മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റൽ കൈറ്റ്സ്
ഐ.ടി ക്ലബ്ബ് എന്ന പേരിൽ ആരംഭിച്ച ക്ലബ്ബ് 2016 അധ്യയന വർഷം മുതൽ "കുട്ടികൂട്ടം "എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി, എന്നാൽ ഒരു വർഷത്തിനു ശേഷം 2018 ജനുവരി മുതൽ "ലിറ്റൽ കൈറ്റ്സ് "എന്ന് നാമകരണം ചെയ്യപ്പെട്ടു .കൈറ്റ് മിസ്ട്രെസ്സ്മാരായി ശ്രീമതി. റോഷിനി റോബർട്ടും, ശ്രീമതി. സുമിനാമോൾ കെ. ജോൺും തിരഞ്ഞെടുക്കപ്പെട്ടു .പ്രത്യേക എൻട്രൻസ് പരീക്ഷ നടത്തി വിജയിച്ച 40 കുട്ടികളെയാണ് ക്ലബ്ബ് അംഗങ്ങളാക്കിയിരിക്കുന്നത്. ആനിമേഷൻ, മലയാളം കമ്പ്യൂട്ടിങ്, സൈബർ സുരക്ഷ, ഹാർഡ് വെയർ, ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളാണ് ക്ലബ്ബ് അംഗങ്ങൾ പരിശീലിക്കേണ്ടത്. ആദ്യം പൊതുവായി പഠിക്കുകയും പിന്നീട് ഏതെങ്കിലുമൊന്ന് ഐഛീകമാക്കുകയും ചെയ്യാം. എല്ലാ ബുധനാഴ്ചകളിലും, അവധി ദിനങ്ങളിലുമാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഓണം, ക്രിസ്തുമസ് എന്നീ വേളകളിൽ നോൺ റെസിഡൻഷ്യൽ ക്യാമ്പുകളും നടത്തപ്പെടുന്നു. സ്കൂൾ ഐ.ടി ലാബ് പരിപാലനം, ഡെസ്ക്ടോപ്പ് ക്ലീയറിംഗ്, സ്മാർട്ട് ക്ളാസ് പരിപാലനം, സ്കൂൾവിക്കി അപ്ഡേഷൻ എന്നിവയും ക്ലബ്ബ് അംഗങ്ങളുടെ ചുമതലയാണ് .
ഐ.ടി ക്ലബ് വിവര സാങ്കേതിക വിദ്യയുടെ എല്ലാ സൗകര്യങ്ങളും നമ്മുടെ സ്കൂളിൽ നടപ്പാക്കിയിട്ടുണ്ട് . ഇതിന്റെ സാരഥികളായ ശ്രീമതി. സുമിനാമോൾ കെ. ജോൺ, ശ്രീമതി. സുഷ ആന്റണി എന്നിവരുടെ നേതൃത്വത്തിൽ വളരെ മികച്ച രീതിയിൽ പ്രവർത്തനങ്ങൾ നടന്നുവരുന്നു. സേവന താല്പര്യമുളള 60 അംഗങ്ങളാണ് ക്ലബ്ബിൽ ഉള്ളത്. ഹൈസ്കൂളിലെ കുട്ടികൾക്കായി ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് ക്ലാസിലെ പരിശീലനം വളരെ മികച്ച രീതിയിൽ മുന്നോട്ടുപോകുന്നു. കുട്ടികൾ ക്രിയാത്മകമായ രീതിയിൽ അവരുടെ പ്രതിഭ തെളിയിക്കുകയും ചെയ്യുന്നു. സ്കൂളിലെ എല്ലാ അധ്യാപകർക്കും ഐടി മേഖലയിൽ നല്ല രീതിയിൽ പരിശീലനം കൊടുത്തു വരുന്നു.
