2022-23 വരെ2023-242024-25


പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു

ലഹരി വിരുധക്ലബ്ബിന്റെ നേതൃത്തത്തിൽ പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു . പോസ്റ്റർ രചന ക്യാമ്പിൽ കുട്ടികൾ തയ്യാറാക്കിയ ഫോട്ടോകളാണ് പ്രദർശിപ്പിച്ചത് . പോസ്റ്റർ രചന ക്യാമ്പിൽ അമ്പതോളം കുട്ടികൾ പങ്കെടുത്തു

ദേശീയ വിരവിമുക്തദിനം

ദേശീയ വിരവിമുക്തദിനത്തിന്റെ ഭാഗമായി ഗുളിക വിതരണത്തിന്റെ സ്‌കൂൾതല ഉത്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പർ സിന്ധു ശ്രീധരൻ നിർവഹിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയൻ ,വാർഡ് മെമ്പർ പി വി വേണുഗോപാൽ പി ടി എ പ്രസിഡണ്ട് എസ് ഹാജിസ് .ഹെഡ്മാസ്റ്റർ ജോയ് വി സ്‌കറിയ ,ജ്യോതി എം എസ് ,പ്രമീള ,എന്നിവർ സംസാരിച്ചു .മീനങ്ങാടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ നേതൃത്തത്തിലായിരുന്നു ഗുളിക വിതരണം


ജനുവരി 30 - രക്തസാക്ഷിത്വ ദിനം

മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ എൻ സി സി , എസ് പി സി , സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ രക്തസാക്ഷി ദിനം ആചരിച്ചു. പി ടി എ പ്രസിഡൻ്റ് എസ് ഹാജിസ് ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തി തുടർന്ന് കുട്ടികൾ പുഷ്പാർച്ചന നടത്തി. പ്രിൻസിപ്പാൾ ഷിവി കൃഷ്‌ണൻ , വൈസ് പ്രിൻസിപ്പാൾ ജോയ് വി സ്‌കറിയ , വിജേഷ് എസ് വി , ടെൽമ സെബാസ്റ്റ്യൻ ,ഫസീല ആനകുഴിയിൽ ,ടി മഹേഷ് കുമാർ എന്നിവർ നേതൃത്വം നൽകി

റിപ്പബ്ലിക് ദിനം ആഘോഷിച്ചു

മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രധാനാധ്യാപകൻ ജോയ് വി സ്കറിയ പതാക ഉയർത്തി. പി.ടി എ പ്രസിഡണ്ട് എസ് ഹാജിസ് അധ്യക്ഷത വഹിച്ചു. ഡോ. ബാവ കെ.പാലുകുന്ന് മുഖ്യപ്രഭാഷണം നടത്തി. എൻ. എം. ഐശ്വര്യ ഭരണഘടനയുടെ ആമുഖം വായിച്ചു. ടി.പി ബിജു, ഡോ. വി.കെ. വിജേഷ് , പി.ഡി ഹരി, ആശാരാജ് , എസ്.വി വിജേഷ് ,ജുബിഷ ഹാരിസ്,എന്നിവർ പ്രസംഗിച്ചു. ദേശഭക്തിഗാനാലാപനം, ക്വിസ് , കൊളാഷ് മത്സരങ്ങളും സംഘടിപ്പിച്ചു.


മെഡിക്കൽ ദന്ത പരിശോധന ക്യാമ്പും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും

ലഹരി മുക്ത നവകേരളം കെട്ടിപ്പടുക്കുക എന്ന ഉദ്ദേശത്തോടെ ദന്ത പരിശോധന ക്യാമ്പും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. മീനങ്ങാടി ഹൈസ്കൂളിൽ വച്ച് നടന്ന ഈ പരിപാടി സ്കൂൾ പ്രിൻസിപ്പൽ ശിവി കൃഷ്ണൻ ഉദ്ഘാടനം ചെയ്യുകയും പിടിഎ പ്രസിഡണ്ട് ഹാജിസ് അധ്യക്ഷത വഹിക്കുകയും ചെയ്തു. പ്രധാന അധ്യാപകൻ ജോയ് വി സകറിയ സ്വാഗതം പറഞ്ഞ ഈ പരിപാടിയിൽ ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ചും ദന്താരോഗ്യ ആവശ്യകതയെക്കുറിച്ചും ഡോക്ടർ മുഹമ്മദ് സാജിദ് വിദ്യാർത്ഥികളോട് സംസാരിച്ചു. ആന്റി നാർകോടിക്ക് കോഡിനേറ്റർ -വി റുഖ്സാന നന്ദി പറഞ്ഞതിനെ തുടർന്ന് ഡോക്ടർ മുഹമ്മദ് സാജിദ് വിദ്യാർത്ഥികളുടെ ദന്തപരിശോധന നടത്തുകയും ചെയ്തു.


