2022-23 വരെ2023-242024-25


സ്കൂൾ പ്രവർത്തനങ്ങൾ (2023-2024)

സ്‌കൂളിൽ പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ പ്രധാനാധ്യാപകന്റെ കീഴിൽ മുഴുവൻ സ്റ്റാഫിന്റേയും സഹകരണത്തോടെ ഭംഗിയായി മുന്നോട്ടു പോകുന്നു

ജ‍ൂൺ 1 പ്രവേശനോത്സവം

2023-'24 അക്കാദമിക വർഷം വർണാഭമായ ചടങ്ങോടെ സ്ക്ക‍‍ൂളിൽ നടന്ന‍ു. മെയ് അവസാനവാരം തന്നെ ക‍ുട്ടികള‍ുടെ വരവേൽപ്പിനായി അധ്യാപകർ ഒര‍ുക്കങ്ങളാരംഭിച്ചിര‍ുന്ന‍ു. പ‍‍ൂക്കള‍ും ക‍ുരുത്തോലയ‍ും കൊണ്ട് അലങ്കരിച്ച് സ്ക്ക‍‍ൂൾ അങ്കണം മോടി പിടിപ്പിച്ചിര‍ുന്ന‍ു. രാവിലെ തന്നെ വിദ്യാർത്ഥികള‍ും രക്ഷിതാക്കള‍ും പി ടി എ അംഗങ്ങള‍ും സ്ക്ക‍ൂളിലെത്തി. അധ്യാപക രക്ഷാകർത്തൃ അംഗങ്ങൾ അകമ്പടിയോടെ നിറമുള്ള ബലൂണുകൾ കൈയിലേന്തി സ്ക്ക‍ൂളിലേക്കാനയിച്ച‍ു. തുടർന്നു ചേർന്ന അസംബ്ലിയിൽ ഹെഡ്‍മാസ്ററർ ജബ്ബാർ സർ, പി ടി എ പ്രസിഡണ്ട്, എസ്. എം. സി ചെയർമാൻ, എം പി ടി എ വൈസ് പ്രസിഡണ്ട് എന്നിവരുടെ സാന്നിധ്യം കൊണ്ട് ധന്യമാക്കി. ക‍ുട്ടികൾക്ക് മധ‍ുരം വിതരണം ചെയ്തു.

ജ‍ൂൺ 5 പരിസ്ഥിതി ദിനാഘോഷം

'GO GREEN GO CLEAN', 'POLLUTION AGAINST PLASTIC POLLUTION'- ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം വ്യത്യസ്തങ്ങളായ പരിപാടികളോടെ സംഘടിപ്പിച്ചു. രാവിലെ അസംബ്ലി ചേർന്ന് പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് വിവിധ ഭാഷകളിൽ നൽകി. ഹെഡ്‍മാസ്‍ററർ സുരേഷ് സർ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും സ്ക്ക‍ൂളും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. പരിസ്ഥിതി ക്ലബ് കൺവീനർ ചന്ദ്രിക ടീച്ചർ സംസാരിച്ചു. തുടർന്ന് പി ടി എ പ്രസിഡൻറ്, എസ്. എം. സി ചെയർമാൻ എന്നിവരുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. വൈക‍ുന്നേരം 3 മണിക്ക് ജെ. ആ‍. സി, എസ്. എസ്. എസ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളുടെ പരിസ്ഥിതി സന്ദേശ റാലി സ്ക്കൂളിൽ നിന്നും കല്ലിങ്കാലിലേക്ക് സംഘടിപ്പിച്ചു. DYSP ബാലകൃഷ്ണൻ സർ റാലി ഫ്ലാഗ് ഓഫ് ചെയ്തു.

