ഗവൺമെന്റ് എച്ച്. എസ്. സാൻസ്ക്രിറ്റ് ഫോർട്ട്
ഗവൺമെന്റ് എച്ച്. എസ്. സാൻസ്ക്രിറ്റ് ഫോർട്ട് | |
---|---|
വിലാസം | |
ഫോര്‍ട്ട്, തിരുവനന്തപുരം തിരുവനന്തപുരം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ഇങ്ലിഷ് |
അവസാനം തിരുത്തിയത് | |
16-01-2017 | Sanskrithstvpm |
ചരിത്രം
തിരുവിതംകൂർ മഹാരാജാവായ ശ്രീമൂലം തിരുനാളിന്റെ ആശയമായിരുന്നു സംസ്കൃത വിദ്യാഭ്യാസത്തിനായി ഒരു പാഠശാല സ്ഥാപിക്കുക എന്നത് . തുടർന്ന് 1889 ൽ ബനാറസ് ഹിന്ദു സർവകലാശാലക്ക് മാതൃകയിൽ മിത്രനന്ദപുരം ക്ഷേത്രത്തിനോട് ചേർന്ന് സംസ്കൃത സർവകലാശാല സ്ഥാപിക്കുകയും രാജകിയ സംസ്കൃത പാഠശാല എന്ന് നാമകരണം ചെയ്യുകയും ചെയ്തു . ശ്രീ എ ആർ രാജരാജവര്‍മയുടെ നേതൃത്വത്തിൽ പാഠപുസ്തകങ്ങൾ രൂപകല്പന ചെയ്തു. ആദ്യ പ്രിൻസിപ്പലായി അദ്ദേഹം നിയമിതനായി . തുടർന്ന് 1899 ൽ ടി ഗണപതിശാസ്ത്രികൾ പ്രധാനാധ്യാപകൻ ആയി . തുടർന്ന് ശ്രീ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് ഈ വിദ്യാഭ്യാസ സംരംഭത്തെ പ്രൈമറി , ഹയർ എന്നി രണ്ടു വിഭാഗങ്ങളാക്കി രാജകിയ സംസ്കൃത പാഠശാലയെ പ്രൈമറി വിഭാഗമാക്കി പാൽക്കുളങ്ങരയിലേക്കു മാറ്റി . രാജകിയ സംസ്കൃത കലാശാല ഉന്നത വിദ്യാഭ്യാസ സ്ഥാപനമാക്കി മാറ്റുകയും ഇന്ന് ആർട്സ് കോളേജ് എന്ന് അറിയപ്പെടുകയും ചെയ്യുന്നു 1942 ൽ അന്നത്തെ ദിവാനായിരുന്ന സർ സി പി സ്കൂൾ സന്ദർശിക്കുകയും പ്രൈമറി വിഭാഗത്തെ കോട്ടക്കകത്തേക്കു മാറ്റാൻ നിർദേശിക്കുകയും ചെയ്തു. ക്ഷേത്രപ്രേവേശന വിളംബരത്തെ തുടർന്ന് സ്കൂൾ എല്ലാ വിഭാഗങ്ങൾക്കുമായി തുറന്നു കൊടുക്കുകയും അഞ്ചു മുതൽ പത്തു വരെ ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. അൻപതു സെന്റ് വിസ്തൃതിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നതു. ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി . സെറീന ഭായി കൂടാതെ 8 അധ്യാപകരും 4 അനധ്യാപകരും 15 വിദ്യാർഥികളും അടങ്ങുന്നതാണ് ഇന്നത്തെ സ്കൂൾ .
ഭൗതികസൗകര്യങ്ങള്
അൻപതു സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാലുകെട്ടിന്റെ മാതൃകയിൽ മുന്ന് കെട്ടിടങ്ങളിലായി 5ക്ലാസ് മുറികളും സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് , ലൈബ്രറി, സ്റ്റാഫ് റൂമുകൾ , ഹാൾ എന്നിവ ചേർന്നതാണ് ഈ വിദ്യാലയം . സ്കൂൾ മുറ്റം കളിസ്ഥലമായി ഉപയോഗിക്കുന്നു. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 8.4800527,76.9437843 | zoom=12 }}