പവർ ക്വിസ് മത്സരം നടത്തി

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ ഊർജം സാമൂഹിക നന്മക്ക് എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി പവർ ക്വിസ് സംഘടിപ്പിച്ചു. മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ജെ. ശിവകാന്ത് ഒന്നാം സ്ഥാനവും ഹൃദിൻ വി ഗോപാൽ രണ്ടാം സ്ഥാനനവും നേടി. കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനിയർ പി.വി ജോയ് , വി.രാജീവ് എന്നിവർ മത്സരം നിയന്ത്രിച്ചു ഡോ. ബാവ കെ. പാലുകുന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. എൻ.ജി ശിവൻ, കെ.എം ശ്രീദേവി എന്നിവർ പ്രസംഗിച്ചു.


സൗഹൃദ ദിനാചരണം നടത്തി

മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സൗഹൃദദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സുമ ജേക്കബ് , അനുശ്രീ എ.എം. ,പി.ടി ജോസ് എന്നിവർ പ്രസംഗിച്ചു. ഡോ. ബാവ കെ. പാലുകുന്ന് ക്ലാസ്സെടുത്തു. ലഹരി വിപത്തിനെതിരെ അണിനിരക്കാനുള്ള ആഹ്വാനവുമായി വിദ്യാർഥികൾ അവതരിപ്പിച്ച സ്കിറ്റ് ശ്രദ്ധേയമായി


ചിലമ്പൊലിക്ക് വർണാഭമായ സമാപനം

രണ്ടു ദിവസമായി (ഒക്ടോ. 16, 17 ) അരങ്ങേറിയ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കലോത്സവം - ചിലമ്പൊലി - 23 ന് വർണാഭമായ സമാപനം. പ്രമുഖ സംഗീതജ്ഞയും, കാട്ടിക്കുളം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ സംഗീതാധ്യാപികയുമായ അഞ്ജന എസ്. കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , പ്രധാനാധ്യാപകൻ ജോയ് വി.സ്കറിയ, അഡ്വ. സി.വി ജോർജ് , പ്രോഗ്രാം കൺവീനർ കെ. സുനിൽകുമാർ , ടി.ടി. രജനി എന്നിവർ പ്രസംഗിച്ചു. മൂന്ന് വേദികളിലായി നടന്നു വന്ന കലോത്സത്തിൽ യഥാക്രമം ഗ്രീൻ, റെഡ് ഹൗസുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾക്കർഹരായി. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്തു. സമാപന സമ്മേളനത്തോടനുബന്ധിച്ച് ചൂട്ട് നാടൻ പാട്ടു സംഘം അവതരിപ്പിച്ച പാട്ടരങ്ങ്‌ ശ്രദ്ധേയമായി.


അന്താരാഷ്ട്ര ബാലികാദിനം

അന്താരാഷ്ട്ര ബാലികാദിനത്തോടനുബന്ധിച്ച് ഹൈസ്‌കൂൾതലം വിദ്യാർത്‌ഥിനികൾക്കായി ജലഛായ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു .9 H ലെ മീനാക്ഷി ഷിജു ഒന്നാംസ്ഥാനത്തോടെ ജില്ലാതല മത്സരത്തിന് യോഗ്യതനേടി


എൻ.ഡി.ആർ.എഫ് പരിശീലനം നൽകി

പ്രകൃതി ദുരന്തങ്ങളും അപകടങ്ങളും സംഭവിക്കുമ്പോൾ കൈക്കൊള്ളേണ്ട സുരക്ഷാമാർഗങ്ങളെക്കുറിച്ച് ദേശീയ ദുരന്തനിവാരണ സേനയുടെ ( എൻ.ഡി.ആർ.എഫ് ) നേതൃത്വത്തിൽ വിദ്യാർഥികൾക്ക് വിദഗ്‌ധ പരിശീലനം നൽകി. മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ഡി.എം.ക്ലബ്ബ് അംഗങ്ങൾക്കായി നൽകിയ പരിശീലനത്തിന് എൻ.ഡി. ആർ എഫ് ആരക്കോണം ഫോർത്ത് ബറ്റാലിയൻ അംഗങ്ങളായ ടി.എസ്. മുരളീകൃഷ്ണൻ ,മാരിമുത്തു തിരുനെൽവേലി, വൈശാഖ് കെ. ദാസ് , രവികുമാർ , എച്ച്ഹരീഷ് കുമാർ , കെ.എം രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി. ഡോ. ബാവ കെ. പാലുകുന്ന് അധ്യക്ഷത വഹിച്ചു. ടി.വി ജോണി, എൻ.ജി ശിവൻ, എൻ.പ്രമീള, ടി.വി. കുര്യാക്കോസ്, അനുപമ കെ. ജോസഫ് എന്നിവർ പ്രസംഗിച്ചു.