ജ‍ൂൺ 19 വായനാ ദിനം

വായനാദിനം വിവിധങ്ങളായ പരിപാടികളോടെ വായനാദിനം തുടക്കം കുറിച്ചു. അസംബ്ലി ചേർന്ന് എല്ലാ ഭാഷകളിലും ക‍ുട്ടികൾ വായനാദിന സന്ദേശം നൽകി. ഹെഡ്‍മാസ്ററർ സ‍ുരേഷ് സർ വായനയുടെ മാഹാത്മ്യത്തെക്കുറിച്ച് സംസാരിച്ചു. ഷൈനടീച്ചറുടെ നേതൃത്വത്തിൽ ക്ലാസ്സ് തലത്തിൽ നടത്തിയ പോസ്ററർ രചനാ മത്സരം ഏറെ നന്നായി. പോസ്ററർ പ്രദർശനവും സമ്മാനവിതരണവും നടത്തി. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ വിഷയങ്ങളുടെ വായനാ മത്സരം, കവിതാലാപന മത്സരം, കഥാ രചനാ മത്സരം എന്നിവ നടന്നു.

ജ‍ൂൺ 21 അന്താരാഷ്ട്ര യോഗാ ദിനം

അന്താരാഷ്ട്ര യോഗാ ദിനത്തോടന‍ുബന്ധിച്ച് ക‍ുട്ടികൾക്ക് യോഗാപരിശീലനത്തിൻെറ ആവശ്യകതയെക്ക‍ുറിച്ച് ബോധവത്കരണം നടത്തുന്നതിന് ഉതക‍ുന്ന പോസ്റററുകൾ നൽകി. പ്രത്യേക അസംബ്ലി ചേർന്ന് വിശദീകരിച്ചു.

ജ‍ൂൺ 26 ലോക ലഹരിവിരുദ്ധ ദിനം

ലോക ലഹരിവിരുദ്ധ ദിനത്തോടന‍ുബന്ധിച്ച് ക്ലാസ് തലത്തിൽ വിഷയം നൽകിക്കൊണ്ട് പോസ്ററർ രചനാ മത്സരം സംഘടിപ്പിച്ചു. രാവിലെ അസംബ്ലി ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ഹെഡ്‍മാസ്ററർ സ‍ുരേഷ് സർ ക്ലാസെടുത്തു. ഓരോ കുട്ടിയും ഓരോ പ്ലക്കാർഡ് വീതം നിർമ്മിച്ച് ക്ലാസ്സ് തലത്തിൽ അവ ഡിസ്പ്ലേ ചെയ്തു. കാഞ്ഞങ്ങാട് ശിശുസൗഹൃദ പോലീസ്, എസ്. ഐ കൺട്രോൾ റൂം കാഞ്ഞങ്ങാട് 9ാം ക്ലാസിലെ ക‍ുട്ടികൾക്ക് ലഹരി ഉപയോഗത്തിൻെറ ദൂഷ്യവശങ്ങളും പ്രത്യാഘാതങ്ങളും എന്ന വിഷയത്തെക്കുറിച്ച് ക്ലാസെടുത്തു. യോഗത്തിൽ സ്വാഗതം കൺവീനർ ശൈലജ, അധ്യക്ഷൻ ഹെഡ്‍മാസ്ററർ സ‍ുരേഷ് സർ.

ജ‍ൂലായ് 5 ബഷീർ ദിനം

ബഷീർ ദിനം, വ്യത്യസ്തങ്ങളായ പരിപാടികളോടെ ആസൂത്രണം ചെയ്തു. മഴ കാരണം 5ന് നടക്കേണ്ട പരിപാടികൾ 10ന് ബഷീർ ദിന ക്വിസ്സോടെ ആരംഭിച്ചു. ബഷീർ---ദ മാൻ എന്ന ഡോക്യുമെൻ്ററി പ്രദർശനം 11ന് സ്ക്കൂൾ ഹാളിൽ വെച്ച് നടന്നു. 12ന് കാരിക്കേച്ചർ [ബഷീർ കഥാപാത്രങ്ങൾ], ക‍ൃതികളുടെ മുഹൂർത്തങ്ങളിലൂടെ [ വീ‍‍‍‍‍‍ഡിെയോക്ലിപ്പ്] ബഷീർ പതിപ്പ് ഇവ നടന്നൂ

ജൂലായ് 11 ജനസംഖ്യാദിനം

ജനസംഖ്യാദിനത്ജൂലായ് 11 ജനസംഖ്യാദിനം തോടനുബന്ധിച്ച് ക്ലബുകൾ തരത്തിൽ 'ഇന്ത്യയും ജനസംഖ്യയും' എന്ന വിഷയത്തെ

ആസ്പദമാക്കി പ്രസംഗമത്സരം സംഘടിപ്പിച്ചു. കൺവീന൪ ആമിന ടീച്ചറുടെ നേത്രത്വത്തി‍ൽ അധ്യോപകരുടെ സഹകരണത്തോടെ

നടത്തിയ പ്രസംഗമത്സരത്തിൽ ഒന്നാംസ്ഥാനം നേടി.

