ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

ലിറ്റിൽകൈറ്റ്സ് 2021-2024

47064-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47064
യൂണിറ്റ് നമ്പർLK/2018/47064
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ലീഡർജാസിബ് വി പി
ഡെപ്യൂട്ടി ലീഡർഫാത്തിമ ഷാദിയ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1റീഷ പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഗോപകുമാർ സി ടി
അവസാനം തിരുത്തിയത്
30-04-202447064
LITTLE KITES
ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ഹിബ ഫാത്തിമ പി കെ നസ്രിയ ഫാത്തിമ കെ കെ മിർഫ പി സി മുഹമ്മദ് സഹൽ ടി മുഹമ്മദ് ആഷ്മിൽ എ കെ നുസ്ഹ മുനീർ മിൻഹാ കെ പി മുഹമ്മദ് ബിലാൽ ഓ കെ
ഫാത്തിമ ഷംന എം മുഹമ്മദ് ശമ്മാസ് സെൽവിയാ കെ ഫാത്തിമ സുൽഹാ ഈ സി ഫിദ ഫാത്തിമ എ പി മുഹമ്മദ് ഷഹൻ ഷാൻ പി കെ അസ്ലം എൻ പി ഷോബിയ സിദ്ദിഖ്
ഹിബ നസ്റിൻ ഫാത്തിമ മെഹറിൻ ആർ വി മുഹമ്മദ് ഹർഷൻ എ വി സന ഫാത്തിമ  സി അബ്ദുൽ ഷാഹിൻ കെ കെ സഹദ് മുഹമ്മദ് പി ആഷ്മിൽ റജ ഫാത്തിമ കെ
ആദിത്യ എം എസ് സൽമാൻ  ഫിൻസാർ പി സി മുഹമ്മദ് രിഫായി പി സി മുഹമ്മദ് ഹിഷാം ആർസി ഫാത്തിമ നജാ കെ ജാസിബ് എം എം ഹലീമ എൻ വി ഹനീന നഷ്വ എം
ഫാത്തിമ സന കെ ഫാത്തിമ റിഫാ പി ഹബീബി റഹുമാൻ എ വി ബിലാൽ പി ഫാത്തിമ ശാദിയ എൻഎച്ച് റിസാ ഫാത്തിമ എസ്പി മുഹമ്മദ് റിൻഷിദ് എപി അംബരീഷ് പി എൽ

അഭിരുചി പരീക്ഷ

2023. 26 ബാച്ചിന്റെ അഭിരുചി പരീക്ഷ ജൂൺ 13ന് നടന്നു . പരീക്ഷ എഴുതാൻ

അപേക്ഷ തന്നവരിൽ 96 കുട്ടികളാണ് ഇത്തവണ അഭിരുചി പരീക്ഷ എഴുതിയത്.

ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ഗോപകുമാർ സാർ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് റിഷ

എസ് ഐ ടി സി ഡോക്ടർ സതീഷ് സാർ എന്നിവരുടെ നേതൃത്വത്തിലാണ് പരീക്ഷ നടന്നത്.

ലിറ്റിൽ കൈറ്റസ് പ്രവർത്തനങ്ങൾ

1.ലിറ്റിൽ കൈറ്റ്സ് മാസാന്ത്യ വാർത്താപത്രിക, മാസാന്ത്യ വാർത്താ അവതരണം

ലിറ്റിൽ കൈറ്റ്സ് ടീം,സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ

നടത്തി ശേഖരിച്ച് വെച്ച്  എല്ലാ മാസാന്ത്യത്തിലും വാർത്താ പത്രികയുണ്ടാക്കി സ്കൂളുമായി

ബന്ധപ്പെട്ട പ്രമുഖ വ്യക്തികളെ കൊണ്ട് പ്രകാശനം ചെയ്യിക്കുന്നു. എല്ലാ മാസവും

പ്രവർത്തനങ്ങളുടെ വാർത്താ അവതരണത്തിൻ്റെ വീഡിയോ തയാറാക്കി സ്കൂൾ

യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്യുന്നു.