സ്കൂൾ കായികമേള ആരംഭിച്ചു

അറുപത്തി അഞ്ചാമത് സംസ്ഥാന കായിക മേളയുടെ ഭാഗമായുള്ള ദ്വിദിന സ്കൂൾതലകായിക മത്സരങ്ങൾക്ക് മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കം കുറിച്ചു. മീനങ്ങാടി സബ് ഇൻസ്പെക്ടർ സി. രാം കുമാർ ഉദ്ഘാടനം ചെയ്തു. മുൻ കായികാധ്യാപകനും പരിശീലകനുമായ എം.ജ്യോതികുമാർ പതാക ഉയർത്തി. എസ്.എം.സി ചെയർമാൻ അഡ്വ. സി.വി ജോർജ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , വൈസ് പ്രിൻസിപ്പാൾ ജോയ് വി. സ്കറിയ . കെ.രാമചന്ദ്രൻ , എസ്. ഹാജിസ് , ഷാജി പാറക്കണ്ടി, ഡോ. വി.കെ.വിജേഷ് , അമല ജോണി, കെ. അനിൽ കുമാർ , ഡോ. ബാവ കെ. പാലുകുന്ന്, ടി.പി ബിജു എന്നിവർ പ്രസംഗിച്ചു.

ബേഠി ബച്ചാവോ ബേഠി പഠാവോ -രക്ഷിതാക്കൾ ക്കു ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി

ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ ഭാഗമായി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ മീനങ്ങാടി 12/09/23 ന് 2മണിക്ക് രക്ഷിതാക്കൾ ക്കു ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി ഈ പ്രോഗ്രാമിന്റെ ഉത്ഘാടനം PTA പ്രസിഡന്റ്‌ പ്രിമേഷ് അവർകളുടെ അദ്ധ്യക്ഷ യിൽ സ്കൂൾ ഹെഡ്മാസ്റ്റർ ജോയ് വി സ്‌കറിയ ഉത്ഘാടനം ചെയ്തു. Life skill ട്രെയിൻർ ആയ മുഹമ്മദ് സാലി Postive Parenting എന്ന വിഷയത്തിൽ ക്ലാസ്സ്‌ എടുത്തു. കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ കുടുംബന്തരീക്ഷത്തിൽ മാതാപിതാക്കാൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ക്ലാസ്സിൽ വിശദികരിച്ചു.ക്ലാസ്സിൽ പങ്കെടുത്തവരുടെ സംശയങ്ങൾ പരിഹരിച്ചു, ക്ലാസ്സ്‌ അവസാനിപ്പിച്ചു.

ബേഠി ബച്ചാവോ ബേഠി പഠാവോ -വിദ്യാർത്ഥിനി കൾക്കു ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.

ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ ഭാഗമായി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ മീനങ്ങാടിയിൽ 13/09/23 ന് 3മണിക്ക് വിദ്യാർത്ഥിനി കൾക്കു ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. മീനങ്ങാടികമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്റർലെ counsellor കുമാരി ആർഷ life skill എഡ്യൂക്കേഷൻ എന്ന വിഷയത്തിൽ ക്ലാസ്സ്‌ എടുത്തു.self awareness, മികച്ച ആശയംവിനിമയ ത്തിന്റെ ആവശ്യകത എന്നിങ്ങനെ life skill കൾ വിവിധ ആക്ടിവിറ്റി കളി ലൂടെ കുട്ടികൾക്കു ബോധ്യപ്പെടുത്തി. ക്ലാസ്സിൽ പങ്കെടുത്തവരുടെ സംശയങ്ങൾ പരിഹരിച്ചു, ക്ലാസ്സ്‌ അവസാനിപ്പിച്ചു.

പെർഫെക്റ്റ് -ആർച്ചറി പരിശീലനം 'ARMOUR '

അക്കാദമിക മികവിനായി വിദ്യാർത്‌ഥികളുടെ ശാരീരിക മാനസിക വൈകാരിക ആരോഗ്യം മെച്ചപ്പെടുത്തുവാൻ PERFECT GHSS MEENANGADI എന്ന പദ്ധതീയുടെ ഭാഗമായി വിദ്യാർ്‌തഥികൾക്കായി ഫ്യൂച്ചർ ഒളിമ്പ്യൻ പ്രൊഫഷണൽ ആർച്ചറി ട്രെയിനിങ് ,ഫിസിക്കലി ചലഞ്ചേഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയുമായി സഹകരിച്ച് കുട്ടികൾക്ക് ആർച്ചറി പരിശീലനം നൽകി കൃപാഭായ് കെ കെ ആയിരുന്നു ആർച്ചറി ട്രെയിനർ വായനാട് ജില്ലാ എസ് എസ് കെ പ്രോജക്ട് കോർഡിനേറ്റർ അനിൽകുമാർ പരിശീലനം ഉത്‌ഘാടനം ചെയ്‌തു .ഷിവി കൃഷ്ണൻ ,പ്രിമേഷ് എം വി ,സി വി ജോർജ് ,പ്രീത ,ഹാജീസ് ,ജോയ് വി സ്‌കറിയ ,ബാവ പാലുകുന്ന് ,ജോസ് പി ടി ,ശിവൻ എൻ ജെ എന്നിവർ സംസാരിച്ചു