ഒക്ടോബർ 19_തച്ചങ്ങാട് സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

കേരള സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാകിരണം പദ്ധതിപ്രകാരം കിഫ്ബി ധനസഹായത്തോടെ 1 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച തച്ചങ്ങാട് ഗവ: ഹൈസ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം എംഎൽഎ സി.എച്ച്.കുഞ്ഞമ്പു നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷയായി.കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ആയിരത്തിലധികം വിദ്യാ‍ർത്ഥികളുടെ വർദ്ധനവിലൂടെ കേരളത്തിന്റെ പൊതുവിദ്യാലയത്തിന് മാതൃകയാണ് തച്ചങ്ങാട് സ്കൂളെന്നും നാട്ടുകാരുടെ സർവ്വതോന്മുഖമായ പിന്തുണയാണ് ഈ സ്കൂളിന്റെ അക്കാദമികവും അക്കാദമികേതരവുമായ നേട്ടത്തിന് പിന്നിലെന്നും സി.എച്ച്.കുഞ്ഞമ്പു പറഞ്ഞു.പള്ളിക്കര ഗ്രാമ പഞ്ചായത്ത്അസിസ്റ്റന്റ് എൻജിനിയർ ശ്രീമതി.സുമിഷ.കെ.കെ റിപ്പോർട്ട് അവതരിപ്പിച്ചു.പള്ളിക്കര ഗ്രാമപ‍ഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എം.കുമാരൻ,വി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി.ഗീത, പള്ളിക്കര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ-സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻശ്രീ.എ മണികണ്ഠൻ , 3-ാം വാർഡ് മെമ്പറും എസ്.എം.സി ചെയർമാനുമായ ശ്രീ.മവ്വൽ കുഞ്ഞബ്ദുള്ള ,4-ാം വാർഡ് മെമ്പർ ശ്രീമതി. എം.പി ജയശ്രീ,6-ാം വാർഡ് മെമ്പർ ശ്രീമതി.ശോഭന ടി10-ാം വാർഡ് മെമ്പർ ശ്രീമതി. റീജാ രാജേഷ് ,2-ാം വാർഡ് മെമ്പർശ്രീ.അഹമ്മദ് ബഷീ‍ർ , കാസറഗോഡ് ഡി.ഡി.ഇ ശ്രീ.നന്ദികേശ എൻ,വിദ്യാകിരണം മിഷൻ കാസർഗോഡ് ജില്ലാ കോ:ഓഡിനേറ്റർ ശ്രീ.സുനിൽ കുമാർ.എം, ശ്രീമതി. ടി.പി ബാലാദേവി (ഡി.ഇ.ഒ കാഞ്ഞങ്ങാട്), ശ്രീ.കെ അരവിന്ദ (എ.ഇ.ഒ, ബേക്കൽ), ശ്രീ.വി.വി സുകുമാരൻ (വികസന സമിതി ചെയർമാൻ), ശ്രീമതി.ബിജി മനോജ് (മദർ പി.ടി.എ പ്രസിഡണ്ട്), ശ്രീ.വേണു അരവത്ത് (പി.ടി.എ വൈസ് പ്രസിഡണ്ട്), ശ്രീ.ഉണ്ണികൃഷ്ണൻ പൊടിപ്പളം (മുൻ പി.ടി.എ പ്രസിഡണ്ട്), ശ്രീ.ഗംഗാധരൻ (സീനിയർ അസിസ്റ്റന്റ് ) സ്റ്റാഫ് സെക്രട്ടറി അജിത ടി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. സംസ്ഥാന തലത്തിൽ വിവിധ കായിക മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും അവരെ അതിന് പ്രാപ്തമാക്കിയ കായികാധ്യാപക മാൻ അശോകൻ മാഷിനും പി.ടി.എ യുടെ ഉപഹാര വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു.യോഗത്തിൽ പ്രധാനാധ്യാപകൻ കെ.എം ഈശ്വരൻ സ്വാഗതവും പി.ടി.എ പ്രസിഡണ്ട് ടി.വി നാരായണൻ നന്ദിയും പറഞ്ഞു.

