ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എൻറെ ഗ്രാമം -നെമ്മാറ

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ ഉൾപ്പെടുന്ന ഗ്രാമപ്രദേശമാണ് നെമ്മാറ.നെന്മാറ എന്നും എഴുതാറുണ്ട്.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് കൊച്ചീരാജ്യത്തിൻറെ കീഴിലായിരുന്നു നെന്മാറ ഉൾപ്പെടുന്ന പ്രദേശം.
     ആദ്യകാലത്തെ പ്രധാന വാണിജ്യകേന്ദ്രങ്ങളായിരുന്നു നെന്മാറയും വല്ലങ്ങിയും.'നെയ്യ് മാറിയ ഊര്'(നെയ്യ് കച്ചവടം നടന്ന സ്ഥലം) എന്ന പേര് ലോപിച്ചുണ്ടായതാണ് നെന്മാറ എന്ന് കരുതപ്പെടുന്നു.

ഒരു കാലത്ത് നെൽവയലുകളാൽ സമൃദ്ധമായിരുന്ന നെന്മാറ,'നെൻമണിയുടെ അറ'എന്ന പേര് ലോപിച്ചുണ്ടായതാണെന്നും ഒരു ചൊല്ലുണ്ട്.ഈ ഗ്രാമത്തെ പ്രദേശവാസികൾ 'ചിറ്റൂർ താലൂക്കിൻറെ നെല്ലറ' എന്ന് വിശേഷിപ്പിച്ചിരുന്നു.

നെന്മാറയിലെ പ്രശസ്തമായ ഉത്സവം

നെന്മാറ വല്ലങ്ങിവേല, അഥവാ നെന്മാറവേലയ്ക്ക് പ്രശസ്തമാണ് നെന്മാറ. പാലക്കാട് ജില്ലയിലെ വേനൽക്കാലത്ത് വിളവെടുപ്പു കഴിഞ്ഞാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. ഇവിടങ്ങളിലെ പ്രധാന കൃഷി നെൽകൃഷിയാണ്. കൊയ്ത്തുകഴിഞ്ഞ് വയലുകൾ ഉണങ്ങിക്കിടക്കുമ്പോഴാണ് വേല തുടങ്ങുക. തൃശൂർപൂരത്തിനു സമാനമായി വലിയ ആഘോഷത്തോടെയാണ് നെന്മാറവേല കൊണ്ടാടുന്നത്. ഗ്രാമത്തിലെ ക്ഷേത്രത്തിലെ കുലദേവതയുടെ ജന്മദിനമോ അല്ലെങ്കിൽ ദേവി ഏതെങ്കിലും രാക്ഷസനെ കൊല്ലുന്നതിന്റെ സ്മരണയോ ആണ് നെന്മാറവേലയായി ആഘോഷിക്കുന്നത്.

പ്രമുഖവ്യക്തികൾ

പ്രശാന്ത് ബാലകൃഷ്ണൻ നായർ

1976 ഓഗസ്റ്റ് 26 നു പാലക്കാട്- നെന്മാറ, തിരുവഴിയാട് ഗ്രാമത്തിൽ വലമ്പിൽ ശ്രീ ബാലകൃഷ്ണൻ നായരുടെയും ശ്രീമതി പ്രമീള നായരുടെയും മകനായി ജനിച്ചു. പിതാവ് ജോലി ചെയ്തിരുന്ന കുവൈത്തിൽ സ്കൂൾ വിദ്യഭ്യാസം പൂർത്തിയാക്കി. പാലക്കാട് എൻഎസ്എസ് എഞ്ചിനിയറിംഗ് കോളേജിൽ വിദ്യാർത്ഥിയായിരിക്കെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്ന അദ്ധേഹം 1998ഡിസംബറിൽ ഐഎഎഫിൻറെ ഫൈറ്റർ സ്ട്റീമിൽ കമ്മീഷൻ ചെയ്തു. ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാനിനായി നിയുക്ത നാല് ബഹിരാകാശ സഞ്ചാരികളെ പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിച്ചപ്പോൾ ദൗത്യത്തിൻറെ തലവനായി പ്രശാന്ത് ബാലകൃഷ്ണൻ നായരെ നിയോഗിച്ചത് കേരളത്തിനും നെമ്മാറ ഗ്രാമത്തിനും അഭിമാന നിമിഷമായി മാറി.

