ഗാർഡിയൻ ഏഞ്ചൽസ് യു. പി. എസ്. മഞ്ഞുമ്മൽ/ഐ.ടി. ക്ലബ്ബ്

12:38, 10 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25260 (സംവാദം | സംഭാവനകൾ) (''''വിദ്യാരംഗം സാഹിത്യ കലാവേദി ഉദ്ഘാടനം''' 2023 ജൂലൈ 19 വായനാദിനത്തിൽ ഗാർഡിയൻ എയ്ഞ്ചൽസ് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഔപചാരികമായ ഉദ്ഘാടനം നടന്നു പിടിഎ പ്രസിഡന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാരംഗം സാഹിത്യ കലാവേദി ഉദ്ഘാടനം

2023 ജൂലൈ 19 വായനാദിനത്തിൽ ഗാർഡിയൻ എയ്ഞ്ചൽസ് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഔപചാരികമായ ഉദ്ഘാടനം നടന്നു പിടിഎ പ്രസിഡന്റ് ടി എസ് ഹരിഹരന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ്മാസ്റ്റർ കെ എൽ പ്ലാസിഡ് സ്വാഗതം ആശംസിച്ചു. ഉപജില്ലാ വിദ്യാരംഗം കോഡിനേറ്റർ ജീബാ പൗലോസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ ഡാനി ആന്റണി മുഖ്യ പ്രഭാഷണം നടത്തി സ്കൂൾ വിദ്യാരംഗം കോഡിനേറ്റർ ജോസഫ് ടി എം കൃതജ്ഞത പ്രകാശിപ്പിച്ചു. യോഗാനന്തരം നടന്ന ചാരുതയാർന്ന നൃത്തനൃത്യങ്ങളും, കലാപരിപാടികളും അരങ്ങേറി.

വിദ്യാരംഗം കലാസാഹിത്യവേദി L P വിഭാഗം ആലുവ ഉപ ജില്ലയിൽ നടത്തിയ കഥാ കഥന മത്സരത്തിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ സാക്ഷ്യ ജോം ജിജോ രണ്ടാം സ്ഥാനം കരസ്ഥമാക്കി