ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43072-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43072
യൂണിറ്റ് നമ്പർLK/2018/43072
അംഗങ്ങളുടെ എണ്ണം45
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർഹരിത ഡി
ഡെപ്യൂട്ടി ലീഡർഫർസാന ബാനു എം റ്റി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുനന്ദിനി ബി റ്റി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2കാ‍ർത്തികാ റാണി പി
അവസാനം തിരുത്തിയത്
15-03-202443072


ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ച് തുടങ്ങുന്നതിനായി 105 കുട്ടികൾ ഓൺലൈനായി രജിസ്ട്രർ ചെയ്തു. ഈ കുട്ടികൾക്ക് വാട്ട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കി വിക്ടേഴ്സിൻെറ ഓൺലൈൻ ക്ലാസുകൾ നൽകി. 2021-24 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള പ്രവേശന പരീക്ഷ നടത്തുകയുണ്ടായി. ഓൺലൈൻ ആയി നടത്തിയ പരീക്ഷയിലൂടെ 41 കുട്ടികളെ തെരഞ്ഞെടുത്തു. തെരഞ്ഞെടുത്ത കുട്ടികളുടെ വാട്ട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കുകയും കുട്ടികളുടെ മീറ്റിംഗ് വിളിച്ച് എല്ലാ കുട്ടികളെയും പരിചയപ്പെടുകയും ചെയ്ത. ലിറ്റിൽകൈറ്റ്സ് ലീഡറായി ഹരിത ഡി, ഡെപ്യൂട്ടി ലീഡറായി ഫർസാന ബാനു എം റ്റി എന്നീ കുട്ടികളെ തിരഞ്ഞെടുത്തു.

ക്ലാസുകൾ

എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 3:30 മുതൽ 4:30 വരെ ലിറ്റിൽകൈറ്റ്സ് ക്ലാസുകൾ നടക്കുന്നത്. ഗ്രാഫിക് ഡിസൈനിംഗ്, അനിമേഷൻ, മലായളം കമ്പ്യൂട്ടിംഗ്, സ്ക്രാച്ച് പ്രോഗ്രാമിംഗ്, മൊബൈൽആപ്പ് നിർമ്മാണം, റോബോട്ടിക്സ് മേഖലകളിൽ ക്ലാസ്സുകൾ നൽകി.

സ്കൂൾ ക്യാമ്പ്

2022 നവംബ‍ർ 26ന് സ്കൂൂൾ എസ് ഐ റ്റി സി രേഖ ആർ എസ്, ലിറ്റിൽകൈറ്റ്സ് മിസ്ത്രസ് കാർത്തിക റാണി പി യുടെ നേതൃത്വത്തിൽ ക്യാമ്പ് നടത്തി. 42 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയിനർ പ്രിയ ടീച്ചർ ക്യാമ്പ് സന്ദർശിച്ചു. റ്റ്യു പി ട്യൂബ് ഡെസ്ക്, സ്ക്രാച്ച് എന്നീ സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. കുട്ടികൾ വളരെ മികച്ച രീതിയിലുള്ള പ്രോജക്ടുകൾ തയ്യാറാക്കി. മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച അശ്വതി എസ് വി, അനുഗ്രഹ മനോജ്, അനാമിക എ നായ‍, ജ്യോതിഷ്മ എസ് എന്നീ കുട്ടികൾ അനിമേഷൻ വിഭാഗത്തിലും ഹാദിയ എ ജിഫ്രി, ആര്യ എ ആർ, ഹരിത ഡി, നസിയ എസ് എന്നീ കുട്ടികൾ പ്രോഗ്രാമിംഗ് വിഭാഗത്തിലും സബ്ജില്ലാ ക്യാമ്പിലേയ്ക്ക് തിരഞ്ഞെടുത്തു.

അനിമേഷൻ വിഭാഗത്തിലെ അനുഗ്രഹ മനോജ് സബ്ജില്ലാ ക്യാമ്പിൽ നിന്നും തിരഞ്ഞെടുത്ത് ജില്ലാ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.