷത്തൈ നട്ടു കൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിക്കുകയും തുടർ പരിപാടികൾക്ക് തുടക്കമിടുകയും ചെയ്തു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓരോ തൈ എന്ന തരത്തിൽ ഒരു ഫലവൃക്ഷ തൈ വിതരണം ചെയ്യുകയും ചെയ്തു .അതോടൊപ്പം ഓരോ ക്ലാസിലെയും അഞ്ചു കുട്ടികളുടെ വീടുകളിൽ ക്ലാസ് അധ്യാപകരും മുഴുവൻ വിദ്യാർത്ഥികളും ചേർന്ന് സന്ദർശിക്കുകയും വൃക്ഷത്തൈ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് വീട്ടുവളപ്പിൽ നടുകയും ചെയ്തു .പരിസ്ഥിതി ദിന പരിപാടിയോടനുബന്ധിച്ച് വിദ്യാലയം 'പ്ലാസ്റ്റിക് നിരോധിത മേഖല' യായി സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ ടി.പി അബൂബക്കർ പ്രഖ്യാപിച്ചു. സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനും കുട്ടികളിലെ വലിച്ചെറിയൽ സ്വഭാവശീലം മാറ്റുന്നതിനുമായി ശ്രീ യു.പി അബ്ദുൽ ഖാദർ മാസ്റ്റർ വിദ്യാലയത്തെ 'വലിച്ചെറിയൽ വിമുക്ത ക്യാമ്പസ്' ആയി ആഹ്വാനം ചെയ്തു. തുടർന്ന് പരിസ്ഥിതി ദിന പരിപാടിയോടനുബന്ധിച്ച് വിവിധ ഭാഷാധ്യാപകർ തങ്ങളുടെ ഭാഷയെ മുൻ നിർത്തികൊണ്ട് അസംബ്ലിയിൽ നടത്തിയ പരിസ്ഥിതി ദിന സന്ദേശം കുട്ടികളുടെ ഇടയിൽ ഏറെ ശ്രദ്ധേയമായി. പരിപാടികൾക്ക് സമാപനം കുറിക്കാനായി സാബിറ ടീച്ചർ ആലപിച്ച പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ഗാനം പരിപാടിയെ ഏറെ ഇമ്പത്തോടെ തന്നെ അതിന്റെ പരിപൂർണതയിലേക്ക് എത്തിച്ചു.