വിദ്യാരംഗം കലാ-സാഹിത്യവേദി പ്രവർത്തനങ്ങൾ (2023-24)

വിദ്യാരംഗം കലാ-സാഹിത്യവേദി പ്രവർത്തനങ്ങൾ (2022-23)

വിദ്യാരംഗം കലാ-സാഹിത്യവേദി പ്രവർത്തനങ്ങൾ (2021-22)

ജൂൺ 19മുതൽ ജുലൈ 7വരെ വായനാപക്ഷാചരണം സംഘടിപ്പിച്ചു. പ്രശസ്തനിരൂപകനൻ പ്രൊഫ.എം.എൻ.കാരശ്ശേരി ‍വായനാപക്ഷാചരണം ഉദ്ഘാടനംചെയ്തു. കഥാകൃത്ത് വി.ആർ.സുധീഷ്,നർത്തകനുംഅഭിനേതാവുമായ ഡോ.ആർ.എൽ.വി.രാമകൃഷ്ണൻ, കവി ദിവാകരൻവിഷ്ണുമംഗലം, എന്നിവർ കുട്ടികളുമായിവായനാനുഭവങ്ങൾ പങ്കുവെച്ചു. കുടുംബവായന, അമ്മവായനമത്സരം ,കുടുംബമാഗസിൻതയ്യാറാക്കൽ, ഡോക്യുമെന്ററി നിർമ്മാണം, കഥാപാത്രാവതരണം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, സാഹിത്യക്വിസ്സ്ഒരു ഓർമ, സാംബശിവൻ - ഐ.വി.ദാസ് അനുസ്മരണം എന്നിവ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു. അനുസ്മരണം, കവി സമ്മേളനത്തിൽ സീന തച്ചങ്ങാട് , സംഗീതസായാഹ്നത്തിൽ രതീഷ് കണ്ടനടുക്കം,പ്രസീത തച്ചങ്ങാട് എന്നിവർ പങ്കെടുത്തു.

  • തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വായനാ വാരാചരണത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനപരിപാടി കാണാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.ഒപ്പം ബഹു.വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ സന്ദേശം കൂടിയുണ്ട്. https://youtu.be/B-a0h1mED84

വായനാ പക്ഷാചരണം 2021: പുസ്തകയാനം_19_06_2021

സ്കൂളിലെ ലൈബ്രറി പുസ്തകങ്ങൾ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൈയ്യിലെത്തിക്കുന്ന "പുസ്തകയാനം" പരിപാടിയുടെ ഔദ്യോഗികമായ ഉദ്ഘാടനം പ്രശസ്ത ചെറുകഥാ-തിരക്കഥാ കൃത്തും പ്രഭാഷകനുമായ ശ്രീ.വി.ആർ സുധീഷ് നിർവ്വഹിച്ചു..കൂടെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി പാർവ്വതിയുടെ മനോഹരമായ വായനയും കൂടെയുണ്ട്.

  • ഈ പരിപാടിയുടെ വീഡിയോ കാണാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://youtu.be/RMwsvjSeDaA

വായനാ പക്ഷാചരണം: കുടുംബ വായന:ഉദ്ഘാടനം_20-06-2021

വായനാപക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ മുഴുവൻ കുട്ടികളും കുടുംബത്തോടൊപ്പം വായിക്കുന്ന കുടുംബ വായന എന്ന പരിപാടി സംഘടിപ്പിച്ചു. കുടുംബ വായനയുടെ ഔപചാരികകമായ ഉദ്ഘാടനം കാസറഗോഡ് വിജിലൻസ് ഡി.വൈ.എസി.പി ശ്രീ.കെ.ദാമോദരൻ നിർവ്വഹിച്ചു.

  • ഈ പരിപാടിയുടെ വീഡിയോ കാണാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://youtu.be/6Iu9XHp5CUM

വായനാ പക്ഷാചരണം: അമ്മവായന:ഉദ്ഘാടനം_21-06-2021

 
വായനാ പക്ഷാചരണം 2021 അമ്മവായന ഉദ്ഘാടനം 21-06-2021 വൈകു.7

വിദ്യാരംഗം കലാ-സാഹിത്യവേദി പ്രവർത്തനങ്ങൾ (2020-21)

വിദ്യാരംഗം കലാസാഹിത്യവേദി 2021-21 വർഷത്തെ പ്രവത്തനോത്ഘാടനം ഓൺലൈനായി സംഘടിപ്പിച്ചു. പ്രശസ്ത സാഹിത്യകാരൻ സി വി ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. യുവ കവി സുമേഷ് കൃഷ്ണൻ മുഖ്യാതിഥി ആയിരുന്നു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

വിദ്യാരംഗം കലാ-സാഹിത്യവേദി പ്രവർത്തനങ്ങൾ (2014-15)

സ്വാതന്ത്ര്യദിനാഘോഷ പരിപാടികളോടനുബന്ധിച്ചു ദേശഭക്തി ഗാനാലാപനം സംഘടിപ്പിച്ചു. 'അന്നവിചാരം'-- കഥാപാനൽ ചർച്ച വിജയപ്രദമായി നടത്തി. വിദ്യാരംഗം സബ്ജില്ലാ കലോത്സവത്തിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു.

വിദ്യാരംഗം കലാ-സാഹിത്യവേദി പ്രവർത്തനങ്ങൾ (2013-14)

2013-14 അക്കാദമിക വർഷത്തെ സ്കൂൾ തല വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരണ യോഗം 13/06/2013നു വൈകുന്നേരം 3 മണിക്ക് നടന്നു. 19/06/2013നു വായനാവാരാചരണത്തിന്റെ ഉദ്‌ഘാടനവും കലാസാഹിത്യ വേദി ഉദ്ഘാടനവും നടന്നു. ഉദ്‌ഘാടനം നിർവഹിച്ചത് യുവകവി സുരേന്ദ്രൻ കാടങ്കോട് ആണ്. വായനാവാരാചരണത്തിന്റെ ഭാഗമായി താഴെ പറയുന്ന പ്രവർത്തനങ്ങൾ നടന്നു. ജൂൺ 19- വിദ്യാരംഗം ഉദ്‌ഘാടനവും വായനാദിനാചരണവും ജൂൺ 20-കഥാരചന മത്സരം ജൂൺ 21- നാടൻ കല CD പ്രദർശനം ജൂൺ 24- സാഹിത്യ ക്വിസ്, കുട്ടികളുടെ ലൈബ്രറി കൌൺസിൽ ജൂൺ 25- "എന്നെ സ്വാധീനിച്ച പുസ്തകം" വായനാകുറിപ്പു തയ്യാറാക്കൽ മത്സരം ജൂൺ 26-സ്കൂൾതല വായനശാല ഒരുക്കൽ- സമാപനം എട്ടാം ക്ലാസ്സിൽ അക്ഷരങ്ങൾ, ചിഹ്നങ്ങൾ എന്നിവ ഉറപ്പിക്കുവാനുള്ള പ്രവർത്തനങ്ങൾ, "വായിക്കാൻ ഒരു കൂട്ട്" എന്ന പേരിൽ നടത്തി.