ഗവ. യു പി എസ് ബീമാപ്പള്ളി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
23:47, 11 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43240 (സംവാദം | സംഭാവനകൾ) ('ഗവൺമെന്റ് യുപിഎസ് ബീമാപള്ളി നിലകൊള്ളുന്നത് അറബിക്കടലിനോട്‌ ചേർന്ന തീരപ്രദേശത്താണ്.ഈ നാടിന്റെ ഏറ്റവും വലിയ പ്രത്യേകത  ചരിത്രപ്രസിദ്ധമായ മുസ്ലിം തീർത്ഥാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗവൺമെന്റ് യുപിഎസ് ബീമാപള്ളി നിലകൊള്ളുന്നത് അറബിക്കടലിനോട്‌ ചേർന്ന തീരപ്രദേശത്താണ്.ഈ നാടിന്റെ ഏറ്റവും വലിയ പ്രത്യേകത  ചരിത്രപ്രസിദ്ധമായ മുസ്ലിം തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ബീമാപ്പള്ളി ദർഗ ശരീഫ് ആണ്.അറബിക്കടലിന്റെ മടിത്തട്ടിൽ അലമാലകളുടെ സ്തോത്ര ഗീതങ്ങളും കേട്ട് നൂറ്റാണ്ടുകളായി വലിയ മിനാരങ്ങളോടുകൂടി തല ഉയർത്തി നിൽക്കുന്ന ബീമാപള്ളി ദർഗ ശരീഫ്, മതസൗഹാർദത്തിന്റെയും മാനവ സമത്വത്തിന്റെയും പ്രതീകമാണ്. അശരണരുടേയും നിരാലംബരുടെയും അഭയകേന്ദ്രമാണ് ഈ പുണ്യസ്ഥലം.