എസ് ഡി വി ജി യു പി എസ് നീർക്കുന്നം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

നീർകുന്നം

നീർകുന്നം ഗ്രാമം

ആലപ്പുഴ ജില്ലയിലേ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചയത്തിൽ സ്ഥിതി ചെയ്യുന്ന ചെറിയ ഗ്രാമമാണ് നീർകുന്നം

ഭൂമിശാസ്ത്രം

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ പഞ്ചായത്തിലെ ചെറിയ ഗ്രാമമാണ്‌ നീർകുന്നം .താലൂക്കിലെ ഏറ്റവും പഴക്കം ചെന്ന വായനശാല നീർകുന്നതാണ് .ജനനി ഗ്രന്ഥശാല  എന്നാണ്  പേര് .തകഴിയുടെ ചെമ്മീൻ നോവലിൽ നീർകുന്നതിനെ  കുറിച്ച് പറയുന്നുണ്ട് .അറബിക്കടലിനടുത്താണ് ഈ ഗ്രാമം .നാഷണൽ ഹൈവേ ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്നുണ്ട് .മൽസ്യത്തൊഴിലാളികൾ കടലിൽ നിന്നുള്ള മൽസ്യബന്ധനം കൊണ്ട് ഉപജീവനം നടത്തുന്നു .

പ്രധാന പൊതു സ്ഥാപനങ്ങൾ

  • എസ് .ഡി .വി .ജി .യു .പി.എസ് .നീർകുന്നം
  • വണ്ടാനം മെഡിക്കൽ കോളേജ്
  • പോസ്റ്റോഫീസ്
  • കൃഷിഭവൻ
ആരാധനാലയങ്ങൾ
  • രക്തേശ്വരി ക്ഷേത്രം
  • കളരിദേവി ക്ഷേത്രം
  • കളപ്പുരക്കൽ കണ്ടകർണക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
  • എസ് .ഡി.വി.ജി.യൂ .പി.എസ് നീർകുന്നം
  • അൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂൾ
  • അൽ ഇജാബ സെൻട്രൽ സ്കൂൾ
പ്രധാന വ്യക്തികൾ
അമ്പലപ്പുഴ ഗോപകുമാർ

ഒരു മലയാളം കവിയും ചരിത്രകാരനും വാഗ്‌മിയും എഴുത്തുകാരനും ആണ് .കേരളം സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡിന് അർഹനായി .അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്ര ചരിത്രത്തിന്റെ രചയിതാവ് വൈക്കം ക്ഷേത്ര കലാപീഠം മുൻ ഡയറക്ടർ .