ക്വിസ് മത്സര വിജയികൾ

അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ചുള്ള അറബിക് ക്വിസ്മത്സരത്തിന്റെ ഉപജില്ലാ മത്സരത്തിൽ യു.പി വിഭാഗത്തിൽ ഇല്യാസ് ഒന്നാം സ്ഥാനം നേടി.ഹൈസ്കൂൾ വിഭാഗത്തിൽ സഫിയയും വിജയിച്ചു.

നവംബർ 13 കുട്ടികളുടെ ഹരിതസഭ രൂപീകരിച്ചു.

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ ശുചിത്വബോധവും, ശാസ്ത്രീയമാലിന്യ നിർമാർജ്ജന ബോധവും വളർത്താൻ തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ഹരിതസഭ രൂപീകരിച്ചു.തച്ചങ്ങാട് പ്രദേശങ്ങളിലെ മാലിന്യസംസ്‌കരണത്തിന്റെ നിലവിലെ അവസ്ഥ, മാലിന്യക്കൂനകൾ, മാലിന്യങ്ങൾ വലിച്ചെറിയൽ, കത്തിക്കൽ, ജലാശയങ്ങളുടെ മലിനീകരണം, ഒറ്റ തവണ ഉപയോഗമുള്ള നിരോധിതപ്ലാസ്റ്റിക്ക് വസ്തുക്കളുടെ ഉപയോഗം, വിൽപ്പന തുടങ്ങിയ നിയമലംഘനങ്ങൾ സംബന്ധിച്ചു വിദ്യാർഥികൾക്ക് ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.ഹരിതസഭ രൂപീകരണയോഗം പ്രധാനാധ്യാപകന ഈശ്വരൻ കെ.എം നിർവ്വഹിച്ചു.മധുസൂദനൻ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു.സീഡ്-പരിസ്ഥിതി ക്ലബ്ബ് കോർഡിനേറ്റർ ജയേഷ് കെ നന്ദിയും പറഞ്ഞു.

നവംബർ 14_ശിശുദിനാഘോഷം

 

ബേക്കൽ ശിശു സൗഹൃദ ജനമൈത്രി പോലീസ് സ്റ്റേഷനും തച്ചങ്ങാട് ഗവണ്മെന്റ്ഹൈസ്കൂളും സംയുക്തമായി തച്ചങ്ങാട് ഹൈസ്കൂളിൽ വെച്ച് ശിശു ദിനം ആഘോഷിച്ചു.. സ്കൂൾവെച്ചു ചേർന്ന പ്രത്യേക അസംബ്ലിയിൽ ബേക്കൽപോലീസ് ഇൻസ്‌പെക്ടർ കുട്ടികൾക്ക് ശിശു ദിന സന്ദേശം നൽകി തുടർന്ന് ലഹരി വിരുദ്ധ ബോധ വൽക്കരണ പ്രഭാഷണവും നടത്തി.ശേഷം കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു.ഇസ്രായേൽ പലസ്തീൻ യുദ്ധത്തിൽ മരണപ്പെട്ട കുഞ്ഞു മക്കളുടെ ഓർമ്മയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.സ്കൂൾ ഹെഡ്മാസ്റ്റർ ഈശ്വരൻ. കെ. എം സ്വാഗതം പറഞ്ഞ ചടങ്ങിൽ പി. ടി. എ. പ്രസിഡന്റ് നാരായൺ. ടി. വി. അധ്യക്ഷത വഹിച്ചു.ബേക്കൽ ശിശു സൗഹൃദ പോലീസ് ഓഫീസർ ശൈലജ. എം,SPC ഡ്രിൽ ഇൻസ്‌ട്രെക്ടർ സിവിൽ പോലീസ് ഓഫീസർ പത്മ ., ജനമൈത്രി ബീറ്റ് ഓഫീസർ പ്രവീൺ എസ്. എം. സി. ചെയർമാൻ മൗവ്വൽ കുഞ്ഞബ്ദുള്ള, എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു സംസാരിച്ചു. SPC യുടെ ചാർജ് വഹിക്കുന്ന അധ്യാപകൻ രതീഷ് നന്ദിയും രേഖപ്പെടുത്തി. തുടർന്ന് SPC കുട്ടികളെ ഉൾപ്പെടുത്തി ശിശു ദിന റാലിയും നടത്തി. ഹെഡ് മാസ്റ്റർ ഈശ്വരൻ.കെ.എം. റാലി ഫ്ലാഗ് ഓഫ്‌ ചെയ്തു.കുട്ടികളുടെ കലാപരിപാടികൾക്ക് ശേഷം മധുരം വിതരണം ചെയ്തു.

