ഗവ. മുസ്ലീം എൽ പി സ്കൂൾ , അഴീക്കോട്/എന്റെ ഗ്രാമം
ചെമ്മരശ്ശേരിപ്പാറ അഴീക്കോട്
കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ അഴീക്കോട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചെമ്മരശ്ശേരിപ്പാറ.
കണ്ണൂർ നഗരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തിന് പടിഞ്ഞാറ് അറബിക്കടലും വടക്ക് വളപട്ടണം പുഴയുമാണ്.കണ്ണൂർ നഗരത്തിലെ പ്രാന്തപ്രദേശങ്ങൾ തെക്കുഭാഗത്തും വളപട്ടണം ചിറക്കൽ പഞ്ചായത്തുകൾ കിഴക്കുഭാഗത്തും സ്ഥിതി ചെയ്യുന്നു.
വളപട്ടണം ചിറക്കൽ പഞ്ചായത്തുകൾ കിഴക്കുഭാഗത്തും കണ്ണൂർ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങൾ തെക്കുഭാഗത്തും സ്ഥ്തി ചെയ്യുന്നു.
വളപട്ടണം നദി അറബിക്കടലിൽ പതിക്കുന്ന അഴീക്കോട് ഗ്രാമത്തിന്റെ വടക്കേ അറ്റത്താണ് അഴീക്കൽ തുറമുഖം. നദീതുറമുഖം, മത്സ്യബന്ധനതുറമുഖം എന്നിവ ഇവിടെ ഉണ്ട്.
പ്രശസ്ത മലയാള സാഹിത്യനിരൂപകനും പ്രാസംഗികനും ചിന്തകനുമായ സുകുമാർ അഴീക്കോടിന്റെ ജന്മസ്ഥലം കൂടിയാണ് അഴീക്കൽ.
സ്കൂളിന് അടുത്തുതന്നെയാണ് അദ്ദേഹത്തിന്റെ വീട് സ്ഥിതി ചെയ്യുന്നത്.
പൊതുസ്ഥാപനങ്ങൾ
- പ്രാഥമിക ആരോഗ്യകേന്ദ്രം
- വായനശാല
- അഴീക്കോട് സഹകരണ ബാങ്ക്
- കൃഷി ഓഫീസ്
- അഴീക്കോട് പഞ്ചായത്ത് കാര്യാലയം
ആരാധനാലയങ്ങൾ
- പള്ളിപ്പിരിയാരത്ത് ക്ഷേത്രം
- പരയങ്ങാട്ട് മുനീശ്വരക്ഷേത്രം
- മൊളോളം ശിവക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
അഴീക്കോട് ഈസ്റ്റ് എൽ.പി.സ്കൂൾ
അഴീക്കോട് സൗത്ത് യു.പി.സ്കൂൾ
ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ അഴീക്കോട്