ലിറ്റിൽ കൈറ്റ്സ് 2022 -25 ബാച്ചിൽ 22 കുട്ടികളാണുള്ളത്.എട്ടാം ക്ലാസ്സിൽ നടത്തിയ കമ്പ്യൂട്ടർ അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഈ കുട്ടികൾക്ക് ഗ്രാഫിക്സ് ,അനിമേഷൻ,മലയാളം കമ്പ്യൂട്ടിങ്, ബ്ലോക്ക് പ്രോഗ്രാമിങ് ,അനിമേഷൻ ,ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ,റോബോട്ടിക് ,ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നൽകിവരുന്നു.സ്കൂൾ തല ഏകദിന ക്യാമ്പിൽ പങ്കെടുത്തു മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾ സബ്ജില്ലാ ക്യാമ്പിൽ പങ്കെടുത്തു