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് -23
സെപ്റ്റം. 9 ശനിയാഴ്ച 9 മുതൽ 3.30 വരെലിറ്റിൽ കൈറ്റ്സ് 22-25 (Std IX) ബാച്ച് ന് ഏകദിന സ്കൂൾക്യാമ്പ് നടന്നു. കോട്ടയം സെൻ്റ് ആൻസ് ജി.എച്ച്എസ് അധ്യാപിക, ഫെബി അനു ജോസ്, ക്ലാസ് നയിച്ചു, സ്ക്രാച്ച് ഗെയിം ,പ്രോഗ്രാമിംഗ്, ആനിമേഷൻ എന്നിവ വിവിധ Software കളിലൂടെ കുട്ടികൾ പരിചയപ്പെട്ടു, Open Tonz എന്നആനിമേഷൻ Software ലൂടെ ഊഞ്ഞാലാട്ടം, programmingലൂടെ ഓണപൂക്കളം ,Scratch gameലൂടെ ചെണ്ടമേളം തുടങ്ങി വൈവിധ്യവും ആകർഷകവും മായ പഠനരീതിയും Activity യും Little kites ന് കൂടുതൽ വ്യത്യസ്തവും, നൂതനവും സാങ്കേതികവുമായഅറിവു പകർന്നു. കൈറ്റ് മാസ്റ്റഴ്സ് ലിൻസി, ബിന്ദുമോൾ എന്നിവർ ക്യാമ്പിനു നേതൃത്വം നല്കി.
ലോക ഫോട്ടോഗ്രഫി ദിനം 2023
ലോക ഫോട്ടോഗ്രഫി ദിന (ആഗ. 19 )ത്തിനോടനുബന്ധിച്ച് സ്കൂളിൽ ഫോട്ടോഗ്രഫി മത്സരം നടത്തുകയുണ്ടായി, വർണ്ണ വൈവിധ്യം കൊണ്ട് ആകർഷമായ ഫോട്ടോകളിൽ നിന്ന്,ഫസ്റ്റ് കൃഷ്ണവേണി ആർ കെ, സെക്കൻഡ് നേഹമറിയം ബോബൻ, വി.ബി ലോക ഫോട്ടോഗ്രഫി ദിന എന്നിവരെ വിജയികളായി തെരഞ്ഞെടുത്തു, ഓണക്കാല കാഴ്ചകളായായിരുന്നു മത്സര വിഷയം.മത്സരങ്ങൾക്ക് ലിറ്റിൽ കൈറ്റസ് ഐ. ടി ക്ലബംഗങ്ങൾ ലോക ഫോട്ടോഗ്രഫി ദിന പരിപാടികൾക്ക് നേതൃത്വം നല്കി..
പോസ്റ്റൽ വാരാചാരണം
തപാൽ സ്റ്റാമ്പോ അതെന്താ?’ എന്ന് ന്യൂജെൻ കുട്ടികൾ ആരെങ്കിലും ചോദിച്ചാൽ അതിശയിക്കാനൊന്നുമില്ല. ലോകത്തിന്റെ ഏതുകോണിലേക്കും സെക്കൻഡുകൾകൊണ്ട് വിവരങ്ങൾ കൈമാറാൻ കഴിയുന്ന ഡിജിറ്റൽ യുഗത്തിൽ ആശയവിനിമയത്തിന് കത്തുകളെ മാത്രം ആശ്രയിച്ചിരുന്ന ഒ.ഒരു കാലത്തെക്കുറിച്ച് അവർക്കത്ര ധാരണ ഉണ്ടാകണമെന്നില്ല. ദിവസങ്ങളോളം സഞ്ചരിച്ച് മേൽവിലാസക്കാരനെ തേടിയെത്തുന്ന തപാൽ കവറിന്റെ ഒരു മൂലയിൽ, പുഞ്ചിരിതൂകുന്ന ഭംഗിയുള്ളൊരു കടലാസ് തുണ്ട് . ഒറ്റനോട്ടത്തിൽ ഇതാണു തപാൽ സ്റ്റാമ്പ്. എന്നാൽ ആ ഭംഗിയിൽ ലയിച്ച് അതിൻ്റെ പിന്നാലെ പോകുന്നവരെ അറിവിൻ്റെ അമൂല്യ ലോകത്തിലേയ്ക്കാണ് നമ്മെ കൊണ്ടു പോകൂന്നത്..
