ഗവ. എച്ച്. എസ്സ്. എസ്സ്, വെസ്റ്റ് കല്ലട/എന്റെ ഗ്രാമം
നെൽപ്പുരക്കുന്ന് വെസ്റ്റ് കല്ലട
കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ പടിഞ്ഞാറേകല്ലട പഞ്ചായത്തിലെ ഒരു ഗ്രാമമാണ് നെൽപ്പുരക്കുന്ന് .കല്ലടയാറിന്റെ തീരത്തുള്ള ഒരു ഗ്രാമം.
കുണ്ടറ -ഭരണിക്കാവ് റോഡിൽ കടപുഴയിൽനിന്നും തെക്കോട്ടു സഞ്ചരിച്ചാൽ നെൽപ്പുരക്കുന്നിലെത്താം .ചവറ -ശാസ്താംകോട്ട റോഡിൽ കാരാളിമുക്കിൽ നിന്നും കണ്ണങ്കാട് വഴിയും ഇവിടെയെത്താം.മൺട്രോത്തുരുത് റെയിൽവേസ്റ്റേഷൻ, ശാസ്താംകോട്ട റെയിൽവേസ്റ്റേഷൻ എന്നിവയാണ് ഏറ്റവും അടുത്ത റെയിൽവേസ്റ്റേഷനുകൾ.