നവംബർ 16_യോഗ പരിശീലനം ഉദ്ഘാടനം

 

ബേക്കൽ ബി.ആർ.സിയുടെ "സധൈര്യം" പദ്ധതിയുടെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥിനികൾക്കായി യോഗ പരിശീലനം ആരംഭിച്ചു. യോഗ പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പി.ടി.എ പ്രസി‍ഡണ്ട് ടി.വി നാരായണൻ നിർവ്വഹിച്ചു.പ്രധാനാധ്യാപകൻ ഈശ്വരൻ കെ.എം അദ്ധ്യക്ഷനായിരുന്നു.ഒമ്പതാം ക്ലാസ്സിലെ 39കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്.യോഗ ഇൻസ്ട്രക്ടർ ജ്യോതികയാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.

നവംബർ 17_ടീച്ചേർസ് എംപവർമെന്റ് പ്രോഗ്രാം

 

ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകർക്കായി എംപവർമെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു.എംപവർമെന്റ് പ്രോഗ്രാമിൽ പോസ്ററർ നിർമ്മാണമായിരുന്നു.ഫ്രീസോഫ്റ്റ്‍വെയറുകളായ ലിബർ ഓഫീസ് റൈറ്റർ, ജിമ്പ് എന്നിവ ഉപയോഗിച്ച് അഞ്ച് മിനുട്ടിനുള്ളിൽ പോസ്റ്റർ നിർമ്മിക്കുന്ന പരിശീലനമാണ് സംഘടിപ്പിച്ചത്.പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപകൻ കെ.എം ഈശ്വരൻ നിർവ്വഹിച്ചു.സ്റ്റാഫ് സെക്രട്ടറി അജിത അദ്ധ്യക്ഷത വഹിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ ക്ലാസ്സെടുത്തു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത പി നന്ദിയും പറഞ്ഞു.ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങളും പരിശീലനത്തിൽ സഹായികളായെത്തി.ഓരോ വിഷയത്തിലൂന്നിക്കൊണ്ട് അധ്യാപകർക്കായി എംപവർമെന്റ് പ്രോഗ്രാം നടത്തുന്ന പരിപാടിയ്ക്കാണ് ഇന്ന് തുടക്കം കുറിച്ചത്.

ജനുവരി 13_സ്റ്റാഫ് ടൂർ സംഘടിപ്പിച്ചു

ജനുവരി 22_ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റ്; കെ വാക്ക് സംഘടിപ്പിച്ചു

