പ്രമാണം:GHSS കുറ്റിക്കാട്ടൂർ പ്രവേശനോത്സവം ശിങ്കാരിമേളം ടീം.jpeg
പൂർണ്ണ വലിപ്പം (6,000 × 4,000 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.9 എം.ബി., മൈം തരം: image/jpeg)
ചുരുക്കം
- 2024-- 25 പ്രവേശനോത്സവ റിപ്പോർട്ട്*
2024-- 25 അധ്യായന വർഷത്തെ പ്രവേശനോത്സവം 3 /6 /24 തിങ്കളാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സ്കൂളും പരിസരവും ഭംഗിയായി അലങ്കരിച്ചിരുന്നു. കൃത്യം പത്തുമണിക്ക് പ്രാർത്ഥനയോടെ പരിപാടികൾ ആരംഭിച്ചു. സ്കൂളിലെ വിദ്യാർഥി ആയിരുന്ന മാലിക് റംസാന് ആദരാഞ്ജലികൾ അർപ്പിച്ചതിനു ശേഷം കാര്യപരിപാടികളിലേക്ക് കടന്നു.
ബഹു : എച്ച് എം- ശോഭ ടീച്ചർ സ്വാഗത പ്രസംഗം നടത്തി. യോഗത്തിൽ പിടിഎ പ്രസിഡണ്ട് മുജീബ് റഹ്മാൻ ഇടക്കണ്ടി അധ്യക്ഷത വഹിച്ചു. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാൽ നിർവഹിച്ചു.ബാ പ്പു വാവാട് മുഖ്യാതിഥി ആയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം അശ്വതി, പെരുവയൽ പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ അനീഷ് പാലാട്ട്, വാർഡ് അംഗം പി എം ബാബു, ബഷീർ പി വി, പുരുഷോത്തമൻ, ഡി എച്ച് എം വിധുബാല ടീച്ചർ, പ്രശാന്ത് മാസ്റ്റർ, ബബിത ടീച്ചർ, എം എസ് അലവി,സലാം, റഷീദ് നാസ് , അനിൽകുമാർ, ഷബ്ന ചാലിയറക്കൽ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. തുടർന്ന് അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് സ്കൂൾ കിറ്റ് വിതരണം നടത്തി. ഇതിനുശേഷം "രക്ഷാകർത്തൃ വിദ്യാഭ്യാസം" എന്ന വിഷയത്തിൽ ബബിത ടീച്ചറുടെ ബോധവൽക്കരണ ക്ലാസ്സും ഉണ്ടായിരുന്നു. സ്കൂൾ ശിങ്കാരിമേളം ടീമായ "മേളപ്രഭ"യുടെ രണ്ടാം ബാച്ച് അരങ്ങേറ്റം മുഴുവൻ കുട്ടികളുടെയും രക്ഷിതാക്കളുടെയും മീഡിയയുടെയും സാന്നിധ്യത്തിൽ അതിഗംഭീരമായി നടന്നു. അരങ്ങേറ്റത്തിന് ശേഷം മുഴുവൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പായസം ഉൾപ്പെടെയുള്ള വിഭവസമൃദ്ധമായ ഭക്ഷണം നൽകി മൂന്നുമണിയോടെ പരിപാടികൾക്ക് സമാപനമായി.
അനുമതി
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് ,2.5 സാമാന്യ, 2.0 സാമാന്യ ഒപ്പം 1.0 സാമാന്യ അനുവാദപത്രങ്ങൾ പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
⧼Wm-license-gfdl-1.2-and-later⧽ |
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 13:22, 6 ജൂൺ 2024 | 6,000 × 4,000 (1.9 എം.ബി.) | 17054 (സംവാദം | സംഭാവനകൾ) | *2024-- 25 പ്രവേശനോത്സവ റിപ്പോർട്ട്* 2024-- 25 അധ്യായന വർഷത്തെ പ്രവേശനോത്സവം 3 /6 /24 തിങ്കളാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സ്കൂളും പരിസരവും ഭംഗിയായി അലങ്കരിച്ചിരുന്നു. കൃത്യം പത്തുമണിക്ക് പ്രാർത്ഥനയോടെ പരിപാടികൾ ആരംഭിച്ചു. സ്കൂളിലെ വിദ്യാർഥി ആയിരുന്ന മാലിക് റംസാന് ആദരാഞ്ജലികൾ അർപ്പിച്ചതിനു ശേഷം കാര്യപരിപാടികളിലേക്ക് കടന്നു. ബഹു : എച്ച് എം- ശോഭ ടീച്ചർ സ്വാഗത പ്രസംഗം നടത്തി. യോഗത്തിൽ പിടിഎ പ്രസിഡണ്ട് മുജീബ് റഹ്മാൻ ഇടക്കണ്ടി അധ്യക്ഷത വഹിച്ചു. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണത്തിന്റെ ഒരു പകർപ്പ് പ്രമാണത്തെ താഴെ കൊടുത്തിരിക്കുന്നു (കൂടുതൽ വിവരങ്ങൾ):
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.