ഗവ.എൽ.പി.എസ്. കിടാരക്കുഴി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


അസംബ്ളി

ആഴ്ചയിലൊരു ദിവസം ഒരു ക്ലാസ്സിന് എന്ന ക്രമത്തിൽ എല്ലാ ദിവസവും നടത്തുന്ന അസംബ്ലിയിൽ പ്രാത്ഥനാഗാനം,സ്കൂൾ പ്രാർത്ഥന,പ്രഭാഷണം,പത്രവാർത്ത,ക്വിസ്,പുസ്തകം പരിചയപ്പെടുത്തൽ,ശുഭചിന്ത,ദിനപ്രധാന്യം,പ്രതിജ്ഞ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്

ദിനാചരണങ്ങൾ

ജൂൺ മുതൽ മാർച്ച് വരെ കാലയളവിലെ പ്രധാനപ്പെട്ട ദിനങ്ങളുമായി ബന്ധപ്പെട്ട് അനുയോജ്യമായ പ്രവർത്തനങ്ങൾ(കഥാരചന,കവിതാരചന,ചിത്രരചന,പോസ്റ്റർ,മുദ്രാവാക്യം തയാറാക്കൽ,ക്വിസ്,പതിപ്പ് തയ്യാറാക്കൽ തുടങ്ങിയവ) നൽകിവരുന്നു.

മേളകൾ

സ്കൂൾ തലത്തിൽ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ മേളകൾ സംഘടിപ്പിച്ച് വിജയികളെ കണ്ടെത്തി തുടർപ്രവർത്തനങ്ങളിൽ പങ്കെടുപ്പിച്ച് വരുന്നു.

ലോക ഭക്ഷ്യദിനത്തിൽ ഭക്ഷ്യമേള സംഘടിപ്പിക്കുന്നു.

അക്കാദമികപ്രവർത്തനങ്ങൾ

പഠനം രസകരവും ലളിതവുമാക്കുന്നതിനായി എല്ലാ വിഷയങ്ങൾക്കും ഐ സി റ്റി സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നു.കൂടാതെ ഹലോ ഇംഗ്ലീഷ്,ഉല്ലാസഗണിതം പ്രവർത്തനങ്ങളും നൽകിവരുന്നു.

വായന പ്രോത്സാഹിപ്പിക്കുന്നതിനായി ഇംഗ്ലീഷിലും മലയാളത്തിലും വായനക്കാർ‍ഡുകൾ ,ലൈബ്രറി പുസ്തകങ്ങൾ(ഓരോ ക്ലാസ്സിനും അനുയോജ്യമായവ) നൽകി വരുന്നു.കൂടുതൽ വായനക്ക്