YlP യിലുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മികച്ച പ്രവർത്തനം

2022.23 അധ്യയനവർഷത്തിൽ സെലക്ഷൻ ലഭിച്ച ആറ് ടീമുകൾക്ക് വൈ ഐ പി ശാസ്ത്രപഥം ഏകദിന റിഫ്രഷൻ ശില്പശാലയിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു. തുടർന്ന് നടന്ന ജില്ലാതല മത്സരത്തിൽ കുട്ടികൾ അവർ തയ്യാറാക്കിയ പ്രൊജക്ടുകൾ അവതരിപ്പിച്ചു. മൂന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഉൾപ്പെടുന്ന ഒരു ടീം സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

റൂട്ടീൻ ക്ലാസുകൾ

എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക്

അധ്യാപകർ പതിവ് ക്ലാസുകൾ നൽകുന്നു. എല്ലാ ആഴ്ചയും എട്ട്,

ഒമ്പത് ക്ലാസുകൾക്കാണ് പ്രധാനമായും പതിവ് ക്ലാസുകൾ

നൽകിയിരുന്നത്. ഈ ക്ലാസുകളിൽ വിദ്യാർത്ഥികൾ നിരവധി

ആപ്ലിക്കേഷനുകൾ, എഡിറ്റിംഗ് ടൂളുകൾ, ആനിമേഷനുകൾ,

പ്രോഗ്രാമിംഗ് എന്നിവ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിച്ചു.

ആനിമേഷൻ വീഡിയോകൾ എങ്ങനെ നിർമ്മിക്കാമെന്നും

വീഡിയോകൾ എങ്ങനെ എഡിറ്റ് ചെയ്യാമെന്നും അവർ പഠിച്ചു.



വിവിധ പരിപാടികളോടെ ലിറ്റിൽ കൈറ്റ്സ്

മാസാന്ത്യ വാർത്താപത്രിക

No. മാസം ഡിജിറ്റൽ മാസാന്ത്യ വാർത്താപത്രിക
1 ജൂൺ Click Here to View Digital News Paperപ്രമാണം:47064 june 2023.pdf
2 ജൂലായ് Click Here to View Digital News Paperപ്രമാണം:47064 july 2023.pdf
3 ആഗസ്റ്റ് Click Here to View Digital News Paper-പ്രമാണം:47064 august 2023.pdf
4 സെപ്റ്റംബര് Click Here to View Digital News Paper-പ്രമാണം:47064 september 2023.pdf
5 ഒക്ടോബര് Click Here to View Digital News Paperപ്രമാണം:47064 october 2023.pdf
6 നവംബർ Click Here to View Digital News Paperപ്രമാണം:47064 November 2023.pdf

മാസാന്ത്യ വാർത്ത അവതരണം

സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ഓരോ മാസത്തിലും സ്കൂളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങൾ ഡോക്യുമെന്റേഷൻ ടീം വീഡിയോ വാർത്ത അവതരണ രൂപത്തിൽ തയ്യാറാക്കുന്നു തുടർന്ന് സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുന്നു. കേഡൻ ലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് കുട്ടികൾ വാർത്ത തയ്യാറാക്കുന്നത്. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മിസ്ട്രസുമാർ വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു. </gallery>ജൂൺ വാർത്ത കാണാൻ ഇവിടെ ക്ലിക് ചെയ്യുക
</gallery>ജൂലൈ വാർത്ത കാണാൻ ഇവിടെ ക്ലിക് ചെയ്യുക
</gallery>ആഗസ്ത് വാർത്ത കാണാൻ ഇവിടെ ക്ലിക് ചെയ്യുക
</gallery>സെപ്തംബർ വാർത്ത കാണാൻ ഇവിടെ ക്ലിക് ചെയ്യുക

കൈറ്റ്സ് കുട്ടിക്കൂട്ടം

ലിറ്റിൽ കൈറ്റ്സ് ടീമിന്റെ കീഴിൽ യുപി വിഭാഗത്തിൽ "കൈറ്റ്സ് കുട്ടിക്കൂട്ടം"എന്ന പേരിൽ വിദ്യാർത്ഥികളുടെ ഐടി കൂട്ടായ്മ രൂപീകരിച്ചു.  കൂട്ടിക്കൂട്ടം ടീമിന് ഐ ഡി കാർഡ്‌ തയാറാക്കി നൽകി. എല്ലാ വെള്ളിയാഴ്ച്ചയും ഉച്ചയ്ക്കുള്ള ഒഴിവിൽ ലിറ്റിൽ കൈറ്റ്സ് ടീം ഈ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി വരുന്നു.

