എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/പ്രവേശനോത്സവം 24

Schoolwiki സംരംഭത്തിൽ നിന്ന്
19:22, 3 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈ വർഷത്തെ പ്രവേശനോത്സവം എസ് ‍ഡി പി വൈ സ്‍കൂളുകളുടെ സംയുക്താഭിമുഖ്യത്തിൽ ജൂൺ മൂന്നിന് രാവിലെ പത്തര മണിക്ക് സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തുകയുണ്ടായി.എസ്‍ഡിപിവൈ ഗേൾസ് സ്കൂളിന്റെ പിറ്റിഎ പ്രസിഡന്റ് പി ബി സുജിത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ എസ് ഡി പി വൈ യോഗം പ്രസിഡന്റ് കെ വി സരസൻ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.കൊച്ചിൻ കോർപ്പറേഷൻ ശിശു വികസന ഓഫീസറായ ഇന്ദു വി എസ് ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി.എസ്ഡിപിവൈ ബോയ്സ് ഹൈസ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപികയായ കെ ആർ ശാരി രക്ഷാകർതൃ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നാല്പതുമിനിറ്റ് ദൈർഘ്യമുള്ള അവതരണം നടത്തുകയുണ്ടായി.ബിആർസി പ്രതിനിധി എസ് സിന്ധു,ദേവസ്വം മാനേജർ കെ ആർ മോഹനൻ,എസ്ഡിപിവൈ സ്കൂളുകളിലെ പ്രധാന അധ്യാപകർ എന്നിവർ ആശംസകളർപ്പിച്ചു.അക്കാദമിക തലത്തിലെ വിവിധ സ്കോളർഷിപ്പുകളായ എൻഎംഎംഎസ് ,എൽ എസ്എസ്,യുഎസ്എസ് ലഭിച്ച കുട്ടികളേയും ഈ ചടങ്ങിൽ ആദരിക്കുകയുണ്ടായി.എസ് ഡി പി വൈ എൽപി സ്കൂൾ പ്രധാന അധ്യാപിക ബിന്ദു രാഘവൻ ചടങ്ങിൽ കൃതജ്ഞത അർപ്പിച്ചു.കൃത്യം പതിനൊന്നര മണിക്ക് ചടങ്ങ് സമാപിച്ചു.


ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന മുഖ്യ അതിഥി ഇന്ദു വി എസ്
ചടങ്ങിൽ പങ്കെടുക്കുന്ന കുരുന്നുകൾ
രക്ഷാകർതൃ വിദ്യാഭ്യാസത്തെ കുറിച്ച് സംസാരിക്കുന്ന അധ്യാപിക ശാരി കെ ആർ
എൻഎംഎംഎസ് സ്കോളർഷിപ്പ് നേടിയ ഇർഫാൻ നസീറിനെ അനുമോദിക്കുന്നു