സെന്റ് മേരീസ് എൽ പി എസ് തീക്കോയി/ക്ലബ്ബുകൾ /മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:32224 photo 156.jpeg
കൈത്താങ്ങ്

ജീവകാരുണ്യ ക്ലബ്ബ്

വിദ്യാഭ്യാസത്തോടൊപ്പം കുട്ടികളിൽ പാവങ്ങളോട് സ്നേഹവും, കരുണയും, സഹാനുഭൂതിയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വർഷം സ്കൂളിൽ ജീവകാരുണ്യ ക്ലബ് ആരംഭിച്ചത്. ജൂലൈ മാസത്തിൽ നടന്ന പിടിഎ ജനറൽ ബോഡിയിൽ വച്ച്  അഞ്ഞൂറിലധികം മാനസികരോഗികൾ താമസിക്കുന്ന പാല  മരിയസദനിൽ ഒരു നേരത്തെ പൊതിച്ചോറ് കൊടുക്കുന്നതിനെ കുറിച്ച് പറഞ്ഞപ്പോൾ എല്ലാ രക്ഷിതാക്കളും പരിപൂർണ്ണ പിന്തുണ നൽകുകയുണ്ടായി. 560 പൊതിച്ചോറുകൾ രക്ഷിതാക്കൾ കുട്ടികളുടെ കയ്യിൽ കൊടുത്തു വിടുകയും ഏവരുടേയും സഹരണത്തോടെ 20,000 രൂപ സമാഹരിച്ച് മരിയസദനിൽ കൊടുക്കാനും സാധിച്ചു. കൂടാതെ ക്രിസ്മസിനോടനുബന്ധിച്ച് 25,000 രൂപ വില വരുന്ന സ്റ്റേഷനറി സാധനങ്ങളും, 6000 രൂപയും കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും, നാട്ടുകാരുടെയും സഹകരണത്തോടെ എത്തിക്കാൻ സാധിച്ചു. മരിയസദനിലെ സഹോദരങ്ങൾക്ക് ചെറിയൊരു കൈത്താങ്ങ് നൽകാൻ ഇതിലൂടെ സാധിച്ചു. ഇത് കുട്ടികൾക്ക് വലിയൊരു പ്രചോദനമായിരുന്നു എന്നതിൽ സംശയമില്ല.