ജി. എഫ്. യു. പി. എസ് ഉദിന‌ൂർകടപ്പുറം/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഉദിനൂർ കടപ്പുറം ഗവ ഫിഷറീസ് യു. പി. സ്കൂളിന്റെ വാർഷികംഘോഷവും സർവിസിൽ നിന്നും വിരമിക്കുന്നസ്കൂൾ പ്രധാനാധ്യാപകൻ പി. പി.ശശിധരൻ മാസ്റ്റർക്കുള്ള യാത്രയയപ്പ് സമ്മേളനവുംബഹു കാസറഗോഡ് എം. പി രാജ്‌മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.വലിയ പറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സജീവൻ വി. വി. യുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വാർഡ് മെമ്പറു പി ടി എ പ്രസിഡന്റ്റുമായ ദേവരാജൻ. സി. സ്വാഗത ഭാഷണം നടത്തി. സീനിയർ അസിസ്റ്റന്റ് അബ്ദുൾ റഹൂഫ് ടി കെ പി സ്കൂളിന്റെ വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു.നീലേശ്വരം ബ്ലോക്ക്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ കെ, വലിയപറമ്പ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ മല്ലിക ഇ കെ., വലിയപറമ്പ   വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഖാദർ പാണ്ട്യല,ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനോഹരൻ കെ,വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (WHO ) പബ്ലിക് ഹെൽത്ത്‌ അഡ്വൈസർ ഡോ.ബീന വർഗീസ്, വലിയപറമ്പ പി ഇ സി സെക്രട്ടറി കുമാരൻ മാസ്റ്റർ സ്കൂൾ എസ് എം സി ചെയർമാൻ രാജു എ മദർ പി. ടി എ പ്രസിഡന്റ്‌ ഷീജ സി വി,പി ടി എ വൈസ് പ്രസിഡന്റുമാരായ രാമചന്ദ്രൻ കെ വി, നിഷാന്ത് വി,എസ് എം സി വൈസ് ചെയർമാൻ ഹരിദാസൻ കെ വി, മദർ പി ടി എ വൈസ് പ്രസിഡന്റ്റുമാരായ സുഷമ യു കെ, ഷീബ എം.ഭാസ്കരൻ. എൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.യോഗത്തിൽ മനോജ്‌ ടി. വി. നന്ദി പറഞ്ഞു.സമ്മേളനത്തിൽ വെച്ച് സ്കൂൾ ലാബിലേക്ക്എം പി. ഫണ്ടിൽ നിന്നും അനുവദിച്ച മൂന്നു ലാപ്ടോപ്പുകൾ എം പി. യിൽ നിന്നും പി. ടി. പ്രസിഡന്റ്‌ ദേവരാജൻ സി. എസ് എം സി ചെയർമാൻ രാജു എ മദർ പി ടി എ പ്രസിഡന്റ്‌ ഷീജ സി വി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.കേരളത്തിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ വലിയപറമ്പ ഗ്രാമപഞ്ചായത്ത് ഭരണാസമിതിയെ നയിക്കുന്ന പ്രസിഡന്റ്‌ വി വി സജീവനു സ്കൂളിന്റെ ഉപഹാരം രാജ്‌മോഹൻ ഉണ്ണിത്താൻ നൽകി. അതോടൊപ്പം സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്ന ഡോ ബീന വർഗീസ്സിനുള്ള ഉപഹാരവും ബഹു കാസറഗോഡ് എം പി. രാജ്‌മോഹൻ ഉണ്ണിത്താൻ നൽകി. മാധ്യമ ക്വിസിലെ  വിജയിയായ ശ്രീനന്ദ് കെ പി ക്കുള്ള മെഗാ സമ്മാനം വലിയ പറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സജീവൻ വി. വി.സമ്മാനിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ശശിധരൻ പി. പി. സ്കൂൾ ഹാളിലേക്ക് സംഭാവന നൽകുന്ന സൗണ്ട് സിസ്റ്റത്തിനാവശ്യമായ തുകയും ചടങ്ങിൽ വെച്ച് വലിയ പറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സജീവൻ വി വി പി ടി എ പ്രസിഡന്റ്‌ ദേവരാജൻ സി., മദർ പി. ടി. എ പ്രസിഡന്റ്‌ ഷീജ സി വി എന്നിവർ ചേർന്ന് ശശിധരൻ മാസ്റ്ററിൽ നിന്നും ഏറ്റു വാങ്ങി തുടർന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപികമാരുടെയും വിവിധ കലാ പരിപാടികൾ അരങ്ങേറി.

പ്രധാനാധ്യാപകൻ ശശിധരൻ മാസ്റ്ററുടെ യാത്രയയപ്പ്