Ssk17:Homepage/മലയാളം കവിതാ രചന(എച്ച്.എസ്.എസ്)/മൂന്നാം സ്ഥാനം

Schoolwiki സംരംഭത്തിൽ നിന്ന്
21:23, 19 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) ('{{BoxTop | തലക്കെട്ട്= വിഷയം:-പലതരം സെല്‍ഫികള്‍ }} '''സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിഷയം:-പലതരം സെല്‍ഫികള്‍
സര്‍വം സെല്‍ഫിമയം...
പെറ്റുവീണ കുഞ്ഞിന്‍ ഈറ്റുചോര-
തുടയ്‌ക്കും മുമ്പേ,
അമ്മയ്‍ക്കു വേണം-
ഡോക്ടര്‍ക്കൊപ്പമൊരു സേല്‍ഫി...
വെട്ടിക്കൊല്ലുന്നതിനും മുമ്പേ,
രാഷ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ട്രിയക്കാര്‍ക്കു വേണം-
വടിവാളിനൊപ്പമൊരു സെല്‍ഫി...

ദഹിപ്പിക്കും മുമ്പേ,
ബന്ധുക്കള്‍ക്കു വേണം-
മൃതദേഹത്തിനൊപ്പം-
ഒരുഗ്രന്‍ സേല്‍ഫി....
മറഞ്ഞുപോക്കും മുമ്പേ,
മഴവില്ലിനു വേണം-
ഇടിമിന്നലിനൊപ്പം
ഒരുശിരന്‍ സെല്‍ഫി...

ഉരുകിത്തീരും മുമ്പേ,
മെഴുക്കുതിരിക്കു വേണം-
വെളിച്ചത്തിനൊപ്പമൊരു സെല്‍ഫി...
നീ തനിച്ചല്ലെന്ന് തീരിത്തി-
നോടോതിക്കൊണ്ട്,
തിരമാലയെടുക്കുന്നു സെല്‍ഫി...

കൂടെയെന്നും ഞാനുണ്ടെന്നോതിക്കൊണ്ട്,
കടല്‍ക്കാറ്റെടുക്കുന്നു,
മേഘത്തിനോപ്പമൊരു സെല്‍ഫി....
ഇനിയെങ്ങനെ തിരിച്ചുവരു-
മെന്നാകുലപ്പെട്ടുകൊണ്ട്,
കാലമെടുക്കുന്നു-
സമയത്തിനൊപ്പമൊരു സെല്‍ഫി...

ഇനിയാണെന്റെ കാലമെ-
ന്നു പറഞ്ഞുകൊണ്ട്
രണ്ടായിരമെടുക്കുന്നു-
ആയിരമഞ്ഞൂറുകള്‍ ക്കൊപ്പം
അഹംഭാവത്തിന്റെ സെല്‍ഫി...
ഒരായിരം ചോദ്യങ്ങള്‍ 
കുത്തിക്കുറിച്ചുകൊണ്ട്,
ഞാനെടുക്കുന്നതെന്റെ
മനസാക്ഷിക്കൊപ്പമൊരുസെല്‍ഫി...

ഇനിയുമെനിക്കിത് കാണുവാനാവി-
ല്ലെന്നാര്‍ത്തുകൊണ്ട്,
മുഖം തിരിഞ്ഞുനിന്ന്
പുഴയെടുക്കുന്നു,
വേനല്‍മഴയ്‍ക്കൊപ്പമൊരു സെല്‍ഫി...

ഇനിയിവനാണെന്‍ പിന്‍ഗാമി-
യെന്നുറക്കെ പറ‍ഞ്ഞുകൊണ്ട്,
പകലെടുക്കുന്നു,
മിന്നാമിനുങ്ങിനൊപ്പമൊരു സെല്‍ഫി...

ആരെങ്കിലും സഹായിക്കു-
മെന്നു കരുതിക്കൊണ്ട്,
സപ്തനാഡി തളര്‍ന്ന്,ചുമച്ച്
ആശുപത്രിക്കിടക്കയില്‍നിന്ന്
ഭുമി അപ്‍ലോഡ് ചെയ്യുന്ന സെല്‍ഫി...

"സെല്‍ഫി "എന്ന മൂന്നക്ഷരത്തിലേക്കീ
ലോകം തന്നെ ചുരുങ്ങുമ്പോള്‍,
നിസ്സംശയം ഇന്നെിക്ക് പറയാം...
"സര്‍വ്വം സെല്‍ഫിമയം"


PRAJNA P
11, [[{{{സ്കൂൾ കോഡ്}}}|{{{സ്കൂൾ}}}]]
HSS വിഭാഗം മലയാളം കവിതാ രചന (എച്ച്.എസ്.എസ്)
സംസ്ഥാന സ്കൂള്‍ കലോത്സവം-{{{വർഷം}}}


[[Category:{{{വർഷം}}}ലെ സൃഷ്ടികൾ]][[Category:{{{സ്കൂൾ കോഡ്}}} സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ]][[Category:സംസ്ഥാന സ്കൂള്‍ കലോത്സവം {{{വർഷം}}}]][[Category:സംസ്ഥാന സ്കൂള്‍ കലോത്സവം-{{{വർഷം}}}ൽ HSS വിഭാഗം മലയാളം കവിതാ രചന (എച്ച്.എസ്.എസ്) ഇനത്തിൽ തയ്യാറാക്കിയ രചനകൾ]] [[Category:സംസ്ഥാന സ്കൂള്‍ കലോത്സവം-{{{വർഷം}}}ൽ HSS വിഭാഗം തയ്യാറാക്കിയ രചനകൾ]][[Category:{{{സ്കൂൾ കോഡ്}}}]]