കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/അക്ഷരവൃക്ഷം/കീഴടക്കൽ

22:05, 26 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് കെ കെ എം ജി വി എച്ച് എസ് എസ് എലിപ്പക്കുളം/അക്ഷരവൃക്ഷം/കീഴടക്കൽ എന്ന താൾ കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/അക്ഷരവൃക്ഷം/കീഴടക്കൽ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കീഴടക്കൽ

കാട്ടുതീ പോലിന്ന് ശക്തിയാർജ്ജിച്ചു
പടർന്നു പിടിക്കുന്നീ മഹാമാരി,
കാലന്റെ കരാളമാം കയറിനപ്പുറം -
മൃത്യുവിൻ ഭയാനക ഹസ്തങ്ങളിൽ
ഞെരിഞ്ഞമരുന്നു മനുഷ്യക്കോലങ്ങൾ.
നാം ചെയ്തുകൂട്ടും നീചപ്രവർത്തികൾക്ക്,
മറുപടിയന്ന് പ്രളയമുഖമെങ്കിൽ :
ഭീകരമാം വൈറസ്തൻ രൂപമിന്ന്,
ജഗദീശ്വര സൃഷ്ടി നിസംശയം!
ദിനങ്ങൾ ഭീതിയോടെ കഴിക്കുന്നു നാം,
പാറിപ്പറക്കാതെ ഭയന്നൊളിച്ചീടുന്നു.
വിഹഗങ്ങൾ മന്ദമാരുതൻ
പ്രകൃതിയൊന്നാകെ
ഈ പനിനീർപുഷ്പത്തെ തഴുകാൻ മറക്കുന്നു !
ഇക്കൊടും വ്യാധിതൻ നുകം പേറി
ഞെരിഞ്ഞമർന്നീടുന്നു ലോകം,
കീഴടക്കാം നമുക്കൊരുമിച്ചീ നോവിനെ,
ഐക്യത്തിൻ ശക്തിയാൽ :
'വണങ്ങാം പ്രപഞ്ചത്തെ'.

അതുൽ കൃഷ്ണൻ ടി എ
10A കെ .കെ .എം .ജി .വി .എച്ച്. എസ്.എസ്.ഇലിപ്പക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 02/ 2024 >> രചനാവിഭാഗം - കവിത