വായനാ മത്സരം 2023

കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി നടത്തുന്ന വായനാ മത്സരം 2023 സെപ്റ്റംബർ 11 മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രറി ഹാളിൽ നടന്നു. മീനങ്ങാടി എ കെ ജി സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ 45 കുട്ടികൾ പങ്കെടുത്തു. താഴെപ്പറയുന്നവർ വിജയികളായി ഒന്നാംസ്ഥാനം - നിളാരവതി ആർ 10 G രണ്ടാം സ്ഥാനം - ദേവനന്ദ വി ജെ 10 A സെൻഹ കെ 10 G വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ക്വിസ് മത്സരം കൂടാതെ ചെറു വാക്യങ്ങളിൽ ഉള്ള ചോദ്യവും വിശദീകരണ ചോദ്യങ്ങളും കൊണ്ട് സമ്പന്നമായിരുന്നു വായനാ മത്സരം.


ശാസ്‌ത്രോത്സവം 2023 -24

സ്കൂൾതല ശാസ്ത്രോത്സവം 5 - 9 - 2023 ന് സ്‌കൂളിലെ വിവിധ വേദികളിൽ വച്ച് നടന്നു. പി ടി എ പ്രസിഡന്റ് പ്രീമീഷ് എം വി മേള ഉത്ഘാടനം ചെയ്‌തു . എം പി ടി എ പ്രസിഡന്റ് പ്രീത കനകൻ ,ജോയ് വി സ്‌കറിയ ,ബിജു ടിപി തുടങ്ങിയവർ സംസാരിച്ചു . ഗണിതം , സോഷ്യൽ സയൻസ് ,സയൻസ്, പ്രവർത്തിപരിചയ മേള ,ഐ ടി മേളകളിൽ ഒന്നാം സ്ഥാനം ലഭിച്ചവരെ പി ടി എ അഭിനന്ദിച്ചു

പെർഫെക്ട് പ്രോജക്ടിന്റെ ഭാഗമായി ഭൗതിക കൗതുകം

വിദ്യാർത്ഥികളുടെ സമഗ്രപുരോഗതി ലക്ഷ്യമാക്കി മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടപ്പിലാക്കി വരുന്ന പെർഫെക്ട് പ്രോജക്ടിന്റെ ഭാഗമായി ഭൗതിക കൗതുകം - ശാസ്ത്രാവബോധ ശിൽപശാല സംഘടിപ്പിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല വിസിറ്റിംഗ് പ്രൊഫസറും പ്രമുഖ സയന്റിസ്റ്റുമായ ഡോ. ടി.ആർ അനന്തകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. ഭൗതിക ശാസ്ത്ര പഠനം ലളിതവും അനായസവുമാക്കി മാറ്റാനും , ഭാവി തലമുറയിൽ ശാസ്ത്രാവബോധം വളർത്താനും സഹായകമായ പഠന പ്രവർത്തനങ്ങളാണ് ശിൽപശാലയുടെ ഭാഗമായി സംഘടിപ്പിച്ചത്. പി.ടി.എ പ്രസിഡണ്ട് എം.വി. പ്രിമേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , പ്രോഗ്രാം കോഡിനേറ്റർ ആശാരാജ്, അഡ്വ. സി.വി ജോർജ് , പ്രീത കനകൻ, ഡോ. ബാവ കെ. പാലുകുന്ന്, പി.ടി.ജോസ് , ജുബിഷ ഹാരിസ്, കെ.പി നുമ എന്നിവർ പ്രസംഗിച്ചു.


ആർപ്പോ ഈറോ ......

കോവിഡിന് ശേഷം വന്നെത്തിയ ഓണത്തെ ആഘോഷമാക്കി മീനങ്ങാടി സ്‌കൂൾ ഹയർസെക്കണ്ടറി ,സെക്കണ്ടറി ,യു പി വിഭാഗങ്ങളിലായി വിവിധമത്സരങ്ങൾ സംഘടിപ്പിച്ചു .വളരെ ആവേശത്തോടെ കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു .തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയുമുണ്ടായിരുന്നു

