ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
20:09, 6 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Basithakode (സംവാദം | സംഭാവനകൾ) ('== ഒരുക്കം -2024 - ഒന്നാം ക്ലാസ് ശില്പശാലയും രക്ഷാകർതൃ സംഗമവും == വിരിപ്പാടം : പുതുവർഷ മുന്നൊരുക്കവുമായി എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം ഒന്നാം ക്ലാസ്സ്‌ വിദ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഒരുക്കം -2024 - ഒന്നാം ക്ലാസ് ശില്പശാലയും രക്ഷാകർതൃ സംഗമവും

വിരിപ്പാടം : പുതുവർഷ മുന്നൊരുക്കവുമായി എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥികൾക്കായി ഗണിത ശില്പശാലയും രക്ഷാകർതൃ സംഗമവും നടത്തി.2024 ജൂൺ 1 ശനി രാവിലെ സ്കൂൾ ഹെഡ്മാസ്റ്റർ' ശ്രീ മഹേഷ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ  സ്കൂൾ പി ട്ടി എ പ്രസിഡന്റ്‌ ശ്രീ ജുബൈർ പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു. വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സി വി സക്കറിയ മുഖ്യഥിതിയായി പങ്കെടുത്തു.

വിദ്യാർത്ഥികളുടെ ഉന്നത മികവിന്നായി രക്ഷിതാക്കളും പൂർണ്ണ സഹകരണത്തോടെ പരിപാടിയിൽ പങ്കുചേർന്നു.പരിപാടിയിൽ ശ്രീ മുജീബ് മാസ്റ്റർ, സിദ്ധീഖ് മാസ്റ്റർ,ബഷീർ മാസ്റ്റർ ,ശിഹാബ് മാസ്റ്റർ ,മുഹ്സിന ടീച്ചർ ,സിജിഎന്നിവർ ആശംസയും അർപ്പിച്ചു. ബാസിത്ത് മാസ്റ്റർ സ്വാഗതവും ശാക്കിറ ടീച്ചർ നന്ദിയും രേഖപെടുത്തി.