ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.സ്കൂൾ ചിലവിൽ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:51, 18 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19615 (സംവാദം | സംഭാവനകൾ) ('<blockquote>"ഒരു വട്ടം കൂടിയെന്നോർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം തിരുമുറ്റത്തൊരു കോണിൽ നിൽക്കുന്നോരാ നെല്ലി മരമൊന്നുലുത്തുവാൻ മോഹം" -------- ഓഎൻവി</blockquote>എന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

"ഒരു വട്ടം കൂടിയെന്നോർമ്മകൾ മേയുന്ന

തിരുമുറ്റത്തെത്തുവാൻ മോഹം

തിരുമുറ്റത്തൊരു കോണിൽ നിൽക്കുന്നോരാ നെല്ലി

മരമൊന്നുലുത്തുവാൻ മോഹം"


ഓഎൻവി

എന്റെ വിദ്യാലയം എന്നത് ഓരോരുത്തരെ സംബന്ധിച്ചും ഗൃഹാതുരതയുണ്ടാക്കുന്നതാണ്. കാലമെത്ര കഴിഞ്ഞാലും, പടവുകളേറെക്കയറിയാലും, തിരിഞ്ഞുനോക്കുമ്പോൾ നാം ഒന്നാംതരത്തിൽ പഠിച്ച വിദ്യാലയം മറക്കാറില്ല. ആദ്യപടവിൽ കൈപിടിച്ച് നടത്തിയവരെ, ആദ്യാക്ഷരം കുറിച്ചുതന്ന ഗുരുവിനെ ഓർമ്മിക്കാതിരിക്കാറില്ല.

മഹത്തായ ചരിത്രമുള്ള വിദ്യാലയത്തിലൂടെയാവാം നിങ്ങൾ വളർന്നുവന്നത്. ഇത്തരം സ്കൂളുകളിലാവാം നിങ്ങൾ അറിവിന്റെ തിരിനാളം പകർന്നത്. ഇത്തരം നല്ല സ്മരണകളുണർത്തുന്ന വിവരങ്ങൾ നിങ്ങളുടെ സ്കൂൾവിക്കിയുടെ താളിൽ ഒരുപക്ഷേ ഉണ്ടാവണമെന്നില്ല. ചരിത്രം നഷ്ടപ്പെട്ടുപോയതാവാം, പുതിയ തലമുറയുടെ ശ്രദ്ധയിൽപ്പെടാത്തതാവാം. ആ അറിവുകൾ നിങ്ങൾക്കും സ്കൂൾവിക്കിയിൽ ചേർക്കാം.