ചാന്ദ്രയാൻ -3 ലാൻഡിംഗ് ആവേശത്തോടെ കുട്ടികൾ


സ്വതന്ത്രദിനം ആഘോഷിച്ചു

മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ സ്വാകന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ പതാക ഉയർത്തി. പി.ടി എ പ്രസിഡണ്ട് എം.വി പ്രിമേഷ് , ഡോ. ബാവ കെ. പാലുകുന്ന്, പ്രീത കനകൻ, സാരംഗി ചന്ദ്ര, കെ. അനിൽ കുമാർ , ടി.പി ബിജു, പി.ടി. ജോസ് എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾക്കായി, പ്രശ്നോത്തരി, കൊളാഷ്, ദേശഭക്തിഗാനാലാപനം എന്നീ ഇനങ്ങളിൽ മത്സരം നടത്തി


മലയാളത്തിളക്കം

പുതിയ അധ്യയന വർഷം കുട്ടികൾ സ്കൂൾ അന്തരീക്ഷവുമായി പരിചയപ്പെട്ടു കഴിഞ്ഞപ്പോൾ 5, 6, 7 ക്ലാസുകളിലെ കുട്ടികളുടെ പഠന നിലവാരം മനസ്സിലാക്കുന്നതിന് വേണ്ടി , എല്ലാ ക്ലാസിലും ഒരേ ദിവസം ഒരേ ചോദ്യ പേപ്പർ നല്കി പ്രീ ടെസ്റ്റ് നടത്തി. മലയാളത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടിളെ ഓരോ ക്ലാസിൽ നിന്നും കണ്ടെത്തി. ഈ കുട്ടികളെ എഴുതാനും വായിക്കാനും കഴിയുന്നവരായി മാറ്റുന്നതിന് വേണ്ട പ്രവർത്തനം SRG മീറ്റിങ്ങിൽ ആലോചിച്ച് കണ്ടെത്തിയതാണ് മലയാളത്തിളക്കം . ഈ പരിപാടിയുടെ നിർവ്വഹണ ചുമതല സിജി കെ ഐസക്ക് , ബിജോ പോൾ കെ എന്നി അധ്യാപകർക്കാണ്. Up വിഭാഗത്തിൽ ആകെയുള്ള 526 ൽ 76 കുട്ടികളെ ( 14 ശതമാനം) ആണ് ഈ പരിപാടിയിലേക്ക് തിരഞ്ഞെടുത്തത്. ഈ കുട്ടികളുടെ രക്ഷിതാക്കളുടെ മീറ്റിങ്ങ് വിളിച്ച് ചേർത്ത് മലയാളത്തിളക്കം അവരെ ബോധ്യപ്പെടുത്തി. ആഴ്ചയിൽ 4 ദിവസം തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 9 to 9.45 വരെ സ്കൂൾ ലൈബ്രറിയിൽ വച്ച് ICT ഉപയോഗിച്ച് രണ്ട് അധ്യാപകർ വീതം ക്ലാസ് എടുത്ത് വരുന്നു.

മലയാളത്തിളക്കിന്റെ സമീപനം

  • കുട്ടികൾക്ക് ലയിച്ചു ചേരാൻ സഹായകമായ ഭാഷാനുഭവത്തിന്റെ പ്രാധാന്യം.
  • കുട്ടികളുടെ ചിന്തയിൽ നിന്നും പാഠങ്ങൾ രൂപപ്പെടുത്തൽ
  • കുട്ടിയെഴുത്ത് , ടീച്ചറെഴുത്ത് , പൊരുത്തപെടൽ , തിരുത്തിയെഴുത്ത്.
  • സ്വയം തിരുത്തൽ .
  • ഉച്ചാരണ വ്യക്തതയോടെയുള്ള പറഞ്ഞെഴുത്ത്.
  • വ്യക്തിഗത ശ്രദ്ധയും ക്ലാസ് ക്രമീകരണവും.

PERFECT മീനങ്ങാടി സ്‌കൂളിന്റെ തനതായ പ്രോജക്‌ട്

Programme for Educational Rejuvenation and Focused Excellence through Comprehensive Transformation

വിദ്യാഭ്യാസ നവീകരണത്തിനും , കേന്ദ്രീകൃത മികവിനുമായുള്ള സമഗ്ര പരിവർത്തന പദ്ധതിയാണ് പെർഫെക്ട് . അക്കാദമിക - കലാ-കായിക- നൈപുണിയധിഷ്ഠിത - മാനസിക- വൈകാരികാരോഗ്യ പരിപാടിയെന്ന നിലയിലാണ് പെർഫെക്ട് വിഭാവനം ചെയ്തിരിക്കുന്നത്. സ്കൂളിലെ എല്ലാ വിഭാഗങ്ങളിലേയും എല്ലാ കുട്ടികളുടേയും സമഗ്ര വികാസമാണ് പദ്ധതിയുടെ ലക്ഷ്യം.

ലക്ഷ്യങ്ങൾ

1 അക്കാദമിക മേഖലയിലെ മെച്ചപ്പെടലിനും നവീകരണത്തിനും.

