എച്ച്.ഡബ്ല്യു.എൽ.പി.സ്കൂൾ പാവുക്കര/എന്റെ ഗ്രാമം

ഹരിജൻ വെൽഫെയർ എൽ പി സ്കൂൾ എന്നത് പട്ടികജാതി
വെൽഫെയർ എൽ പി സ്കൂൾ എന്ന് പുനർ നാമകരണം
ചെയ്തിട്ടുണ്ട്.
പാവുക്കര കല്ലുമൂട് മൂക്കാത്താരി റോഡിന് വടക്ക് വശത്തു
പട്ടികജാതി വെൽഫെയർ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു .പൊതുസ്ഥാപനങ്ങൾ
മലയാള വർഷം 1122 ഇടവമാസം (1944 ജൂൺ) സ്കൂൾ സ്ഥിതി
ചെയ്യുന്നിടത് 6 സെൻറ് വസ്തു കുന്നുംമ്പള്ളിയിൽ നാരായണപിള്ള
ദാനമായി നൽകുകയും വസ്തുവിൽ ഹരിജൻ വെൽഫെയർ സ്കൂൾ
സ്ഥാപിക്കപ്പെട്ടു.കണ്ണം പിടവത്ത് കൃഷ്ണൻ എന്നിവർ സ്കൂൾ
സ്ഥാപിക്കുന്നതിന് കണ്ണം പിടവത്ത് ശ്രീധരൻ അദ്ധ്യാപകനായി
സ്കൂളിൽ പഠനം ആരംഭിച്ചു
പൊതുസ്ഥാപനങ്ങൾ
മാന്നാർ ഗ്രാമപഞ്ചായത്ത് ഓഫീസ്

കൃഷി ഭവൻ
മാന്നാർ സബ്ട്രഷറി ഓഫീസ്
കുരട്ടിശ്ശേരി വില്ലേജ് ഓഫീസ്
മാന്നാർ വില്ലേജ് ഓഫീസ്
ആരാധനാലയങ്ങൾ
തൃക്കുരുട്ടി മഹാദേവക്ഷേത്രം
സെൻറ്പീറ്റേഴ്‌സ് ചർച് പാവുക്കര

വിരുപ്പിൽ ശ്രീഭദ്രകാളിക്ഷേത്രം
സെൻ്റ് പീറ്റേഴ്‌സ് ചർച്ച്-പാവുക്കര
മാന്നാർ വീയപുരം റോഡിൽ പമ്പാനദി തിരത്ത് (കുര്യത്ത് കടവിന്
സമീപം) സെൻ്റ് ചീറ്റേഴ്‌സ് ലത്തീൻ കത്തോലിക്ക ദേവാലയം സ്ഥിതി
ചെയ്യുന്നു.
ക്രിസ്‌തുവർഷം 1792 ൽ വിശുദ്ധ പത്രോസ് ശ്ലീഹായുടെ നാമത്തിൽ
സ്ഥാപിച്ചതാണ് ഈ ഇട വക ദേവാലയം. 1970 ൽ പുതുക്കി
പണിതിട്ടുള്ള ദേവാലയം ഒരേക്കർ ഭൂമിയിലാണ് സ്ഥിതി ചെയ്യു ന്നത്.
പോർട്ടുഗീസ് നാവിക സൈന്യാധിപന്റെ നേതൃത്വത്തിൽ എ.ഡി 1502 ൽ
കൊല്ലത്ത് എത്തിയ ഫ്രാൻസിസ്‌കൾ വൈദികർ കൊല്ലം ക്രിസ്ത്യാ
നികളുടെ ഇടയിൽ പ്രേഷിതവേല നടത്തുകയും കൂടുതൽ സ്ഥലങ്ങളിൽ
പള്ളികൾ സ്ഥാപിച്ചു ആയതിൻ്റെ ഫലമായി നിർനാട്ടിൽ (കടപ്ര, നിര
ണം, മാന്നാർ) എത്തുകയും, റീത്തുകാരുടെ ഇട യിൽ പ്രേഷിത വേല
നടത്തുകയും ഗോഥിക് = ശില്പകല മാതൃകയിൽ അവർക്കായി
പമ്പാനദി യുടെ തെക്കേകരയിൽ ഒരു ചർച്ച് പണികഴിപ്പിച്ചു.
വിരുപ്പിൽ ശ്രീ ഭദ്രകാളീ ക്ഷേത്രം

മാന്നാർ-വീയപുരം റോഡിൽ പാവുക്കര പന്തളാറ്റിൻ ജംഗ്ഷനിൽ
വിരുപ്പിൽ റോഡിൽ കിഴക്ക് ദർശനമായി വിരുപ്പിൽ ശ്രീഭദ്രകാളി
ക്ഷേത്രം നിലകൊള്ളുന്നു. മാന്നാർ തൃക്കുരട്ടി മഹാദേവ
ക്ഷേത്രത്തിൽ നിന്നും ഏകദേശം ഒരു കി. മി. പടിഞ്ഞാറ്
മൂർത്തിട്ട എന്ന സ്ഥലത്താണ് ഈ ക്ഷേത്രത്തിൻ്റെ മൂലസ്ഥാനം.
500 വർഷത്തിന് മുകളിൽ പഴക്കമുള്ള ക്ഷേത്രമാണിത്.
തൃക്കുരട്ടി മഹാദേവർ ക്ഷേത്രം
തൃക്കുരട്ടി മഹാദേവർ ഇല്ലാതെ മാന്നാറിന് ഒരു ചരിത്രമില്ല.
മഹാദേവർ വാണരുളുന്ന ദേശത്തെ മഹാദേവപുരം
എന്നറിയപ്പെട്ടു. സ്ഥലത്ത് എ പിന്നീട് മാന്നാർ
എന്നറിയപ്പെട്ടുവെന്നാണ് സ്ഥല നാമചരിതം.
മാന്നാർ ഠൗണിൽ തിരുവല്ല മാവേലിക്കര റോഡിൻ്റെ കിഴക്ക്
വശത്ത് ദക്ഷിണഭാരതത്തിലെ പ്രശസ്‌തശിവക്ഷേത്രമായ തൃക്കുരട്ടി
മഹാദേവ ക്ഷേത്രം കിഴക്ക് ദർശനത്തിൽ സ്ഥിതിചെയ്യുന്നു. സതി
ദഹനാനന്തരം അത്യുഗ്രതപസിലിരിക്കുന്ന മഹാരുദ്രനായാണ്
പരമശിവൻ ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്.