ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/ആരോഗ്യം സംരക്ഷിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
22:33, 27 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/ആരോഗ്യം സംരക്ഷിക്കാം എന്ന താൾ ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/ആരോഗ്യം സംരക്ഷിക്കാം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യം സംരക്ഷിക്കാം

വൃക്കകളാണ് മനുഷ്യനിലെ പ്രധാന വിസർജ്ജനാവയവം. മനുഷ്യനിൽ ഒരു ജോടി വൃക്കകളാണുള്ളത് .പയറു വിത്തിന്റെ ആകൃതിയിലുള്ള ഇവ ഉദരാശയത്തിൽ നട്ടെല്ലിന്റെ ഇരുവശങ്ങളിലുമായാണ് കാണപ്പെടുന്നത് .യൂറിയ, അധികമുള്ള ജലം, ലവണങ്ങൾ, ശരീരത്തിന് ദോഷകരമായ മറ്റ് പദാർത്ഥങ്ങൾ എന്നിവയെ രക്തത്തിൽ നിന്ന് അരിച്ച് മാറ്റി മൂത്രത്തിലൂടെ പുറം തള്ളുന്ന അവയങ്ങളാണ് വൃക്കകൾ .ഓരോ വൃക്കകളുടേയും ഉൾവശത്ത് ഏതാണ്ട് 12 ലക്ഷത്തോളം സൂക്ഷമ അരിപ്പകളുണ്ട് ഇവയാണ് നെഫ്രോണുകൾ... നെഫ്രോണുകളാണ് വൃക്കകളുടെ ഘടനാപരവും ജീവ ധർമ്മപരവുമായ അടിസ്ഥാന ഘടകങ്ങൾ.ഈ അരിക്കൽ പ്രവർത്തനം സുഗമമാക്കുന്നതിന് കുട്ടികൾ ദിവസവും 1 1/2 ലീറ്ററും മുതിർന്നവർ 3 ലിറ്റർ വെള്ളമെങ്കിലും കുടിക്കേണ്ടതുണ്ട്. മൂത്രത്തിൽ 96 % ജലമാണ് .വേനൽക്കാലത്ത് ത്വക്കിലൂടെ കൂടുതൽ ജലാംശം പുറത്തു പോകുന്നു. അപ്പോൾ മൂത്രത്തിൽ ജലാംശത്തിന്റെ അളവ് കുറവും ലവണാംശം കൂടുതലും ആയിരിക്കും. അപ്പോൾ മൂത്രത്തിന് കൂടുതൽ മഞ്ഞ നിറമുണ്ടാകും. ജലത്തിന്റ അളവിലെ കുറവ് കാരണം വ്യക്കരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.ഇത് പരിഹരിക്കുന്നതിനായി ധാരാളം ജലം കുടിക്കണം ,എന്നും വ്യായാമം ചെയ്യണം. ഷുഗർ ,'കൊളസ ട്രോൾ, രക്തസമ്മർദ്ദം എന്നീ രോഗങ്ങൾ നിയന്ത്രിതമായിരിക്കണം. ആരോഗ്യകരമായ ഭക്ഷണക്രമം ശീലിക്കണം' ആവശ്യമില്ലാതെ മരുന്ന് ഉപയോഗിക്കാൻ പാടില്ല. പുകവലിയും മദ്യപാനവും പൂർണമായും ഒഴിവാക്കുക. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ വൃക്കകളെ പരമാവധി ആരോഗ്യത്തോടെ സംരക്ഷിക്കാം.

ജിജി
7 A ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - ലേഖനം