2 ജീവിത നൈപുണികളുടെ മെച്ചപ്പെടലിന്

3 പഠനത്തിനൊപ്പം സംരംഭകത്വ പരിശീലനത്തിനും നൈപുണികളുടെ വികാസത്തിനും .

4 കലാ-കായിക മേഖലയിലെ വികാസത്തിന്

5 മാനസിക- വൈകാരികാരോഗ്യത്തിന്റെ മെച്ചപ്പെടലിനും ഭിന്ന കഴിവുകളുടെ പ്രോത്സാഹനത്തിനും

6 ഓരോ കുട്ടിയുടേയും വ്യക്തിഗത പുരോഗതിയ്ക്കും സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനും

7 ഗോത്രവിഭാഗം കുട്ടികളുടെ അക്കാദമിക ആശയ വിനിമയ മികവിന്

ടാർജറ്റ് ഗ്രൂപ്പ്


സ്കൂളിലെ യു.പി തലം മുതൽ ഹയർ സെക്കന്ററി തലം വരെയുള്ള എല്ലാ കുട്ടികളും പദ്ധതിയുടെ ടാർജറ്റ് ഗ്രൂപ്പാണ്. ഓരോ കുട്ടിയും താല്പര്യവും അഭിരുചിയും പ്രകടിപ്പിക്കുന്ന മേഖലയിലേക്ക് അവരെ എത്തിക്കുകയും വിദഗ്ധ പരിശീലനം നൽകി മികവിലേക്ക് നയിക്കുകയുമാണ് ഉദ്ദേശിക്കുന്നത്. ബഹുമുഖ ബുദ്ധീ വികാസത്തിലൂടെയുള്ള പ്രവർത്തന പദ്ധതികളാണ് ടാർജറ്റ് ഗ്രൂപ്പിനായി ആസൂത്രണം ചെയ്യുന്നത്.

പദ്ധതിയിൽ ആരെല്ലാം

കുട്ടികൾ, അധ്യാപകർ, പി.ടി.എ , എസ്.എം.സി, എം.പി.ടി.എ അംഗങ്ങൾ, പൂർവ്വ വിദ്യാർത്ഥികൾ, മുൻ അധ്യാപകർ, സവിശേഷ മേഖലകളിൽ വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന വ്യക്തികൾ എന്നിവരെയെല്ലാം സേവനം ഉപയോഗിച്ചു കൊണ്ടാണ് പദ്ധതി നിർവഹിക്കാനുദ്ദേശിക്കുന്നത്.

പ്രവർത്തന പദ്ധതി

ശനിയാഴ്ചകൾ, അവധി ദിവസങ്ങൾ, സ്കൂൾ ദിവസങ്ങളിലെ ഇടവേളകൾ എന്നിങ്ങനെ ഉപയോഗിച്ച് കുട്ടികളുടെ അക്കാദമികവും, കലാ-കായികപരവും, മാനസിക വൈകാരികപരവും നൈപുണി കേന്ദ്രീകൃതവുമായ ശേഷികൾ വികസിപ്പിക്കുകയെന്നതാണ് പെർഫെക്ട് . സംഘ- സഹവർത്തിത പഠന രീതികൾ, പിയർ ടീച്ചിംഗ് , വിദഗ്ധ പരിശീലനം എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാണ്. ഓരോ മേഖലയുടെയും പ്രവർത്തനത്തിനായി ഒരു ടീച്ചർ കോ ഓർഡിനേറ്ററും ഒരു സ്റ്റുഡന്റ് കോ ഓർഡിനേറ്ററുമുണ്ടാവും. പൊതുവായി പെർഫെക്ട് പദ്ധതിയ്ക്കായി ഒരു ടീച്ചർ കോ - ഓർഡിനേറ്ററും സ്റ്റുഡന്റ് കോ-ഓർഡിനേറ്ററുമുണ്ടാവും. പ്രിൻസിപ്പാൾ, എച്ച് എം, പി.ടി.എ , എം.പി. ടി.എ പ്രസിഡന്റുമാർ , എസ്.എം.സി ചെയർമാൻ , കോ-ഓർഡിനേറ്റർമാർ എന്നിവരടങ്ങുന്ന എക്സി. കമ്മിറ്റിയായിരിക്കും പെർഫെക്ടിന്റെ ഗവേണിംഗ് ബോഡി.

മേഖലകൾ

4 മേഖലകളിലായാണ് പെർഫെക്ടിന്റെ പ്രവർത്തനങ്ങളെ ഉൾപ്പെടുത്തിയിട്ടുള്ളത്.