സംസ്ഥാന കായിക വകുപ്പ് ജനുവരി 23 മുതൽ 26 വരെ തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റിൻ്റെ പ്രചരണാർത്ഥം കേരളം നടക്കുന്നു എന്ന പേരിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ കെ വാക്ക് സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ ഈശ്വരൻ മാഷ് കെ വാക്ക് ഫ്ലാഗ് ഓഫ് ചെയ്തു. 500 ലധികം വിദ്യാർത്ഥികൾ നടത്തത്തിൽ പങ്കാളിയായി. കായികരംഗത്തെ സമ്പദ്ഘടനയിലെ സജീവ സാന്നിധ്യമാക്കി മാറ്റി കേരളത്തെ ഒരു സ്പോർട്സ് സൂപ്പർ പവർ ആക്കി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്റർനാഷണൽ സ്പോർട്ട്സ് സമ്മിറ്റ് ഓഫ് കേരള സംഘടിപ്പിക്കുന്നത്. ലോകത്തിലെ മികച്ച കായിക താരങ്ങളുടെയും, സ്പോർട്സിലെ സാങ്കേതിക മാനേജ്മെന്റ് വിദഗ്ധരുടെയും ഏറ്റവും വലിയ ഒത്തുചേരലാണ് ഉദ്ദേശിക്കുന്നത്. ക്രിയാത്മകമായ ചർച്ചകളുടെയും പങ്കുവെക്കലുകളുടെയും ബിസിനസ് ധാരണകളുടെയും പങ്കാളിത്ത തീരുമാനങ്ങളുടെയും നൂതന കായിക ആശയങ്ങളുടെയും വേദിയായി ഉച്ചകോടി മാറുമെന്നാണ് പ്രതീക്ഷ. അക്കാദമിക സെഷനുകൾ, ബിസിനസ് കോൺക്ലേവ്, സ്പോർട്സ് എക്സിബിഷൻ, ഡെമോൺസ്ട്രേഷനുകൾ, തീം പ്രസന്റേഷനുകൾ, വൺ ടു വൺ മീറ്റുകൾ, ഇൻവെസ്റ്റർ പിച്ച്, സ്റ്റാർട്ടപ്പ് അവതരണങ്ങൾ, പുതിയ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ലോഞ്ച് പാട്, എന്നിങ്ങനെ നിരവധി ഘടകങ്ങൾ ഉച്ചകോടിയിൽ ഉണ്ടാകും. കെ വാക്കിൽ സ്കൂളിലെ കായിക താരങ്ങൾ, എസ്.പി.സി, സ്കൗട്ട് & ഗൈഡ്സ്, റെഡ്ക്രോസ്സ്, ഗ്രീൻ പോലീസ്, ലിറ്റിൽ കൈറ്റ്സ് എന്നീ ക്ലബ്ബുകളിലെ അംഗങ്ങൾ പങ്കെടുത്തു.കെ വാക്കിന് മജിദ്,മധുസൂദനൻ, ധന്യ, സരുൺദാസ് എന്നീ അധ്യാപകർ നേതൃത്വം നൽകി.

ഫിബ്രവരി 28_മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.

adlescent growth and empowerment by relaxing stress and turning emotions എന്ന വിഷയത്തിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ച.സെൻട്രൽ യൂനിവേർസിറ്റി കേരളയുടെ ഇ ശ്രീധരൻ സെന്റർ ഫോർ ലൈഫ് സ്കിൽ എജുക്കേഷൻ PGDLSE ട്രെയിനിംഗ് പ്രോഗ്രാമിന്റെ ഭാഗമായാണ് മോട്ടിവേഷൻ ക്ലാസ്സ് .മോട്ടിവേഷൻ ക്ലാസ്സിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപകൻ കെ.എം ഈശ്വരൻ നിർവ്വഹിച്ചു.അഡ്വ.എൻ.കെ മനോജ് കുമാറാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്.

മാർച്ച്_1_സൈക്കോ മെട്രിക് ടെസ്റ്റ്

കേരളത്തിലെ എട്ടാംതരം വിദ്യാർത്ഥികൾക്ക് അവരുടെ പഠനശീലങ്ങളെക്കുറിച്ച് മാർഗ്ഗനി‍ർദ്ദേശം നൽകാനും ഭാവിയിലെ ജോലിസാധ്യതകളെക്കുറിച്ച് അവബോധം നൽകാനും സഹായകമായ ഓൺലൈൻ അസെസ്സ് മെന്റ് സ്കെയിലായ എസ്.എസ്.കെ ലീപ് അസെസ്സ്മെന്റ് തച്ചങ്ങാട് സ്കൂളിലും സംഘടിപ്പിച്ചു.