പോസ്റ്റൽ ദിനത്തിനോടനുബന്ധിച്ച് കോട്ടയം മൗണ്ട് കാർമ്മൽ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി Oct പന്ത്രണ്ടാം തിയതി രാവിലെ 10ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച്, ഹെഡ്മിസ്ട്രസ്, സി.ജയിൻ എ.എസ് ൻ്റെ അധ്യക്ഷ്യതയിൽ കൂടിയ മീറ്റിംഗിൽ, കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസ്,ASP റീനാ സൂസൻ മാത്യൂ പ്രഭാഷണം നടത്തി,
തുടർന്ന് 300 കുട്ടികൾ Digital India For New India എന്ന എന്ന വിഷയത്തിൽ പ്രധാനമന്ത്രിക്ക് കത്തെഴുതി.
എക്സിക്യട്ടിവ് മാർക്കറ്റിങ്ങ് ഓഫിസർമാരായലാലി മോൻ ഫിലിപ്പ്, ജസ്റ്റിൻ ജോസഫ് എന്നിവർ മത്സരങ്ങൾ ക്ക്, നേതൃത്വം നല്കി ഇൻലൻ്റിൽ ആദ്യമായി കത്തെഴുന്നത് കുട്ടികളിൽ, ആകാംഷയും കൗതുകവും ജനിപ്പിച്ചു.തുടർന്ന് കോട്ടയംYMCAഫിലാറ്റലി ക്ലബ് ,സ്കൂൾ ലൈബ്രറി ഹാളിൽ വിപുലമായസ്റ്റാമ്പ് ശേഖരണ പ്രദർശനം നടത്തി, നൂറ്റാണ്ടുകൾ പഴക്കമുള്ളതും വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള സ്റ്റാമ്പുകളുടെ ആകർഷകവും, വിഞ്ജാന പ്രദവുമായ ക കാഴ്ച വിദ്യാർത്ഥികൾക്ക് അമൂല്യമായ അറിവു പകർന്നു, കേരളത്തിലെ പ്രധാനഫിലാറ്റലിസ്റ്റ് മാരായ, KTജോസഫ്, അതീഷ് കുമാർ ജയിൻ, അബ്ദുൾ ഹക്കിം മുസ എന്നിവരുടെ സാന്നിദ്ധ്യവും, പ്രഭാഷണവും വിദ്യാർത്ഥികളെ അറിവിൻ്റെ വിപുലമായ ലോകത്തേയ്ക്ക് കൈപിടിച്ചു കൊണ്ടുപോയി.തുടർന്ന് ഹോബികളുടെ രാജ വായ സ്റ്റാമ്പുശേഖരണം, മൗണ്ട് കാർമ്മൽഫിലാറ്റ ലിൻക്ലബിൻ്റെ ഉദ്ഘാടനവും നടന്നു,പ്രവർത്തനങ്ങൾക്ക്, ലിറ്റിൽ കൈറ്റ്സ്, സീഡ് ക്ലബംഗങ്ങൾ, എൽസമ്മ,ലിൻസി, ബിന്ദു മോൾ എന്നിവർനേതൃത്വം നല്കി
33025-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 33025 |
യൂണിറ്റ് നമ്പർ | LK/2018/33025 |
അംഗങ്ങളുടെ എണ്ണം | 40+34=74 |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ലീഡർ | സിൽവിയ അന്ന |
ഡെപ്യൂട്ടി ലീഡർ | ആൻ പ്രകാശ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലിൻസി സെബാസ്റ്റ്യൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ബിന്ദുമോൾ പി.ഡി |
അവസാനം തിരുത്തിയത് | |
29-01-2024 | 33025 |