1 അക്കാദമിക തലം

പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുള്ള കുട്ടികളുടെ അക്കാദമിക നിലവാര വർധനയാണ് ലക്ഷ്യം. ഓരോ ക്ലാസിലും ഘട്ടത്തിലും കുട്ടികൾ ആർജിക്കേണ്ട മികവുകൾ ഉണ്ടായിട്ടുണ്ടോ എന്ന പരിശോധന ആവശ്യമാണ്. ഏഴാം ക്ലാസിലും ഒമ്പതാം ക്ലാസിലും എൻ.എസ്.എസ് വോളന്റിയർമാരുടെ സഹായത്തോടെ പ്രീ ടെസ്റ്റും, പോസ്റ്റ് ടെസ്റ്റും നടത്തി മികവുകൾ പരിശോധിക്കുകയും അടിസ്ഥാന ശേഷികൾ ആർജിച്ചുവെന്ന് സ്കൂളിന് പ്രഖ്യാപിക്കുകയും ചെയ്യാവുന്നതാണ്. ലാംഗ്വേജ് ലാബ്, ഭാഷാ കേളി എന്നിവയിലൂടെ ഭാഷാപരമായ ശേഷികൾ വർധിപ്പിക്കാനുദ്ദേശിക്കുന്നു.. സ്കൂളിൽ പൊതുവായി ഒരു ലാംഗ്വേജ് ലാബ് സെറ്റ് ചെയ്തുകൊണ്ട് എല്ലാ വിഭാഗങ്ങളിലെയും ഭാഷാപരമായ കഴിവുകൾ വർധിപ്പിക്കാൻ കഴിയും. യു.പി.യിൽ USS പരിശീലനത്തിനായി മുതിർന്ന ഹയർ സെക്കന്റ്റി കുട്ടികളുടെ സഹായം തേടാം. വായന, എഴുത്ത്, ഗണിതം എന്നിവ ഉറപ്പിക്കുന്നതിനും മുതിർന്ന കുട്ടികളുടെ സേവനം ഉപയോഗിക്കാം. സയൻസ് വിഷയങ്ങളിൽ ആക്ടിവിറ്റി ലാബ് ഉപയോഗപ്പെടുത്താം.

2 നൈപുണിയധിഷ്ഠിതം

കുട്ടികളുടെ നൈപുണീ വികാസത്തിനും പഠനത്തിനൊപ്പം ഏതെങ്കിലും തൊഴിലിലും വൈദഗ്ധ്യമുള്ളവരാക്കുകയും ചെറിയ വരുമാനം നേടാൻ പ്രാപ്തമാക്കുകയും എന്ന ലക്ഷ്യത്തോടെ സേവാഗ്രാം പദ്ധതി സ്കൂളിൽ നടന്നു വരുന്നുണ്ട്. കൈ തറി ഉപയോഗിച്ചുള്ള ചവിട്ടി നിർമ്മാണം, നോട്ടുബുക്ക് നിർമ്മാണം, എൽ.ഇ.ഡി ബൾബ് നിർമ്മാണം, കൂൺ കൃഷി, വീട്ടുകൃഷി എന്നിവയെല്ലാം സേവാഗ്രാം പദ്ധതിയുടെ ഭാഗമാണ്. പ്രസ്തുത മേഖലകളിൽ വൈദഗ്ധ്യമുള്ള വ്യക്തികളേയും , പരിശീലനം ലഭിച്ച എൻ.എസ് എസ് വോളന്റിയർമാരും ഒഴിവു സമയങ്ങളിലും അവധി ദിവസങ്ങളിലും കുട്ടികൾക്ക് പരിശീലനം നൽകുന്നതാണ്. ഗാന്ധിയൻ മാതൃകയിലുള്ള അടിസ്ഥാന വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാണിത്. സംരംഭകത്വ മനോഭാവം സൃഷ്ടിക്കലും ശേഷി ആർജിക്കലും പദ്ധതിയിൽ ഉൾപ്പെടുന്നു.

ശാരീരിക- മാനസിക- വൈകാരിക തലം

കുട്ടിയുടെ സമഗ്ര വികാസമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. യു.എൻ. ഒ നിർദ്ദേശിച്ച ലൈഫ് സ്കിൽ എജ്യൂക്കേഷന്റെ ഭാഗമായി പ്രതിസന്ധികളെ നേരിടാനും , മാനസിക വൈകാരികാരോഗ്യം നിലനിർത്താനും, പോസിറ്റീവ് ചിന്തകളും , മികച്ച ആശയവിനിമയശേഷിയും, സമയ ക്രമീകരണവും പാലിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിന് തീയേറ്റർ സങ്കേതമുപയോഗിക്കുകയാണ് ചെയ്യുന്നത്. ഒപ്പം വിദഗ്ധരുടെ ക്ലാസുകളുമുണ്ടാവും. അപ്ലൈഡ് തീയേറ്റർ മാർഗ്ഗങ്ങളും , യോഗയും ,കൗൺസലിംഗ് സങ്കേതങ്ങളുപയോഗിച്ച് മികച്ച മാനസിക വൈകാരികാരോഗ്യ പദ്ധതി സ്കൂൾ നടപ്പിലാക്കും.

