Ssk17:Homepage/മലയാളം കവിതാ രചന(എച്ച്.എസ്.എസ്)/മൂന്നാം സ്ഥാനം1
വിഷയം:-പലതരം സെല്‍ഫികള്‍
നാര്‍സിസ്റ്റിന്റെ കണ്ണാടി എന്റെ മൊബൈല്‍ ഫോണിനുള്ളില്‍ ഇപ്പോഴൊരു ലോകം വളരുന്നുണ്ട് എന്നെ പേടിപ്പിച്ചുകൊണ്ട് ഒരു 'ഞാന്‍' അവിടുന്നെന്നെ തുറിച്ചു നോക്കുന്നുണ്ട്. [കെട്ടുപോയ സിഗരറ്റിനു വീണ്ടും തീപ്പിടിപ്പിച്ച് അയാള്‍ തുടര്‍ന്നു] വന്നുവന്ന്,എനിക്കിപ്പോള്‍ മൂന്നുകണ്ണായിരിക്കുന്നു. മൂന്നാം കണ്ണ്,'ഞാന്‍''ഞാന്‍' എന്നലറി,എപ്പോഴും ബാക്കിയുള്ളതിനെയൊക്കെ ചാരമാക്കാന്‍ കുതിക്കുന്നു. [അതു പറയുമ്പോള്‍, മേശപ്പുറത്തുണ്ടായിരുന്ന അയാളുടെ കൈയ്യുകള്‍ ക്രമാതീതമായി വിറയ്ക്കാന്‍ തുടങ്ങിയിരുന്നു.] 'ഞാന്‍', ചിലസമയങ്ങളില്‍, വെള്ളത്തില്‍ മുഖം നോക്കുന്ന രാജാവ്. ചിലപ്പോള്‍ വാറുപൊട്ടിയ ചെരുപ്പ്. ജനാലകളിലേക്കു താണുപറക്കുന്ന വിമാനത്തിന്റെ പൈലറ്റ്. മഞ്ഞുമലകളില്‍ ഇടിച്ചുതകരുന്ന കപ്പലിന്റെ കപ്പിത്താന്‍. 'പച്ചച്ചോര' കുടിക്കുന്ന കോടാലിയുടെ വായ്ത്തല. വടിവാളിന്റെ മരപ്പിടി. എഴുതാനിരിക്കുമ്പോള്‍, പുറം ചൂടാവുന്ന വിചിത്രജീവി. ഞാന്‍. ഞാന്‍. ഞാന്‍. ഞാനാണെല്ലാം എന്ന് എന്റെ കണ്ണാടി ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. എനിക്കു മരണമില്ലെന്ന് എന്റെ മൊബൈല്‍ സ്‌ക്രീന്‍ ആവര്‍ത്തിക്കുന്നു. [അടുത്ത നിമിഷം, സിഗരറ്റ് വീണ്ടും കെട്ടുപോകുന്നു. നിലക്കണ്ണാടികള്‍ വീണുതകരുന്നു.]
[[Category:{{{വർഷം}}}ലെ സൃഷ്ടികൾ]][[Category:{{{സ്കൂൾ കോഡ്}}} സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ]][[Category:സംസ്ഥാന സ്കൂള്‍ കലോത്സവം {{{വർഷം}}}]][[Category:സംസ്ഥാന സ്കൂള്‍ കലോത്സവം-{{{വർഷം}}}ൽ HSS വിഭാഗം മലയാളം കവിതാ രചന (എച്ച്.എസ്.എസ്) ഇനത്തിൽ തയ്യാറാക്കിയ രചനകൾ]] [[Category:സംസ്ഥാന സ്കൂള്‍ കലോത്സവം-{{{വർഷം}}}ൽ HSS വിഭാഗം തയ്യാറാക്കിയ രചനകൾ]][[Category:{{{സ്കൂൾ കോഡ്}}}]] |