ആരാധനാലയങ്ങൾ

  1. നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം

നെല്ലറകളു‍ടെ നാടായ പാലക്കാട‍് ജില്ലയിലെ നെന്മാറയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധിയാ‍ർജിച്ച ക്ഷേത്രമാണ് നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം. കാണാ‍ൻ കൗതുകകരമായ ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ആദിപരാശക്തിയായ നെല്ലിക്കുളങ്ങര ഭഗവതിയാണ്. സരസ്വതി, ദു‍ർഗ, ലക്ഷ്മി എന്നീ ഭാവങ്ങളിൽ ശാന്തസ്വരൂപിണിയായും ശക്തിസ്വരൂപിണിയായും ഭഗവതി ഇവടെ കുടികൊള്ളുന്നു. കൊടകരനായർ എന്ന ഭക്ത‍ൻ നെല്ലിയാമ്പതിയി‍ൽ ചെന്ന് തപസനുഷ്ഠിച്ച് ദേവിയെ പ്രത്യക്ഷപ്പെടുത്തി നെന്മാറയിൽ എത്തിച്ചു എന്നും, ദേവി ക‍ർഷകരേയും പാവങ്ങളേയും കാത്തു രക്ഷിക്കുന്നു എന്നുമാണ് ഐതിഹ്യം. ദേവിയുടെ മൂലസ്ഥാനം ജി.ജി.വി.എച്ച്.എസ്.എസ് ൽ നിന്നും കി.മീ. അകലെ അയിലൂർ റോഡിൽ സ്ഥിതി ചെയ്യുന്നു.

വേലകളുടെ വേല, തൃശ്ശൂർ പൂരത്തിന്റെ അനുജൻ എന്നീ പേരുകളിൽ പ്രസിദ്ധിയാർജിച്ച നെന്മാറ-വല്ലങ്ങി വേല നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ്. ആയിരക്കണക്കിന് ജനങ്ങ‍ൾ വിവിധ സ്ഥലങ്ങളിൽ നിന്നും ഈ വേല കാണാനായി എത്തിച്ചേരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  പാവങ്ങളുടെ ഊട്ടി എന്നറിയപെടുന്ന നെല്ലിയാമ്പതി മലനിരകൾക്ക് താഴെ  സ്ഥിതി ചെയ്യുന്ന നെന്മാറ ഗ്രാമത്തിലെ കുട്ടികൾക്ക് അറിവിന്റെ വെളിച്ചവും തെളിച്ചവും നൽകി തലയെടുപ്പോടെ നിൽക്കുന്ന സർക്കാർ വിദ്യാലയമാണ്   GOVERNMENT GIRLS VOCATIONAL HIGHER SECONDARY SCHOOL  , 1925 - ൽ സ്ഥാപിതമായി. 
     നെന്മാറയിലെയും പരിസരപ്രേദേശത്തെയും ഏകദേശം ആയിരത്തിനാനൂറോളം  പെൺകുട്ടികൾ  5 മുതൽ 10വരെ ക്ലാസ്സുകളിലായി പഠിക്കുന്ന ഈ വിദ്യാലയത്തിന് സമീപത്തായി ഏകദേശം ഒരു കിലോമീറ്റർ ചുറ്റളവിൽ   G B H S  NEMMARA , G L P S NEMMARA , G L P S PAZHAYAGRAMAM , LNSUPS   NEMMARA  എന്നീ സ്കൂളുകളും ഉണ്ട്  .  BRC KOLLENGODE  പ്രവർത്തിക്കുന്നത് സ്കൂളിനടുത്താണ് .

പ്രധാന പൊതുസ്ഥാപനങ്ങൾ