ഗവൺമെന്റ് എച്ച്ഡബ്ല്യൂഎൽപിഎസ്സ് ദേവർപുരം/ ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
16:04, 7 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Devarpuram (സംവാദം | സംഭാവനകൾ) ('ഭൗതിക സാഹചര്യങ്ങളും പഠന സൗകര്യങ്ങളും അധികം ഇല്ലായിരുന്ന ഈ സ്ഥലത്തു കുട്ടികൾ സ്കൂളിലേക്കു പോകുമായിരുന്നില്ല. സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന കുടുംബത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഭൗതിക സാഹചര്യങ്ങളും പഠന സൗകര്യങ്ങളും അധികം ഇല്ലായിരുന്ന ഈ സ്ഥലത്തു കുട്ടികൾ സ്കൂളിലേക്കു പോകുമായിരുന്നില്ല. സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മഹാനായ ശ്രീ. കെ ജെ ഈനോസ് 1955 ൽ ഒരു താത്കാലിക ഷെഡ് കെട്ടി കുട്ടികൾക് വിദ്യാഭാസം കൊടുക്കാൻ തുടങ്ങി. തികഞ്ഞ മനുഷ്യ സ്നേഹിയും പണ്ഡിതനും ആയിരുന്നു അദ്ദേഹം. അങ്ങനെ 1955 ൽ തുടങ്ങിയതാണ് ഈ വിദ്യാലയം. തുടർന്ന് 1957 ൽ സർക്കാർ ഈ വിദ്യാലയം ഏറ്റെടുക്കുകയും പൂവാർ സ്വദേശി ശ്രീ. ഹസനിൽ നിന്നും ഒരു ഏക്കർ, 20 സെൻ്റ് സ്ഥലം സർക്കാർ വാങ്ങിക്കുകയും ഗവണ്മെൻ്റ് എച്ച് ഡബ്ള്യു എൽ പി എസ് ദേവർപുരം എന്ന പേര് നൽകി ഒരു പൊതുവിദ്യാലയം ആയി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.