ഉള്ളടക്കത്തിലേക്ക് പോവുക

ജി എം എൽ പി ആന്റ് യു പി സ്കൂൾ വെളിമണ്ണ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

സ്റ്റാഫ്രൂം നവീകരണം; വിദ്യയുടെ വിളക്കേന്തുന്ന അധ്യാപകർക്ക് വെളിമണ്ണ ജി.എം.എൽ.പി & യു.പി സ്കൂളിൽ, 2013-ൽ പതിനൊന്ന് അധ്യാപകർക്കായി സജ്ജീകരിച്ച സ്റ്റാഫ് റൂമായിരുന്നു ഉണ്ടായിരുന്നത്. 2015 ഇൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തതിന് ശേഷം വർഷം തോറും കുട്ടികളുടെ എണ്ണം വർദ്ധിച്ച് വരികയും അതനുസരിച്ച് അധ്യാപകരുടെ എണ്ണം വർദ്ധിച്ചു എങ്കിലും സ്‌റ്റാഫ് റൂമിന്റെ അസൗകര്യം വലിയൊരു പ്രതിസന്ധി തന്നെ ആയി നില നിന്നു. എങ്കിലും നാല് ബെഞ്ചും ഡസ്ക്കുമായി ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നു. എണ്ണക്കൂടുതൽ മൂലം അസൗകര്യങ്ങളും വർദ്ധിച്ച് വന്നു. 12x6 വിസ്താരമുള്ള റൂമിന്റെ ഒത്ത മധ്യത്തിൽ സ്റ്റാഫ് റൂം ഓഫീസ്റൂമുമായി വേർതിരിക്കുന്ന ഡിവൈഡർ പഴഞ്ചൻ രീതിയിലുള്ളതും സൗന്ദര്യമില്ലാത്തതുമായിരുന്നു. സാമ്പത്തിക പരാധീനത കാരണം പ്ലാസ്റ്ററിംഗ് നടത്താതെ തന്നെ വൈറ്റ് സിമന്റ് അടിച്ചത് കാരണം പിന്നീടത് പ്ലാസ്റ്ററിംഗ് നടത്താൻ കഴിഞ്ഞില്ല. ഇങ്ങനെ അസൗകര്യങ്ങളുടെ നടുവിൽനിന്ന് മോചനം നേടേണ്ടതിനെക്കുറിച്ച് വിപുലമായ ചർച്ച നടത്തുകയും ഹെഡ്മാസ്റ്റർ ഉൾപ്പെടെയുള്ള ചില ടീച്ചേഴ്സ് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു. അതിന്റെ ഭാഗമായി 2023 മെയ് മാസത്തിൽ വെളിമണ്ണ സ്കൂളിൽ നിന്ന് റിട്ടയർഡ് ചെയ്യുന്ന ശ്രീ ലത്തീഫ് മാസ്റ്റർ ഒരു അലമാര നിർമ്മിക്കുന്നതിന് 30,000 രൂപ സ്പോൺസർ ചെയ്ത് തുടങ്ങി, ഓരോ അധ്യാപകനും ഓരോ മേശ എന്ന കണക്കിൽ 20 മേശ സ്കൂളിലെ ഹെഡ്മാസ്റ്റർ ശ്രീ ടി.പി അബൂബക്കർ സംഭാവന നൽകുകയും ചെയ്തു. സീലിംഗ് അബ്ദുന്നാസിർ ഓട്ടക്കാഞ്ഞിരത്തിങ്ങൾ എന്ന ആളുടേയും ഗ്രാമപഞ്ചായത്തിന്റെ സഹരണത്തോടെയും പൂർത്തിയാക്കി ഇന്ന് കാണുന്ന രീതിയിൽ മികവുറ്റതാക്കി. PTA ഫണ്ട് ഉപയോഗിച്ച് പെയിന്റ് അടിക്കുകയും ചെയ്തു. ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കി. എന്നാലും മുഴുവൻ അധ്യാപകർക്കുമുള്ള ഇരിപ്പിടം തയ്യാറായിരുന്നില്ല. പിന്നീട് 10 മേശയും 3x3x1/2 വലിപ്പത്തിലുള്ള ഒരു അലമാര കൂടി പണികഴിപ്പിച്ചതോടൊപ്പം നേരെത്തെയുള്ള പഴയ ഡിവൈഡർ മാറ്റി പുതുതായി രണ്ട് ഡോറോടു കൂടിയ ഗ്ലാസ്സ് സ്ഥാപിക്കുകയും ചെയ്തു കൊണ്ടാണ് സ്റ്റാഫ് റൂം ഇന്ന് കാണുന്ന രീതിയിലേക്ക് നവീകരിച്ചത്.