ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മയ്യിൽ

മയ്യിൽ
ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലുള്ള ഒരു ഗ്രാമപഞ്ചായത്താണ് മയ്യിൽ. കണ്ണൂർ നഗരത്തിൽ നിന്നു 18 കി.മി വടക്കോട്ടായാണ് മയ്യിൽ സ്ഥിതി ചെയ്യുന്നതു.കേരളത്തിലെ പ്രമുഖ തീർത്ഥാടന,ടൂറിസം കേന്ദ്രമായ പറശ്ശിനിക്കടവിൽ നിന്നും പറശ്ശിനിപ്പാലം വഴി 7 കി മീ ദൂരം മാത്രമാണ് മയ്യിൽ പട്ടണത്തിലേക്കുള്ളത്.തളിപ്പറമ്പിൽ നിന്നും 13 കീ.മീ തെക്കു-കിഴക്കായു്ം, മട്ടന്നുരിൽ നിന്നു 20 കി.മി വടക്ക്-പടി‍ഞ്ഞാറായു്ം മയ്യിൽ സ്ഥിതി ചെയ്യുന്നു. 1962 ൽ മയ്യി‍ൽ,കയരള്ം, കണ്ടക്കൈ ഗ്രാമങ്ങളെ കു‍‍‍‍ട്ടിചേർത്താണു മയ്യിൽഗ്രാമപഞ്ചായത്ത് നിലവിൽ വന്നത്.

ഭൂമിശാസ്ത്രം

കണ്ണൂർ പട്ടണത്തിൽ നിന്നും 20 കിലോമീറ്റർ അകലെയായാണ് മയ്യിൽ സ്ഥിതിചെയ്യുന്നത്.വളപട്ടണം പുഴ ഈ പഞ്ചായത്തിന്റെ ഒരു അതിരാണ്. ഏകദേശം 12 കിലോമീറ്ററോളം നദീതീരം പഞ്ചായത്തിനുണ്ട്. നെല്പാടങ്ങളാൽ സമൃദ്ധമായ ഒരു പ്രദേശമാണിവിടം..

പ്രധാന പൊതു സ്ഥാപനങ്ങൾ

ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ

  • ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ
  • കമ്യൂണിറ്റി ഹെൽത്ത് സെൻററ൪ മയ്യിൽ
  • യ്യിൽ, കണ്ടക്കൈ, കയരളം, പാവനൂർമൊട്ട, ചെറുപഴശ്ശി, മുല്ലക്കൊടി എന്നിവിടങ്ങളിൽ തപാലോഫീസുകൾ സ്ഥിതി ചെയ്യുന്നു.

ശ്രദ്ധേയരായ വ്യക്തികൾ

  • ഇടൂഴി മാധവൻ നമ്പൂതിരി
  • എം.എൻ. നമ്പ്യാ൪

ആരാധനാലയങ്ങൾ

വേളം ശ്രീ മഹാഗണപതി ക്ഷേത്രം
  • വേളം ശ്രീ മഹാഗണപതി ക്ഷേത്രം
  • ചെക്യാട്ട് ശ്രീ ധ൪മ്മശാസ്താ ക്ഷേത്രം
  • മയ്യിൽ ടൌൺ ജുമാ മസ്ജിദ്
  • നണിയൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം
  • ആയാർ മുനമ്പ് മഖാം, മുല്ലക്കൊടി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ
  • ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ
  • മയ്യിൽ എ.എൽ.പി. സ്കൂൾ
  • ഐ.ടി.എം. കോളേജ്,മയ്യിൽ
  • ഇൻസ്റ്റിറ്റ്യൂറ്റട്ട് ഓഫ് ടെക്നോളജി,മയ്യിൽ