</gallery>കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക

നിറവ് പ്രൊജക്റ്റ്

സ്കൂളിന് അടുത്ത് പാലക്കുറ്റി പ്രദേശത്തുള്ള ഖുർആൻ അക്കാദമിയിലെ 20 വിദ്യാർത്ഥികൾക്ക് ഹൈസ്കൂൾ തലം വരെയുള്ള ഐടി സിലബസ്സും ലിറ്റിൽ കൈറ്റ്സ് സിലബ്ബസ്സും പഠിപ്പിച്ച് കൊടുക്കാനുള്ള അനുമതി മേലാധികാരികളിൽ നിന്ന് നേടി .പരിശീലനത്തിന് ടൈം ടേബിൾ തയ്യാറാക്കി സ്കൂളിലെ ലാപ്പ്ടോപ്പ് ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സ് അവരുടെ സ്ഥാപനത്തിൽ ചെന്ന് പരിശീലനം നൽകി തുടങ്ങി.

കൈത്താങ്ങ് പദ്ധതി

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ഇല്ലാത്ത സ്കൂളിന് അടുത്തുള്ള മറ്റ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആനിമേഷൻ (ടുപ്പിട്യൂബ്) കെെഡെൻ ലൈവ് തുടങ്ങിയസോഫ്റ്റ് വെയർ പരിശീലിപിക്കുന്ന പ്രവർത്തനമാണിത്. സ്കൂളിന് തൊട്ടടുത്ത ഹൈസ്കൂളിലെ ഐടി ക്ലബ്ബിലെ 30 വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് ടീം ആ സ്കൂളിൽ ചെന്ന് ആനിമേഷൻ പരിശീലനം നൽകി തുടങ്ങി.

ഇ കോർണർ പരിപാടികൾ

a. സ്ക്രാളർഷിപ്പ് റിന്യൂവൽ പ്രോഗ്രാം

2022 മുതൽ സ്കൂളിലെ പ്രീമെട്രിക്ക് സ്കോളർഷിപ്പ് റിന്യൂവൽ ചെയ്യേണ്ട വിദ്യാർത്ഥികൾക്ക് എല്ലാവർക്കും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമാരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് ടീം സൗജന്യമായി റിന്യൂവൽ ചെയ്ത് കൊടുക്കുന്നു.
b.കായിക മേള, ശാസ്ത്രോത്സവം രജിസ്ട്രേഷൻ.

കായിക മേളയിലും ശാസ്ത്രോത്സവത്തിലും പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ അതാത് കൺവീനർ ടീച്ചർമാരുടെ നേതൃത്വത്തിൽ എൽ കെ ടീം ചെയ്തു കൊടുക്കുന്നു.

c.ഐസിടി പരീക്ഷ പരിശീലനത്തിന് മറ്റു കുട്ടികളെ സഹായിക്കുന്നു.

d.പരീക്ഷ, മേളകൾ തുടങ്ങി പല പരിപാടികൾക്കും ലാബ് സജ്ജീകരണങ്ങൾക്ക് സഹായിക്കുന്നു.

e.പഠന പിന്തുണ ആവശ്യ മുള്ള യുപിയിലെയും ഹൈസ്കൂളിലെയും എല്ലാ വിദ്യാർത്ഥികൾക്കും ഐടി പരിശീലനം നൽകുന്നു.

f.ഫ്രീ സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തൽ ഗൂഗിൾ ക്ലാസ് റൂം ഇൻസ്റ്റലേഷൻ ഒ എസ് ഇൻസ്റ്റലേഷൻ പുതിയ സോഫ്റ്റ്‌വെയറുകൾ അപ്ഡേറ്റ് ചെയ്യൽ എന്നീ പരിപാടികൾ ഐടി കോർണറിൽ വെച്ച് നടക്കുന്നു.

g.സീനിയർ ലിറ്റിൽ ടീം ജൂനിയർ വിദ്യാർത്ഥികളെ ഐടി പരിശീലനത്തിന് സഹായിക്കുന്നു.

h.സ്കൂളിലെ എല്ലാ പരിപാടികളുടെയും പോസ്റ്റർ നിർമ്മാണം വിദ്യാർത്ഥികൾ ആണ് ചെയ്യുന്നത്.

i.എല്ലാ ബാച്ചിലെയും ലിറ്റിൽ കൈറ്റ്സ് ടീമിലെ ഒരു ഗ്രൂപ്പ് സ്കൂൾ വിക്കിയിൽ സ്കൂളിലെ പ്രവർത്തനങ്ങൾ അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്നു.