സമൂഹ ബന്ധിതം

സ്കൂളും സമൂഹവും തമ്മിലുള്ള ബന്ധം ശക്തമാക്കാനും കുട്ടികളെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കാനുമുള്ള വിവിധ പദ്ധതികളാണിത്. പെയിൻ ആന്റ് പാലിയേറ്റീവ് പ്രവർത്തനങ്ങൾ, മീനങ്ങാടി കാർബൺ ന്യൂടൽ പദ്ധതി, ദിനാചരണങ്ങൾ , എൻ.എസ്.എസ് പ്രവർത്തനങ്ങൾ എന്നിവയെല്ലാം സ്കൂൾ കമ്മ്യൂണിറ്റിയുടെ സഹായത്തോടെ നിർവഹിക്കാൻ കഴിയും. സ്കൂളിന്റെ പ്രവർത്തനങ്ങൾ സമൂഹത്തെ അറിയിക്കുന്നതിനുള്ള മികവുത്സവങ്ങൾ നടത്തുന്നതാണ്.

ലഹരി വിരുദ്ധ ദിനം ആചരിച്ചു.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ പരിപാടികളോടെ ആചരിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.എസ് വിനീഷ് മുഖ്യ പ്രഭാഷണം നടത്തി. സിവിൽ എക്സൈസ് ഓഫീസർ എം.സി സനൂപ്, പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, ബാവ കെ. പാലുകുന്ന്, റഷ തഷ്‌രീഫ്, സാന്ദ്ര തെരേസ ആന്റണി എന്നിവർ പ്രസംഗിച്ചു പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ അസംബ്ലി, പോസ്റ്റർ പ്രദർശനം, രചനാ മത്സരങ്ങൾ എന്നിവയും നടത്തി.

 

ഡ്രൈ ഡേ സ്‌പെഷ്യൽ അസംബ്‌ളി

അന്താരാഷ്‌ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ആരോഗ്യ അസംബ്‌ളി നടത്തി .ലഹരിയുടെ ഭീകരതയെ കുട്ടികൾക്ക് അസ്സംബ്ലിയിൽ വച്ച് വിശദീകരിച്ചു .

 

സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി.

മീനങ്ങാടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി. ഗവ.ഹൈസ്ക്കൂൾ അതിരാറ്റുകുന്നിലെ അധ്യാപകൻ ശ്രീ.സജേഷ് മാഷാണ് ഉദ്ഘാടനംനടത്തിയത്. ഹെഡ്മാസ്റ്റർ ശ്രീ.ജോയ് വിസ്കറിയ സ്വാഗതം ആശംസിച്ചു.പ്രിൻസിപ്പൽ ശ്രീ.ഷിവി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. വായനദിനവുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചവർക്ക് സമ്മാനങ്ങൾ നല്കി.

10-ാം തരം വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു

മീനങ്ങാടി ഗവ: ഹയർ സെക്കൻ്ററി സ്കൂളിലെ 10-ാം തരം വിദ്യാർത്ഥികൾക്കായി സ്കൂൾ PTA യുടെ ആഭിമുഖ്യത്തിൽ 2023 ജൂൺ 8 ന് മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു, ജില്ലയിലെ അറിയപ്പെടുന്ന മോട്ടിവേഷൻ സ്പീക്കറും, കൗൺസിലറും, കൽപ്പറ്റയിൽ പഠന പിന്നോക്കം നില്ക്കുന്ന കുട്ടികൾക്ക് പിന്തുണ നല്കാനായി നടത്തുന്ന SPACE എന്ന സ്ഥാപനത്തിൻ്റെ നടത്തിപ്പുകാരനുമായ ജോസഫ് സർ, പിണങ്ങോട് WMO ഹയർ സെക്കൻ്ററി സ്കൂളിലെ അധ്യാപകൻ ബിഷർ സർ എന്നിവർ ക്ലാസ്സിന് നേതൃത്വം നല്കി പ്രിൻസിപ്പൽ ഷിവി കൃഷ്ൻ സ്വാഗതവും, ഹെഡ്മാസ്റ്റർ ജോയ് വി സ്കറിയ നന്ദിയും പറഞ്ഞു

വായനദിനം വിവിധപരിപാടികൾ സംഘടിപ്പിച്ചു

സ്‌കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബ്കളുടെ നേതൃത്തത്തിൽ വായനാദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഹയർസെക്കണ്ടറി വിഭാഗത്തിൽ എൻ എസ് എസ്സും ഹൈസ്‌കൂൾ വിഭാഗത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയും പരിപാടികൾക്ക് നേതൃത്തം നൽകി ,കുട്ടികൾക്ക് വായനദിനസന്ദേശം നൽകി.

 
വായനദിന പ്രതിജ്ഞ