ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

2022-23അധ്യയന വർഷം

2022-23അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി രാവിലെ 10.30 ന് ബഹുമാനപ്പെട്ട ഗതാഗത മന്ത്രി ശ്രീ ആൻറണി രാജു അവർകൾ ഉദ്ഘാടനം ചെയ്തു.രണ്ടുവർഷത്തെ കോവിഡ് ഇടവേളക്കുശേഷം വീണ്ടും കാർത്തിക തിരുനാളിലെ മണ്ണിൽ ആഘോഷത്തിമിർപ്പ് ... ചെണ്ടമേളത്തിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ കുട്ടികൾ നൃത്തം വച്ച് ഈ വർഷത്തെ പ്രവേശനോത്സവത്തെ വരവേറ്റു. വളരെയധികം ആഹ്ലാദത്തോടെയാണ് ഓരോ കുട്ടിയും വർണാഭമായ സ്കൂൾ അങ്കണത്തിലേക്ക് പ്രവേശിച്ചത്.